Gulf

അറയ്ക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് യുഎഇയില്‍ ‘സൂപ്പര്‍ബ്രാന്‍ഡ്‌സ്’ അംഗീകാരം

Published

on

അബുദാബി: ജ്വല്ലറി വ്യവസായത്തിലെ പ്രമുഖരായ അറയ്ക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് ‘സൂപ്പര്‍ബ്രാന്‍ഡ്‌സ്’ അംഗീകാരത്തിന്റെ തിളക്കം. ബ്രാന്‍ഡിങ് മികവിന്റെ മേഖലയില്‍ സ്വതന്ത്ര അതോറിറ്റിയായ സൂപ്പര്‍ബാന്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ് യുഎഇയിലെ ഏറ്റവും അംഗീകൃത ബ്രാന്‍ഡുകളിലൊന്നായി അറയ്ക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ തിരഞ്ഞെടുത്തത്.

യുഎഇയിലെ വ്യവസായ പ്രമുഖരും 2,500ലധികം പരിചയസമ്പന്നരായ മാനേജര്‍മാരും മാര്‍ക്കറ്റിങ് പ്രൊഫഷണലുകളും അടങ്ങുന്ന പാനലാണ് സൂഷ്മമായ അവലോകനത്തിലൂടെ ഈ അംഗീകാരം നല്‍കിയത്. അറയ്ക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഗുണനിലവാരത്തിനും സേവനമികവിനുമുള്ള അംഗീകാരം കൂടിയാണിത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അഭിമാനകരമായ ഈ അംഗീകാരം നേടാന്‍ അറയ്ക്കല്‍ ഗോള്‍ഡിന് സാധിച്ചു. ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുക എന്നതാണ് പ്രഥമ ലക്ഷ്യം. ഓരോ വ്യക്തിക്കും അവര്‍ക്ക് അനുയോജ്യമായ ആഭരണങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നു. ഉപഭോക്താക്കള്‍ക്കായി നിരവധി പ്രമോഷനുകളും ഓഫറുകളും അവതരിപ്പിച്ചും അറയ്ക്കല്‍ ഈ രംഗത്ത് വേറിട്ടതും ശ്രദ്ധേയവുമായ സാന്നിധ്യമായി മാറി. ഗുണനിലവാരം, രൂപകല്‍പനയിലെ നൈപുണ്യം, ഹൃദ്യമായ സേവനം എന്നിവയിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്നത്.

യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമായ അറയ്ക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2030 ഓടെ 50 സ്റ്റോറുകള്‍ കൂടി ആരംഭിക്കും. റോള സ്‌ക്വയറിലും ഷാര്‍ജയിലെ സഫാരി മാളിലും ഔട്ട്‌ലറ്റുകള്‍ തുറക്കുന്നുണ്ട്. 2013ലാണ് വിദേശരാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version