റിയാദ്: രാജ്യാന്തര പുസ്തകമേളക്ക് ഈ മാസം 28ന് തുടക്കമാകും. ഒക്ടോബര്‍ ഏഴ് വരെ നീണ്ടു നില്ക്കുന്ന പുസ്തക മേളക്ക് കിങ് സൗദ് യൂണിവേഴ്സിറ്റി ക്യാംപസ് ആണ് വേദിയാകുന്നത്. ഒമാന്‍ അതിഥി രാജ്യമായി മേളയില്‍ പങ്കെടക്കും.
മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുളള ആയിരത്തി എണ്ണൂറിലേറെ ആളുകളാണ് മേളയില്‍ പങ്കെടുക്കുക. മലയാളത്തില്‍ നിന്നടക്കം അഞ്ച് ലക്ഷത്തിലേറെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിവിധ വിനോദ പരിപാടികളും പുസ്തക മേളയുടെ ഭാഗമായി സംഘടിപ്പിക്കും.