Connect with us

Gulf

ലോകകപ്പിന് ശേഷം ഖത്തറില്‍ അന്താരാഷ്ട്ര ഇവന്റുകളുടെ പെരുമഴ; ഒക്ടോബറില്‍ മാത്രം പത്തിലേറെ മെഗാ ഇവന്റുകള്‍

Published

on

ദോഹ: വിജയകരമായ ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം അന്താരാഷ്ട്ര ഇവന്റുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഖത്തര്‍. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവോളം ആസ്വദിക്കാനായി ഒക്ടോബറില്‍ മാത്രം നിരവധി പരിപാടികളാണ് ഖത്തറില്‍ നടക്കുന്നത്. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍, ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രീ 2023, എക്സ്പോ 2023 ദോഹ എന്നിവയാണ് ഒക്ടോബറില്‍ ഖത്തറില്‍ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പരിപാടികളില്‍ പ്രധാനം.

പ്രധാന കായിക ഇവന്റുകള്‍ക്ക് പുറമേ, ഒക്ടോബറില്‍ അന്താരാഷ്ട്ര കലാ പ്രദര്‍ശനങ്ങള്‍, ശ്രദ്ധേയമായ വ്യാപാര മേളകള്‍, സംഗീത പ്രകടനങ്ങള്‍ എന്നിവയും ഖത്തറില്‍ അരങ്ങേറും. എല്ലാ പ്രായത്തിലും തരത്തിലുമുള്ള ആളുകളുടെയും അഭിരുചികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഖത്തറിന്റെ ഈ മാസത്തെ ടൂറിസം കലണ്ടര്‍.

ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 14 വരെ നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയാണ് കായിക ഇവന്റുകളില്‍ പ്രധാനം. 10,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന എക്സിബിഷനില്‍ ടൊയോട്ട, ലെക്സസ്, പോര്‍ഷെ, ഫോക്സ്വാഗണ്‍, ലംബോര്‍ഗിനി, ബിഎംഡബ്ല്യു, കെഐഎ, ഓഡി, മക്ലാരന്‍, മെഴ്സിഡസ്-ബെന്‍സ്, വിന്‍സ്, വിന്‍ എന്നിവയുള്‍പ്പെടെ 31 പ്രശസ്ത ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ മ്യൂസിയത്തിലെ ‘ഫ്യൂച്ചര്‍ ഡിസൈന്‍ ഫോറം’, സീലൈനിലെ ഓഫ്റോഡ് അഡ്വഞ്ചേഴ്‌സ്, ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ റൈഡ്-ഡ്രൈവ്, ക്ലാസിക് ഓട്ടോമൊബൈലുകളുടെ അതിമനോഹരമായ ഗാലറി, ലുസൈല്‍ ബൊളിവാര്‍ഡില്‍ മികച്ച ഓട്ടോമൊബൈല്‍ ബ്രാന്റുകളുടെ പരേഡ് എന്നിവയും അരങ്ങേറും.

ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ മികച്ച പ്രകടനം നേരില്‍ കാണാന്‍ അവസരമൊരുക്കുന്ന ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രീ 2023 ഒക്ടോബര്‍ എട്ട് വരെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുന്നത്. ഖത്തര്‍ ഗ്രാന്റ്പ്രീക്ക് കൊഴുപ്പേകാന്‍ ഈജിപ്ഷ്യന്‍ ഗായകന്‍ അംര്‍ ദിയാബ്, സ്വീഡിഷ് ഡിജെയും സംഗീതജ്ഞനുമായ അലെസ്സോ, പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാര്‍സ് എന്നിവരുടെ ലൈവ് പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 16 മുതല്‍ 22 വരെ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ നടക്കുന്ന ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പാഡല്‍ ചാമ്പ്യന്‍ഷിപ്പ്, ഒക്ടോബര്‍ 26 മുതല്‍ 29 വരെ ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന 2023 സിബിക്യു മാസ്റ്റേഴ്‌സ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് മറ്റ് പ്രധാന സ്‌പോര്‍ട്‌സ് പരിപാടികള്‍.

