Connect with us

Gulf

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാക്കപ്പല്‍: പ്രവാസികളില്‍ പ്രതീക്ഷയുടെ തിരതള്ളലായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

Published

on

10,000 രൂപ മുടക്കി ഏത് സമയത്തും ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്താം. 200 കിലോ ലഗേജും കൊണ്ടുവരാം. മൂന്നു ദിവസത്തെ കപ്പല്‍ യാത്ര. ‘എന്ത് നല്ല നടക്കാത്ത സ്വപ്‌നം’ എന്നു പറയാന്‍ വരട്ടെ. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും യാത്രാക്കപ്പല്‍ എന്ന ചിരകാല സ്വപ്‌നത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുന്നു. നിര്‍ദിഷ്ട യുഎഇ-കൊച്ചി-ബേപ്പൂര്‍ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ യുഇയിലേക്ക് മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്രാക്കപ്പല്‍ എന്ന സ്വപ്‌നം പൂവണിയും. ഒരു വര്‍ഷത്തിനുള്ളില്‍ കെ-ഷിപ്പ് സാക്ഷാത്കരിക്കാനാണ് നീക്കം.

തുടര്‍നടപടികള്‍ കാലതാമസം ഇല്ലാതെ സ്വീകരിക്കാന്‍ തുറമുഖ വകുപ്പു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ബേപ്പൂരില്‍ നിന്ന് മാത്രമല്ല, അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ നിന്നു കൂടി സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് നിര്‍ദേശം. യാത്രാ കപ്പല്‍ ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ചിരുന്നു.

പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 15 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചന. കഴിഞ്ഞ മേയില്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരള-യുഎഇ സെക്ടറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനു ശേഷമാണ് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപനം നടത്തിയത്.

വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് ഈടാക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല ബദല്‍ മാര്‍ഗം എന്ന നിലയില്‍ കൂടിയാണ് യാത്രാക്കപ്പല്‍ പരിഗണിക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും പ്രവാസികള്‍ക്ക് യാത്രയ്ക്കായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്. ഓണം, പെരുന്നാളുകള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി തിരക്കുള്ള സമയങ്ങളിലെല്ലാം വന്‍തുകയാണ് നല്‍കേണ്ടിവരുന്നത്. വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പരിഹാരമെന്ന നിലയില്‍ ‘കപ്പല്‍ ബദല്‍’ കൊണ്ടുവരികയാണ് കേരളം. കെ-ഷിപ്പ് എന്ന ആശയത്തിന്റെ പ്രധാന്യവും ഇതുതന്നെയാണ്. കാര്‍ഗോ കയറ്റിറക്കുമതി ചെലവും കുറയും.

എന്നാല്‍ വിദേശത്തേക്ക് സര്‍വീസ് നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടിയേ തീരൂ. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഏതാനും ദിവസം മുമ്പ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എംപി അബ്ദുസ്സമദ് സമദാനി എംപിയുടെ ചോദ്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയിലാണ് ഈ മറുപടി നല്‍കിയത്.

കേരള സെക്ടറില്‍ ചാര്‍ട്ടേഡ് യാത്രാക്കപ്പല്‍, വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയ്യറാക്കി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. ബേപ്പൂര്‍ തുറമുഖത്തിന് (ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതും ഗുണകരമാവും. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ ചെയ്ഞ്ച് (ഇഡിഐ) സംവിധാനം സജ്ജമാക്കുന്നതുവഴി വിദേശ കാര്‍ഗോ, പാസഞ്ചര്‍ കപ്പലുകള്‍ നേരിട്ടടുപ്പിക്കാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതും ചാര്‍ട്ടര്‍ ഷിപ്പ് സര്‍വീസിന് ഗുണകരമാവും.

കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാതൃകയില്‍ പൊതുസ്വകാര്യപങ്കാളിത്തത്തില്‍ കമ്പനി രൂപീകരിച്ച് ചാര്‍ട്ടര്‍ ഷിപ്പുകള്‍ സര്‍വീസ് നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാരും കേരള മാരിടൈം ബോര്‍ഡും നോര്‍ക്കയും നിക്ഷേപകരും ചേര്‍ന്നുള്ള സംരംഭമായിരിക്കും ഇത്. ഒരു കപ്പല്‍ യാത്രക്ക് 1500 പേരെ ലഭിച്ചാല്‍ സര്‍വീസ് ലാഭകരമായി നടത്താനാവും. 200 കിലോ വരെ ലഗേജ് കൊണ്ടുവരാമെന്നതിനാല്‍ പ്രവാസി യാത്രക്കാരെ ആകര്‍ഷിക്കാനുമാവും. വിനോദസഞ്ചാരികളും കപ്പല്‍ യാത്ര തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.