Gulf

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് കിരീടം; ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍

Published

on

മാഡ്രിഡ്: യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം സ്വന്തമാക്കി എഫ് സി ബാഴ്‌സലോണ. ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ ലിയോണിനെ കീഴടക്കിയാണ് ബാഴ്‌സ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം.

ബാഴ്‌സലോണയ്ക്ക് വേണ്ടി ഐതാന ബോണ്‍മാറ്റിയും അലക്‌സിയ പ്യൂട്ടയാസും ഗോള്‍ കണ്ടെത്തി. 63-ാം മിനിറ്റിലാണ് ബോണ്‍മാറ്റി വല കുലുക്കുന്നത്. പകരക്കാരിയായി എത്തിയ പ്യൂട്ടയാസ് ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലൂടെ ബാഴ്‌സ വിജയമുറപ്പിച്ചു.

മൂന്നാം തവണയാണ് ബാഴ്‌സ വനിതാ ചാമ്പ്യന്‍സ് കിരീടമുയര്‍ത്തുന്നത്. ഇതോടെ ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍ നേട്ടമെന്ന ചരിത്രം കുറിക്കാന്‍ ബാഴ്‌സയുടെ വനിതകള്‍ക്ക് സാധിച്ചു. ഈ സീസണില്‍ സൂപ്പര്‍കോപ്പ, കോപ്പ ഡെ ലാ റെയ്‌ന, ലീഗ എഫ് എന്നിവ നേടിയ ബാഴ്‌സ വനിതാ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയതോടെയാണ് ആദ്യ ക്വാഡ്രപ്പിള്‍ പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version