Gulf

സിനിമാതാരം ആര്യയുടെ കുടുംബത്തിന് പെരുന്നാൾ സമ്മാനം: അവധിദിനത്തിലും യുഎഇ ഗോൾഡൻ വിസ സാധ്യമാക്കി ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി

Published

on

ദുബായ്: യുഎഇയിലെ ചെറിയ പെരുന്നാൾ അവധി ദിനത്തിലും പ്രമുഖ സിനിമാതാരം ആര്യയുടെ കുടുംബത്തിന് ഗോൾഡൻ വിസ നേടിക്കൊടുത്ത് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയും കമ്പനിയുടെ സിഇഒയും ഫൗണ്ടറുമായ ഡോ.ഷാനിദ് ബിൻ മുഹമ്മദും. ആര്യ- സയേഷ താരദമ്പതികളുടെ മകൾ അരിയാനയ്ക്കും സയേഷയുടെ അമ്മ ഷഹീനിനുമാണ് അവധി ദിനത്തിലും യുഎഇ ഗോൾഡൻ വിസ ലഭ്യമായത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന യുഎഇയുടെ ടെർമിനൽ 3 എമിഗ്രേഷൻ സേവനം ഉപയോഗപ്പെടുത്തികൊണ്ടാണ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി ആര്യയുടെ കുടുംബത്തിന് പെരുന്നാൾ സമ്മാനമായി ഗോൾഡൻ വിസ നേടിക്കൊടുത്തത്.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 3 ലെ ജിഡിആർഇഫ്എ ഓഫീസിൽ അവധി ദിനങ്ങളിലും അടിയന്തര സേവനങ്ങൾ ലഭ്യമാകുന്നതാണ്. ടെർമിനൽ 3 ലെ ജിഡിആർഇഫ്എ ഓഫീസിൽ നേരിട്ടെത്തി ഉപഭോക്താക്കൾക്ക് ദുബായിൽ ഇത്തരം സേവനങ്ങൾ ഉറപ്പാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version