എക്‌സിബിഷനുകള്‍, ഫെയറുകള്‍

എക്‌സിബിഷനുകള്‍, ഫെയറുകള്‍
ഇതിനു പുറമെ ഒട്ടേറെ ക്യൂറേറ്റഡ് എക്‌സിബിഷനുകളും ട്രേഡ് ഫെയറുകളും ഒക്ടോബര്‍ മാസത്തില്‍ ഖത്തറില്‍ നടക്കുന്നുണ്ട്. കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ കഴിഞ്ഞ മാസം ആരംഭിച്ച അല്‍ മറയ വ്യാപാര മേള ഇന്ന് ഒക്ടോബര്‍ ഏഴിന് സമാപിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ നീണ്ടു നില്‍ക്കുന്ന മിഡിലീസ്റ്റിലെ മേഖലയിലെ ആദ്യത്തെ എ1 അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയും ഖത്തറില്‍ നടന്നുവരുന്നുണ്ട്. ദോഹ അല്‍ ബിദ്ദ പാര്‍ക്കിന്റെ വിശാലമായ മൈതാനത്താണ് ആറു മാസം നീളുന്ന എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്.ആഗോള ഫിന്‍ടെക് മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന അറബ് ഫിന്‍ടെക് ഫോറം ദോഹയിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ദോഹ ഹോട്ടലില്‍ ഒക്ടോബര്‍ 10, 11 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 3 വരെ മിശൈരിബ് ഡൗണ്‍ടൗണില്‍ നടക്കുന്ന ഖത്തറിലെ ഈ വര്‍ഷത്തെ ആദ്യത്തെ പോപ്പ്-അപ്പ് ഇവന്റാണ് എം-7 പോപ്പ് അപ്പ്. പ്രാദേശിക ഡിസൈനര്‍മാര്‍ ക്യൂറേറ്റ് ചെയ്യുന്ന ഏറ്റവും പുതിയ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന ഇന്‍ഡക്‌സ് ഡിസൈന്‍ ഖത്തര്‍ 2023 ആഗോള ഡിസൈന്‍ ബ്രാന്റുകളുടെ കലവറയൊരുക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഡംബര ജ്വല്ലറി എക്സിബിഷനുകളിലൊന്നായ അസ്ജാദ് ജുവല്‍റി എക്‌സിബിഷന്‍ ഒക്ടോബര്‍ 26 മുതല്‍ 30 വരെ അല്‍ ഹസ്ം മാളിലാണ് നടക്കുക.

ആര്‍ട്ട് എക്‌സിബിഷനുകള്‍​

ആര്‍ട്ട് എക്‌സിബിഷനുകള്‍​

ഒരു സാമ്രാജ്യത്തിന്റെ ഫാഷനിംഗ്: മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ ഒക്ടോബര്‍ 23 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 20 വരെ നടക്കുന്ന ഇറാനില്‍ നിന്നുള്ള തുണിത്തരങ്ങളുടെ പ്രദര്‍ശനമാണ് എക്‌സിബിഷനുകളില്‍ പ്രധാനം. സഫാവിദ് കാലഘട്ടത്തിലെ ഇറാനിയന്‍ ആഢംബര തുണിത്തരങ്ങളുടെ പ്രദര്‍നമാണിത്. നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറില്‍ ഒക്ടോബര്‍ 24 മുതല്‍ ജനുവരി 25 വരെ നടക്കുന്ന ദി ഷെയ്പ്പ് ഓഫ് ടൈം എക്‌സിബിഷന്‍, ഒക്ടോബര്‍ 25 മുതല്‍ ഏപ്രില്‍ 24 വരെ ഖത്തര്‍ മ്യൂസിയം ഗാലറിയിലെ അല്‍-റിവാഖില്‍ നടക്കുന്ന ഡാന്‍ ഫ്‌ളാവിന്‍ ആന്റ് ഡൊണാള്‍ഡ് ജൂഡ് എക്‌സിബിഷന്‍ എന്നിവയും ഇവയില്‍ പ്രധാനമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.