Gulf

ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കി മലയാളി വിദ്യാ‍ർത്ഥിനി

Published

on

കുവൈറ്റ് സിറ്റി: മനോഹരമായ കൈയ്യക്ഷരത്തിൽ ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കി മലയാളി വിദ്യാ‍ർത്ഥിനി. കെകെഐസി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് ഖുർആൻ പതിപ്പ് തയ്യാറാക്കിയത്. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സിയയെ ആദരിച്ചു.

ഖുർആൻ എഴുതുവാൻ ആവശ്യമായ പേപ്പറുകളും ജെൽ പേനകളും നാട്ടിൽനിന്നാണ് എത്തിച്ചത്. അല്ലാഹുവിന്റെ പേര് വരുന്നിടത്ത് ചുവപ്പും ആയത്തുകളുടെ നമ്പർ പച്ച മഷികളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റിൽ ജോലിചെയ്യുന്ന കണ്ണൂർ വളപട്ടണം സ്വദേശി പിതാവ് അനസും മാതാവ് ഫർസാനയുമാണ്.

നേരത്തെ കാലിഗ്രഫിയിൽ നിരവധി വർക്കുകൾ സിയ പൂർത്തികരിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് ലഭിക്കുന്ന ഇടവേളകൾ ഖുർആൻ രചനക്കായി നീക്കിവെക്കുകയായിരുന്നു. പ്ലസ്ടു പൂർത്തിയാക്കിയ സിയ ഖുർആനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരിപഠനത്തിന് തയാറെടുക്കുകയാണ്. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ കെകെഐസി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version