കുവെെറ്റ് സിറ്റി: കുവെെറ്റിലേക്ക് കടൽ മാർഗം കടത്താന്‍ ശ്രമിച്ച വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരം അധികൃതർ പിടിക്കൂടി. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് പിടിക്കൂടിയത്. ബോട്ടിലായിരുന്നു മയക്കുമരുന്ന് ഇവർ കുവെെറ്റിലേക്ക് കടത്താൻ ശ്രമം നടത്തിയത്. കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്.
ലക്ഷക്കണക്കിന് കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വലിയ മയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. ഡ്രഗ് കൺട്രോൾ ടീം, കോസ്റ്റ് ഗാർഡ്, കസ്റ്റംസ് അധികൃതർ എന്നിവർ ചേന്നാണ് പരിശോധന നടത്തിയത്. ബോട്ടിൽ നടത്തിയ തിരച്ചിലിനിടയിൽ 400 കിലോ ഹഷീഷ്, ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ, അരക്കിലോ ഷാബു മയക്കുമരുന്ന് എന്നിവയാണ് കണ്ടെത്തിയത്. ബോട്ടിൽ നിന്നും പിടിക്കൂടിയത് രണ്ട് ഇറാനി സ്വദേശികളെയാണ്. തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇവരെ കൈമാറി. കുവെെറ്റിൽ ലഹരി ഉപയോഗിക്കുന്നതും കടത്തുന്നതും വലിയ കുറ്റമാണ്.