ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ ആണ് ഉള്ളത്. . ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ, കമ്പനി അധികൃതർ
എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.