ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ നിര്യാതനായി. അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു മരണപ്പെട്ട അബ്ദുൽ ലത്തീഫ്. 28 വർഷമായി ബുറൈമിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുറൈമി ഖബർസ്ഥാനിൽ സംസ്കരിക്കും.