Gulf

ഏഷ്യൻ കപ്പ് ആഘോഷപരിപാടികൾക്ക് തുടക്കമായി; അയ്യായിരത്തോളം പ്രാവുകളെ ആകാശത്തിലേക്ക് പറത്തി

Published

on

ദോഹ: കത്താറ കൾചറൽ വില്ലേജിൽ ഏഷ്യൻ കപ്പ് ആഘോഷപരിപാടികൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി അയ്യായിരത്തോളം പ്രാവുകളെ ആകാശത്തിലേക്ക് പറത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കത്താറയിലെ അൽ ഹിക്മ കോർട്ട് യാർഡിൽ ആണ് പ്രാവുകളെ പറത്തിയത്. നൂറുകണക്കിന് സന്ദർശകർ ആണ് പ്രാവുകളെ പറത്തുന്നത് കാണാൻ വേണ്ടിയെത്തിയത്. ഒരു മാസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് കാത്തറയിൽ തുടക്കം കുറിച്ചിരിക്കുന്നത്.

അൽ ഹിക്മ കോർട്ട് യാർഡിൽ ഫാൻ സോണും സജീവമായി. ബിഗ് സ്‌ക്രീനിൽ ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണുന്നതിന് വേണ്ടിയുള്ള ഒരുക്കൾ പൂർത്തിയായി കഴിഞ്ഞു. ഖത്തർ- ലബനൻ മത്സരം കാണാൻ വേണ്ടി നൂറുകണക്കിനാളുകളാണ് കത്താറയിലെത്തുന്നത്. വിനേദ പരിപാടികൾക്ക് പുറമെ മറ്റു പലപരിപാടികളും ഇവിടെ നടക്കുന്നുണ്ട്. മറ്റു പല തരത്തിലുള്ള മത്സരങ്ങളും നടക്കുന്നുണ്ട്.

ഫോട്ടോ മത്സരം, ഊദ് ഉപകരണ ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനം തുടങ്ങിി 46 ഇവന്റുകളാണ് കാത്തറയിൽ നടക്കാൻ വേണ്ടി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ഫെബ്രുവരി 10 വരെ ആയിരിക്കും ഇവിടെ പരിപാടികൾ നടക്കുക. ഖത്തറിന്റെയും ഏഷ്യയുടെയും സാംസ്‌കാരിക,
പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ല പരിപാടികൾ ആയിരിക്കും ഉണ്ടായിരിക്കുക. എല്ലാ ദിവസവും വൈകിട്ട് 3 മുതൽ ആഘോഷ പരിപാടി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version