ബഹ്റെെൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി ഗൾഫിലെ പ്രവാസികൾ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ ലഭിച്ചത്. ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം അയച്ചവർക്ക് ഇന്നലെ വലിയ നിരക്കാണ് ലഭിച്ചത്. അധിക തുക ഉപയോഗിച്ച് നാട്ടിലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്നതിന്റെ സന്തോഷ പല പ്രവാസികളും.
മികച്ച നിരക്ക് ലഭിച്ചത് ശമ്പളം കിട്ടിയതിൻരെ അടുത്ത ദിവസങ്ങളിൽ ആയതിനാൽ വലിയ സന്തോഷത്തിലാണ് പ്രവാസികൾ. ഏതാനും ദിവസമായി പണമിടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികൾ ഉയരാൻ കാരണമായിരിക്കുന്നത്. 19–20 തിയതികളോടെ യുഎസ് പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കും എന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ആ സമയത്ത് പണം അയക്കാൻ കാത്തിരിക്കുന്ന പ്രവാസികളും ഉണ്ട്.
യുഎഇ ദിർഹം 22.63, ഖത്തർ റിയാൽ 22.83, ഒമാൻ റിയാൽ 216.14, ബഹ്റൈൻ ദിനാർ 220.51, സൗദി റിയാൽ 22.16, കുവെെറ്റ് ദിനാർ 269.49 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഈ നിരക്കിൽ നിന്ന് 10–60 പൈസ വരെ കുറച്ചാണ് വിവിധ എക്സ്ചേഞ്ചുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇടപാട് നടത്തിയത്. സർവീസ് ചാർജ് കൂടിയ നിരക്കിൽ തന്നെയാണ് എടുക്കുന്നത്. ഓരോ എക്സ്ചേഞ്ചുകളുടെയും ലാഭ വിഹിതത്തിലെ ഏറ്റക്കുറച്ചിലുകൾ വരും. ഉടൻ പണം ലഭിക്കുന്ന ഇൻസ്റ്റന്റ് മണി ട്രാൻസ്ഫറാണെങ്കിൽ വിനിമയ നിരക്കിൽ വീണ്ടും 10–15 പൈസ കൂടി.