ദുബായ്: ലോകത്തിലെ ഏത് കോണിലെ ജനങ്ങളും എത്തുന്ന സ്ഥലം ആണ് ദുബായ്. ജാതി- മത- വർഗ വിത്യാസം ഇല്ലാതെ അളുകൾ ജീവിക്കുന്ന സ്ഥലവും ദുബായ് തന്നെ. ലോകത്തിലെ അപൂർവം രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതുകൊണ്ടു തന്നെ സംശയമില്ലെതെ പറയാൻ സാധിക്കും. ദുബായിൽ മരിക്കുന്നവരുടെ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. നാട്ടിലേക്ക് മൃതദേഹം കയറ്റി അയക്കുന്നതിന് മുമ്പ് എംബാമിങ് ചെയ്യണം
യുഎഇയിലെ എംബാമിങ് സെന്‍ററുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദുബായ് സോനാപൂരിലെ കേന്ദ്രം. നാട്ടിലേക്ക് കയറ്റി അയക്കാന്‍ മൃതദേഹം ഇവിടെയാണ് കൂടുതലും എത്തുന്നത്. പ്രതിവർഷം ആയിരത്തോളം ആളുകളുടെ മൃതദേഹം ഇവിടെ എംബാമിങ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവിടെ എംബാമിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നൽകുന്നത് ഒരു ഇന്ത്യക്കാരൻ ആണ്. മലയാളികള്‍ അടക്കമുള്ളവര്‍ സ്നേഹത്തോടെ ചാച്ച എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്. മുംബൈ സ്വദേശി അബൂബക്കര്‍ ഖാസി ആണ് മലയാളികളുടെ ചാച്ച. എന്നാൽ 46 വർഷത്തെ സേവനം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് പോകാൻ നിൽക്കുകയാണ് ചാച്ച.
നാട്ടിൽ നിന്ന് ഇലക്ട്രീഷനായി ജോലി ചെയ്തുകൊണ്ടിരിക്കെ 1974 ലാണ് ചാച്ച ദുബായിൽ എത്തിയത്. പിന്നീട് ഒരു വർഷം ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് 1977 ലാണ് ദുബായ് മക്തൂം ആശുപത്രിയില്‍ എംബാമിങ്ങിനായി എത്തുന്നത്. പിന്നീട് ഇവിടെ തന്നെയായി ജോലി. പത്ത് വർഷം മുമ്പാണ് സോനാപൂരിലെ വിശാലമായ സ്ഥലത്തേക്ക് ഈ എംബാമിങ് കേന്ദ്രം ദുബായ് മാറ്റി സ്ഥാപിക്കുന്നത്.
ഏകദേശം 46 വർഷം ഈ മേഖലയിൽ അദ്ദേഹം ജോലി ചെയ്തു. ഒരു ലക്ഷത്തോളം മൃതദേഹം എംബാമിങ് ചെയ്ത് ഈ കാലയളവിൽ അദ്ദേഹം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒരു പക്ഷേ പരിശോധിക്കുകയാണെങ്കിലും ഇതൊരു ലോക റെക്കോർഡ് തന്നെയായിരിക്കും.
എംബാം സെന്‍ററില്‍ എത്തുന്നവരെ ഒരു ചെറുപുഞ്ചിരിയോടെയാണ് ഇദ്ദേഹം സ്വീകരിക്കുന്നത് എന്നാണ് അഷ്റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നത്. മൃതദേഹം എംബാം ചെയ്യുന്നതിനെ കുറിച്ചുള്ള തെറ്റായ ചില വാര്‍ത്തകള്‍ പ്രചരിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടി ഇദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു.
ബോളിവിഡ് നടി ശ്രീദേവി, നടന്‍ പരീദ് ശൈഖ്, പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേഷ് മുശർറഫ്, പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മാതാവ് നുസ്രത് ഭൂട്ടോ തുടങ്ങിയ നിരവധി പേരുടെ മൃതദേഹം എംബാമിങ് ചെയ്തത് ഇദ്ദേഹം ആണ് നാട്ടിലേക്ക് അയച്ചത്. ഏഴ് പേര്‍ അടങ്ങുന്ന സംഘം ഇദ്ദേഹത്തിന്‍റെ കീഴില്‍ സോനാപൂരിലെ എംബാമിങ് സെന്‍ററില്‍ ജോലി ചെയ്യുന്നുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് മൃതദേഹം കാണാന്‍ പോലും ആളുകള്‍ തയാറാകാതിരുന്ന സമയത്ത് പോലും അദ്ദേഹം തന്റെ ജോലിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹത്തെ കുറിച്ച് അഷ്റഫ് താമരശ്ശേരി പങ്കുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.