ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് 2024 ഉദ്ഘാടന മത്സരത്തിൽ ആരാധകരുടെ എണ്ണത്തിൽ പുതിയ റേക്കോർഡ്. ഖത്തറിലെ ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ആദ്യ മത്സരം കാണാനെത്തിയത് 82,490 പേർ. വെള്ളിയാഴ്ച ഖത്തറും ലബനും തമ്മിലുള്ള മത്സരം ആണ് നടന്നത്. ഇത് കാണാൻ വേണ്ടിയാണ് ഇത്രയും പേർ വന്നത്. എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന മത്സരത്തിന് ഇത്രയധികം പേർ എത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു.
88,000 പേർക്കാണ് ഇവിടെ ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. 2004 ഏഷ്യൻ കപ്പിൽ ചൈനയിലെ ബീജിങ്ങിലെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ ചൈന പിആറും ബഹ്‌റൈനും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിലെ കാണികളുടെ എണ്ണമായിരുന്നു റെക്കോർഡ്. 40,000 പേർ ആണ് അന്ന് കളി കാണാന വേണ്ടിയെത്തിയത്. 3 ഗോളുകൾക്ക് വിജയത്തുടക്കമിട്ടാണ് ഖത്തർ കഴിഞ്ഞ ദിവസവം കളിയിൽ മുന്നിലെത്തിയത്. ആദ്യ മത്സരത്തിൽ ലബനനെ ഖത്തർ പരാജയപ്പെടുത്തി. ഇതോടെ ഖത്തർ ഗ്രൂപ്പിൽ ഒന്നാമതെത്തി.
സെമി ഓട്ടമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി ആദ്യമായി ഉപയോഗിച്ച എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരവും ഇത് തന്നെയായിരുന്നു. ഫെെനൽ വരെയുള്ള എല്ലാ മത്സരത്തിലും ഇത് തന്നെയാണ് ഉപേയാഗിക്കുന്നത്. 2019 ൽ യുഎഇയിൽ നടന്ന ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം വിഡിയോ അസിസ്റ്റന്റ് റഫറി ഉപയോഗിച്ച ആദ്യ മന്ത്രവും ഖത്തർ- ലബൻ മത്സരം തന്നെയാണ്
അതേസമയം, എഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി തന്നെ ഒരു വനിത റഫറി കളി നിയന്ത്രിക്കാൻ എത്തി. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മുഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ പോരാട്ടത്തില്‍ നിയന്ത്രിച്ചത് വനിത റഫറിയായിരുന്നു.
നിരവധി ചരിത്ര നിമിഷത്തിനാണ് എഎഫ്‌സി ഏഷ്യൻ കപ്പ് 2024 അങ്ങനെ സാക്ഷ്യം വഹിച്ചത്. ജപ്പാനില്‍ നിന്നുള്ള റഫറിയാണ് എഎഫ്‌സി ഏഷ്യൻ കപ്പിൽ കലി നിയന്ത്രിക്കാൻ എത്തിയ വനിത. 37 കാരിയായ യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരുന്നു.
മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരാണ് സഹ റഫറിമാർ. കളിയുടെ ആവേശം ചേരാതെ ഇവർ കളിക്കാർക്കൊപ്പം ഓടി. 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും ഇവർ നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളില്‍ കളി നിയന്ത്രിച്ച പരിചയവും ഉണ്ട്.