മനാമ: പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി വെട്ടിക്കല്‍ അനില്‍ (അനി വെട്ടിക്കല്‍) ആണ് മരിച്ചത്. 49 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുദൈബിയ അല്‍ ഹിലാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നിഷ യൂനിഫോംസ് കമ്പനിയില്‍ ജിസിസി മാനേജരായിരുന്ന അനി കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. നേരത്ത യുഎഇയിലും ജോലിചെയ്തിരുന്നു.പരേതനായ വെട്ടിക്കല്‍ അബ്ദുല്‍ റഹീമാണ് പിതാവ്. മാതാവ് ബല്‍കീസ്. ഭാര്യ രഹന കീഴേടത്ത്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.