Gulf

മക്കയിൽ സ്കൂളിന്‍റെ മുകളില്‍ നിന്ന് താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Published

on

മക്ക: സൗദിയിലെ മക്കയിൽ സ്കൂളിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാർഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് അപകടം നടന്നത്. കുട്ടി എങ്ങനെയാണ് താഴേക്ക് വീണത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്തു വന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഒരു വിദ്യാർഥി സ്ക്കൂളിന്റെ റൂഫിൽ കയറി അവിടെ നിന്നും താഴേക്ക് വീണു എന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. വിവരം ലഭിച്ച ഉടൻ തന്നെ അധികൃതർ ആംബുലൻസ് സംഘത്തെ വിട്ടു. എന്നാൽ വീഴ്ചയുടെ ആഘാതത്തില്‍ വിദ്യാര്‍ഥി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സ്കൂളിന്‍റെ മുകള്‍ഭാഗത്ത് കുട്ടി എങ്ങനെ കയറി എന്ന കാര്യം വ്യക്തമല്ല. കുട്ടി താഴേക്ക് ഇറങ്ങിയതാണോ അതോ അബദ്ധത്തിലാണോ മനഃപ്പൂര്‍വ്വമാണോ ഇവിടേക്ക് കയറിയത് വീണത് എന്നത് സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മരണ കാരണം എന്താണെന്ന് അറിയാത്തത് കൊണ്ടു തന്നെ എങ്ങനെയാണ് മരിച്ചത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും പോലീസ് പുറത്തു വിട്ടിട്ടില്ല. ആരാണ് മരിച്ചത് എന്നുള്ള വിവരങ്ങൾ ഒന്നും വ്യക്തമല്ല.

അതേസമയം, സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിലെ ഒരു പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി വേഗത്തിൽ തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ല.

മരിച്ചയാളും പരിക്കേറ്റ ആളുകളും ഏത് രാജ്യക്കാർ ആണെന്ന് കാര്യം വ്യക്തമല്ല. തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റെന്നും ഒരാൾ മരിച്ചെന്നും ഉള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. നിരവധി വാഹനങ്ങൾക്ക് അപകടത്തിൽ പരിക്ക് സംഭവിച്ചിട്ടുണ്ട്. സൗദി സിവിൽ ഡിഫൻസ് ‘എക്സി’ൽ ആണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഇട്ടിരിക്കുന്നത്.
റെഡ് ക്രസൻറ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഈ പ്രദേശത്ത് എല്ലാം കനത്ത പുകയാണ് പടർന്നത്. എന്താണ് അപകട കാരണം എന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version