Gulf

രണ്ടുകോടി യാത്രക്കാരെ സ്വീകരിക്കാൻ സംവിധാനമൊരുക്കും; ടെർമിനൽ വിപുലീകരണം ആരംഭിച്ച് ഷാർജ വിമാനത്താവളം

Published

on

ഷാർജ: ഷാർജ വിമാനത്താവളത്തിന്റെ വിപൂലീകരണ പദ്ധതിയുടെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ എത്തുന്നു. എമിറേറ്റിലെ വ്യോമയാനമേഖലയുടെ വികസനം ലക്ഷ്യമിട്ട് വിവിധ തരത്തുലുള്ള പദ്ധതികളാണ് നടക്കുന്നത്. 120 കോടി ദിർഹമിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഷാർജ ടെർമിനലിന്റെ വികസന പരിപാടികൾ നടക്കുകയാണ്. ഓരോവർഷവും രണ്ടുകോടി യാത്രക്കാരെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ഷാർജ വിമാനത്താവളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ശിലാസ്ഥാപനം നിർവഹിച്ചു. 1,90,000 ചതുരശ്ര മീറ്ററിൽ വ്യാപിക്കുന്ന വിപുലീകരണ പ്രവർത്തനങ്ങൾ ആണ് ഇവിടെ നടക്കുക. 2027 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്.

വിമാന സർവീസുകൾ കൂട്ടുന്നതോടെ രാജ്യത്ത് വന്നിറങ്ങുന്നവരുടെ എണ്ണത്തിൽ വർധവ് ഉണ്ടായിരിക്കും. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവരുടെയും വന്നിറങ്ങുന്നവരുടെയും എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് കൊണ്ട് വലിയ സൗകര്യങ്ങൾ ആവശ്യമാണ്. അതോടൊപ്പം മൊത്തം വിമാനത്താവളത്തിന്‍റെ സൗകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും. സെൽഫ് ചെക്-ഇൻ കിയോസ്കുകൾ, ഇലക്ട്രോണിക് ബോർഡിങ് ഗേറ്റുകൾ, വിപുലമായ വിശ്രമസ്ഥലം, ഭക്ഷണസൗകര്യങ്ങൾ, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ഹോട്ടൽ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള പ്രവർനങ്ങൾ നടത്തുന്നുണ്ട്. സാമ്പത്തിക രംഗത്ത് ഷാർജ വലിയ രീതിയിലുള്ള ഒരു മുന്നേറ്റം ആണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. കൂടുതൽ വിദേശികൾ രാജ്യത്തേക്ക് വരുമ്പോൾ വിമനത്താവളങ്ങൾ വിപുലീകരിക്കണം. കഴിഞ്ഞവർഷം ആദ്യ പാതിയിൽമാത്രം 70 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. എന്നാൽ വാർഷിക അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 24.4 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങളുടെ എണ്ണത്തിലും വർധനവ് ഉണ്ട്. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സര്ഡവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഷാർജ വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വലിയ ലാഭമാണ് ഉണ്ടാക്കിയത്. എല്ലാ വർഷത്തിൽ നിന്നും റെക്കേർഡ് ലാഭമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വളർച്ചയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ലാഭം 52.2 കോടി ദിർഹമിന്റെ അടുത്ത് വരും. കൂടാതെ യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർധനയുമുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version