Sports

ഇത്ര നേരത്തെ പരിശീലനത്തിന് വന്നോ? ഗില്ലിനോട് കോഹ്‌ലി

Published

on

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ മോശം ഫോമിലാണ് ശുഭ്മൻ ​ഗിൽ. ഇത് ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പിൽ താരത്തിന് തിരിച്ചടിയായി. റിസർവ്വ് നിരയിലാണ് ​ഗില്ലിന് ഇടം ലഭിച്ചത്. പിന്നാലെ ​ഗില്ലിനെ തമാശ രൂപേണ കളിയാക്കി രം​ഗത്തെത്തിയിരിക്കുകയാണ് സഹതാരം വിരാട് കോഹ്‌ലി.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ​ഗുജറാത്ത് ടൈറ്റൻസും ഇന്ന് മത്സരത്തിനിറങ്ങുകയാണ്. ഇതിന് മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ​ഗില്ലിനെ കണ്ട കോഹ്‌ലി ഇത്ര നേരത്തെ താങ്കൾ പരിശീലനത്തിനെത്തിയോ എന്ന് തമാശയായി ചോദിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങൾ.

സീസണിൽ ഇരുടീമുകളും അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ വിജയം റോയൽ ചലഞ്ചേഴ്സിനൊപ്പമായിരുന്നു. വിൽ ജാക്സിന്റെ വെടിക്കെട്ട് കണ്ട മത്സരത്തിൽ ​ഗുജറാത്ത് ഉയർത്തിയ ലക്ഷ്യം ബെം​ഗളൂരു അനായാസം മറികടന്നു. ഇത്തവണ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നു. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരുവർക്കും മികച്ച ജയം തന്നെ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version