യുഎഇ: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന് വലിയ വർധന. വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയാണ് കൂടിയിരിക്കുന്നത്. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് ദുബായിലേക്ക് കിട്ടും. എന്നാൽ കേരളത്തിൽ നിന്നും അങ്ങനെ അല്ല. ദുബായിലേക്ക് പോകണമെങ്കിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്.
കേരളത്തിൽ നിന്നും സ്ക്കൂൾ അവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നവർ ആണ് കൂടുതൽ പേരും. എന്നാൽ ഇപ്പോൾ ഒരു കുടംബം നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുമ്പോൾ ടിക്കറ്റ് എടുക്കുമ്പോൾ നടുവൊടിയും. ഭീമമായ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ ഇടപെടാത്തത് മൂലം വലിയ പ്രതിഷേധത്തിലാണ് പ്രവാസികൾ.
നാട്ടിലേക്ക് എല്ലാവർഷം എത്തുന്ന പ്രവാസികൾ ഓണം കഴിഞ്ഞ് തിരിച്ച് ഗൾഫിലേക്ക് പോകും. ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് പലരും യാത്ര പ്ലാൻ ചെയ്യുന്നത്. ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യമാണ്. തിരിച്ച് ഗൾഫിലേക്ക് പോകാൻ വേണ്ടി ടിക്കറ്റുകൾ പരിശോധിക്കുമ്പോൾ ആണ് പലരുടേയും കണ്ണുകൾ തള്ളുന്നത്. വലിയ നിരക്കാണ് ഉള്ളത്.
മുംബൈയിൽ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ആണ് ഒമാൻ എയർ ടിക്കറ്റ് നൽകുന്നത്. മുംബൈയും കേരളവും തമ്മിലുള്ള നിരക്ക് പരിശോധിക്കുമ്പോൾ ആറിരട്ടിയിലധികം രൂപയുടെ വിത്യാസം ആണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് എയർ അറേബ്യ 78, 972 രൂപയാണ് ഇടാക്കുന്നത്.
സെപ്തംബർ മാസത്തിൽ വലിയ നിരക്കാണ് ഈടാക്കുന്നത്. എമറൈറ്റ്സ് 72,143 രൂപ, എത്തിഹാദ് 70,426 രൂപ എന്നിങ്ങനെയാണ് കേരത്തിൽ നിന്നും ഗൾഫിലേക്ക് പോകുമ്പോൾ നൽകേണ്ട ടിക്കറ്റ് നിരക്ക് വരുന്നത്. എയർ ഇന്ത്യ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. എന്നാൽ കേരളത്തിൽ നിന്നും ദുബായിലേക്ക് എയർ ഇന്ത്യയിൽ പോകണം എങ്കിൽ 47, 662 രൂപ എയർ ഇന്ത്യക്ക് നൽകേണ്ടി വരും.
ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള അധികാരം വിമാനക്കമ്പനികൾക്കാണ് ഉള്ളത്. യുപിഎ ഭരണകാലത്താണ് കേന്ദ്ര സർക്കാൻ ഈ അവകാശം വിമാനക്കമ്പനികൾക്ക് നൽകിയത്. പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയായിട്ടു പോലും കേന്ദ്രം വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. എംപിംാർ ആരും വിഷയത്തിൽ ഇടപെടാത്തത് പ്രവാസികൾക്ക് ഇടയിൽ വലിയ ശക്തമായ പ്രതിക്ഷേധത്തിനാണ് ഇടം വിരുത്തിയിരിക്കുന്നത്.