കുവെെറ്റ്: കുവെെറ്റിൽ മലയാളിക്ക് വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളിക്ക് ദാരുണാന്ത്യം. യാത്രക്കിടെയാണ് വാഹനത്തിൽ നിന്നും നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടിസി സാദത്താണ് മരിച്ചത്. 48 വയസായിരുന്നു.
തിങ്കളാഴ്ച രാവിലെ 10ഓടെയാണ് കുവെെറ്റിൽ വെച്ച് അപകടം നടക്കുന്നത്. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നെയിംബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. 20 വർഷമായി കുവെെറ്റിൽ ആണ് ടിസി സാദത്ത് ജോലി ചെയ്യുന്നത്. അദാൻ എൽഎസ് കേബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു സാദത്ത്.
തിങ്കളാഴ്ചയാണ് അപകടം നടത്തുന്നത്. കമ്പനി ആവശ്യം അനുസരിച്ചാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ലോറിയുടെ മുൻ ഭാഗത്തേക്ക് നെയിം ബോർഡ് വീഴുകയായിരുന്നു. ലോറിയുടെ ഗ്ലാസും മുകൾഭാഗവും അപകടത്തിൽ തകർന്നു. ടിസി സാദത്ത് അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കെകെഎംഎ ജലീബ് ബ്രാഞ്ച് എക്സിക്യൂട്ടിവ് മെംബറായ ടിസി സാദത്ത് സംഘടന സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു ഭാര്യ: ജസീല പിപ. മക്കൾ: സാമിൽ, മുഹമ്മദ്.