Connect with us

Gulf

ഒറ്റദിവസംകൊണ്ട് 10.5 കോടി കലക്ഷനുമായി ദുൽഖർ സൽമാന്റെ ‘കാന്ത’

Published

on

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’യ്ക്ക് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം. കഴിഞ്ഞ ദിവസം എത്തിയ ചിത്രം ആദ്യദിനം നേടിയ ആഗോള ഗ്രോസ് 10.5 കോടി രൂപയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. വലിയ പ്രേക്ഷക – നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കാന്തയുടെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച തുടക്കം ലഭിച്ച ചിത്രം സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കാലങ്ങൾ കഴിഞ്ഞാലും ക്ലാസിക് ആയി നിൽക്കാൻ പോകുന്ന ഒരു സിനിമാ വിസ്മയമാണ് ‘കാന്ത’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും, ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും ഗംഭീര പ്രകടനവും സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന മേക്കിങ്ങും, മനസ്സിൽ തൊടുന്ന മനോഹരമായ കഥ പറച്ചിലും ഉള്ള ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ദുൽഖർ സൽമാനൊപ്പം, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബട്ടി എന്നിവരുടെ പ്രകടനങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് കയ്യടി ലഭിക്കുന്നുണ്ട്. ഗംഭീര തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചുകൊണ്ടാണ് മുന്നേറുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ചിത്രത്തിൽ, അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയി റാണയും അഭിനയിച്ചിരിക്കുന്നു. കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോർസെ എത്തിയത്. ഇവരെ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.