മനാമ: ബഹ്റൈൻ പോസ്റ്റ്വഴി മയക്കുമരുന്നു കടത്താൻ ശ്രമം നടത്തിയരെ കസ്റ്റംസ് വിഭാഗം പിടിക്കൂടി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. പാർസലിൽ പൊതിഞ്ഞ നിലയിലാണ് ചരക്ക് ഒളിച്ചു കടത്താൻ ശ്രമിച്ചത്. പാർസൽ പരിശോധനയിൽ മയക്കുമന്ന് അധികൃതർ കണ്ടെത്തി. ഉടൻ തന്നെ നാർകോട്ടിക് സെല്ലിൽ വിവരമറിയിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പാർസൽ സ്വീകരിക്കാൻ എത്തിയ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തുള്ളവർ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ഇവരുടെ താമസസ്ഥലത്ത് കർശനമായ പരിശോധനയാണ് നടത്തിയത്. നിയമ നടപടികൾക്കായി പ്രതികളെ റിമാൻഡ് ചെയ്തു.
അതസമയം, കാർ കടലിൽ വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അൽ ഫാതിഹ് തീരപ്രദേശത്താണ് കാർ അപകടത്തിൽപ്പെട്ടത്. 30കാരനായ ജിസിസി പൗരൻ ഓടിച്ചിരുന്ന കാറാണ് കടലിലേക്ക് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന ഇവർ മുങ്ങിയാണ് മരിച്ചത്. അധികൃതർ അനുബന്ധ നടപടികൾ സ്വീകരിച്ചു വരുകയാണ്.