തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണം നാളെ മുതൽ. ബുധനാഴ്ച മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ് 27വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ റേഷൻ കടകളിലൂടെയാണ് ഓണക്കിറ്റ്...
കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള 10 തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. റെയിൽവേ ബോർഡ് ജോ. ഡയറക്ടർ വിവേക് കുമാർ സിൻഹയാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചികൊണ്ടുള്ള ഉത്തരവിറക്കിയത്. ഏറ്റവും അനുയോജ്യമായ...
കൊച്ചി: ബഹിരാകാശ യാത്രയെന്ന കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവി. ബഹിരാകാശത്തെ ഉള്ളറകളും അത്ഭുതങ്ങളും നേരിട്ട് കണ്ടറിയാനുള്ള അവസരമാണ് കുരുന്നുകള്‍ക്കായി റിപ്പോര്‍ട്ടര്‍ ഒരുക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സമയത്ത് കുട്ടികള്‍ക്കായി ഒരുക്കുന്ന ഇത്തരമൊരു...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ വിമാന സര്‍വീസിന് ഇന്ന് തുടക്കം. വൈകുന്നേരം നാലിനു ഷാര്‍ജയിലേക്കാണ് ആദ്യ വിമാനം. 18നു രാത്രി ഒന്‍പതിന് രണ്ടാമത്തെ വിമാനം ദോഹയിലേക്ക് സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ്...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്തൂപത്തിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. നെയ്യാറ്റികരയിലാണ് സംഭവം. പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചത്....
ഇടുക്കി: മുഖം മിനുക്കി മൂന്നാറിനൊപ്പം മനോഹരിയായി മനം കീഴടക്കി മൂന്നാർ – ബോഡിമെട്ടിലെ ദേശീയപാത. വീതികൂട്ടി ആധുനികവത്ക്കരിച്ച മൂന്നാർ – ബോഡിമെട്ട് റോഡ് നാളെ ഉദ്ഘാടനം ചെയ്യും. കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ 42...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട്ടേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 11.15ന് റിയാദില്‍ നിന്ന് കേരളത്തിലേക്ക് പോകേണ്ടതായിരുന്നു വിമാനം. മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ കയറിയ ശേഷമാണ് വൈകുമെന്ന വിവരം...
കരിപ്പൂര്‍ വഴി പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍. ഈമാസം 31 വരെ സുരക്ഷാ പ്രോട്ടോകോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാലാണിതെന്നും എയര്‍ലൈന്‍ അധികൃതര്‍ പുറത്തുവിട്ട...
മലപ്പുറം: താനൂരിൽ താമിർ ജിഫ്രിയെ പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയത് കണ്ടുവെന്ന് വെളിപ്പെടുത്തൽ. താമിർ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജബീറിന്റെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്ത...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കേരള നിയമസഭ. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ചട്ടം 118 പ്രകാരമുള്ള പ്രമേയമാണ് മുഖ്യമന്ത്രി...