ദോഹ: കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ വെച്ച് മരിച്ചു. അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകൾ ആണ്. ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് പ്രഥമിക റിപ്പോർട്ട്. തിക്കോടി അങ്ങേക്കരവളപ്പിൽ സുനൈദിന്റെ ഭാര്യയുമായ അൻസി സുനൈദ്
ബുധനാഴ്ച താമസ സ്ഥലത്ത് വെച്ചാണ് അൻസി കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിൽ കഴിയുമ്പോൾ ആണ് മരിച്ചത്. മകൾ: സയ സുനൈദ് അഞ്ചു വയസ്സുണ്ട്. അൻസാർ, നാഫിൽ എന്നിവരാണ് സഹോദരങ്ങൾ.