അബുദബി: ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് റോഡ് അടച്ചിടുക.
ദുബായ്, ഷഹാമ ഭാഗങ്ങളിലേക്ക് പോകുന്ന പാതയില്‍ ഖലീഫ സിറ്റി മുതല്‍ അല്‍റാഹ മാള്‍ വരെയാണ് ഗതാഗത നിയന്ത്രണം. ഇടതുവശത്തുള്ള രണ്ട് ലെയ്‌നുകളാണ് അറ്റക്കുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുന്നത്.
റോഡ് ഭാഗികമായി അടച്ചുപൂട്ടുമെന്ന് എക്‌സിലൂടെയാണ് അധികൃതര്‍ അറിയിച്ചത്. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.