മനാമ: കോഴിക്കോട് വടകര സ്വദേശി റഹീസ് ബഹ്റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. 42 വയസായിരുന്നു. ബഹ്റൈനിലെ കാര്‍ഗോ കമ്പനിയിലെ ജീവനക്കാരനായിരുന്നു റഹീസ്. ഓഫീസില്‍ വച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് ബഹ്റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.