Gulf

റോഡിൽ ബൈക്ക് അഭ്യാസം; ദുബായിൽ യുവാവിന് ലഭിച്ചത് 11.2 ലക്ഷം രൂപ പിഴ

Published

on

ദുബായ്: റോഡിലൂടെ അപകടകരമായി വാഹനങ്ങൾക്കിടയിലൂടെ ബെെക്ക് ഓടിച്ച ഡ്രെെവർക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴ. കൂടാതെ 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ ഭാഗമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദുബായ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് മണിക്കൂറുകൾക്കകം ആണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു യുവാവ് ബെെക്കിലൂടെ അഭ്യാസപ്രകടനം നടത്തിയത്.‌ റോഡിലൂടെ യാത്ര ചെയ്യുന്ന ഉപയോക്താക്ക് സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞു. 7 മാസത്തിനിടെ പോലീസ് കണ്ടെത്തിയത് 22,115 നിയമ ലംഘനങ്ങളാണ്. മോട്ടർസൈക്കിളുകാർ ആണ് ഇത്രയും നിയമം ലംഘനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

ഗുരുതര നിയമലംഘനം നടത്തിയ 858 ബൈക്കുകൾ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തി. മോട്ടോർ സെെക്കിൾ ഉപയോഗിക്കുന്നതിൽ വലിയ അപകട സാധ്യതയാണ് ഉള്ളത്. മോട്ടർ സൈക്കിൾ അപകടങ്ങളിൽ 80% ഗുരുതര അപകടങ്ങൾ ആണ് സംഭവിക്കുന്നത്. നിയമ ലംഘകരെക്കുറിച്ച് 901 നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലോ അറിയിക്കണമെന്നും അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version