പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ( Cristiano Ronaldo ) തിരിച്ചടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്ന ഒരു റെക്കോഡ് ചിരവൈരിയും അർജന്റൈൻ താരവുമായ ലയണൽ മെസി ( Lionel Messi ) സ്വന്തമാക്കി. മേജർ ലീഗ് സോക്കർ ( MLS ) ക്ലബ്ബായ ഇന്റർ മയാമിക്കു ( Inter Miami ) വേണ്ടി അറ്റ്ലാന്റ യുണൈറ്റഡ് എഫ് സിക്ക് എതിരേ ലയണൽ മെസി നേടിയ രണ്ടാം ഗോളിലൂടെയാണ് ഈ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അർജന്റൈൻ താരം പിന്തള്ളിയത്.
ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോഡുള്ള ഫുട്‌ബോളർ എന്ന നേട്ടത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലയണൽ മെസി പിന്നിലാക്കിയത്. നിലവിൽ 41 ഗിന്നസ് ലോക റെക്കോഡുകളാണ് ലയണൽ മെസിക്കുള്ളത്. 40 ഗിന്നസ് ലോക റെക്കോഡുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു ഒന്നാം സ്ഥാനത്ത്.
2023 ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്റർ മയാമിക്കു വേണ്ടി ഗോൾ നേടിയത് ഗിന്നസ് ബുക്കിൽ ഇടം നേടിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലയണൽ മെസി പിന്തള്ളിയത്. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ ഓൺലൈനായി കണ്ട ലൈവ് ഇവന്റ് ആയിരുന്നു ലയണൽ മെസി ഇന്റർ മയാമിക്കു വേണ്ടി അറ്റ്ലാന്റ യുണൈറ്റഡിന് എതിരേ നേടിയ രണ്ടാം ഗോൾ. 3.4 ബില്യൺ ആളുകളാണ് ലയണൽ മെസിയുടെ ആ ഗോൾ ഓൺലൈനിൽ കണ്ടത്. ലയണൽ മെസിയുടെ 41 -ാം ഗിന്നസ് ലോക റെക്കോഡായിരുന്നു അത്.
യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും പുറത്തുകടന്ന വർഷമാണ് 2023 എന്നതും ശ്രദ്ധേയം. 2023 ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി യിൽ നിന്ന് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) യിലേക്ക് ചേക്കേറി.