Connect with us

Gulf

സ്നേഹത്തിനും അനുസരണക്കും ഓഫറുകള്‍ വെക്കരുത്. സർഫുദ്ദീൻ വലിയ കത്ത്

Published

on

ദുബായ്: നമ്മുടെ സ്നേഹവും കരുതലും അനുഭവിച്ച് വേണം മക്കൾ തിരിച്ചും സ്നേഹം നല്‍കാനെന്നും, മക്കളോടുള്ള നമ്മുടെ ഇടപെടല്‍ നന്നാക്കി വേണം അവര്‍ നമ്മെ അനുസരിപ്പിക്കാനെന്നും, മക്കളുടെ മുന്നിൽ ഓഫര്‍ വെക്കരുതെന്നും, എഴുത്തുകാരനും, സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനുമായ സർഫുദ്ദീൻ വലിയകത്ത് പറഞ്ഞു.
പഴയകാല ജീവിത കഥകള്‍ മക്കളുമായി സംസാരിക്കണമെന്നും,
ടെക്നോളജികള്‍ ഇത്ര വളര്‍ച്ച പ്രാപിക്കുന്നതിനു മുന്‍പുള്ള പല ജീവിതാനുഭവങ്ങളും അവരോട് പറഞ്ഞു കൊടുക്കണമെന്നും. കുട്ടിക്കാലത്തെ രസകരമായ കളികള്‍ തൊട്ട് മൊബൈല്‍ ഫോണ്‍ വരുന്നതിന് മുന്‍പുള്ള അവസ്ഥകളൊക്കെ അവരറിഞ്ഞിരിക്കണം.
വീട്ടിലെ ഉമ്മാമയെയും ഉപ്പാപയെയും ചേര്‍ത്തിരുത്തി അവരനുഭിച്ച ഇന്നലകളെ പുതുതലമുറക്ക് പരിചയപ്പെടുത്തണം.
ഇല്ലായ്മകളെ കേട്ടറിഞ്ഞെങ്കിലും അവര്‍ ജീവിതകഥകള്‍ മനസ്സിലാക്കണമെന്ന് ദർശന യു.എ.ഇ.സംഘടിപ്പിച്ച ജലപാത കുടുംബം സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു.
മുട്ടം സരിഗമ പ്രസിഡണ്ട് പുന്നക്കൻ ബീരാൻ ഹാജി, ദർശന വൈസ് പ്രസിഡണ്ട് ശാഫി അഞ്ചങ്ങാടി, ദർശന സിക്രട്ടറി കെ.വി.ഫൈസൽ, ഇൻക്കാസ് യു.എ.ഇ.സിക്രട്ടറി ടി.പി.അശറഫ്, ഇൻക്കാസ് ദുബൈ വൈസ് പ്രസിഡണ്ട് ഷെംസീർ നാദാപുരം, ചിരന്തന സിക്രട്ടറി അഖിൽദാസ് ഗുരുവായൂർ, കെ.എം.സി.സി. നേതാവ് കെ.ടി.പി.ഇബ്രാഹിം, എം.എം.ജെ.സി.വൈസ് പ്രസിഡണ്ട് സി.പി.മുസ്തഫ, അഡ്വ.മുനാഷ് മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,
ദർശന കുടുംബത്തിലെ അംഗമായ
ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ സംമ്രിറീൻ ജലീലിൻ്റെ വിജയം കേക്ക് മുറിച്ചു ദർശന കുടുംബങ്ങൾ ആഘോഷിച്ചു.
വിവിധ കലാപരിപാടികളും, ഉണ്ടായി.
ദർശന ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും ദർശന ട്രഷറർ സാബു തോമസ് നന്ദിയും പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

10 വിവാഹം കഴിച്ച തട്ടിപ്പുകാരി പിടിയിൽ

Published

on

By

10 വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ (35) ആണ് അറസ്റ്റിലായത്. മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മാട്രിമോണിയില്‍ സൈറ്റിൽ വിവാഹ പരസ്യം നല്‍കി തട്ടിപ്പുനടത്തിയ രേഷ്മ വിവിധ ജില്ലകളിലായാണ് 10 പേരെ വിവാഹം കഴിച്ചത്.

ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റെരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗില്‍നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയത്. മറ്റ് വിവാഹം കഴിച്ച രേഖകളും ഇവർ കണ്ടെത്തിരുന്നു.

വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് മേയ് 29-നാണ് ആദ്യം കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, മകള്‍ ജൂലൈ അഞ്ചിന് യൂണിവേഴ്സിറ്റിയില്‍ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. ഇവിടെ വെച്ച് ഇരുവരും പരസ്പരം കണ്ടു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്ന് രേഷ്മ യുവാവിനെ അറിയിക്കുകയും ചെയ്തു.

അതോടെ രേഷ്മയെ വിവാഹംകഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നല്‍കി. തുടർന്ന് യുവാവ് വിവാഹം തീരുമാനിച്ച് ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു.വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കല്‍ ഉള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ, കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്‍റെ ലക്ഷണങ്ങൾ കണ്ടില്ല. തുടര്‍ന്നാണ് രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്.

Continue Reading

Gulf

ഉപഗ്രഹ ഇന്റര്‍നെറ്റ്: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍

Published

on

By

By K.j.George

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. സ്റ്റാര്‍ലിങ്കും ടെലികോം വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കാലതാമസമുണ്ടായി. ഇന്ത്യയിലെ പ്രവര്‍ത്തനത്തിനുള്ള പ്രധാന തടസം നീങ്ങുന്നതോടെ ഇന്ത്യയില്‍ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നകാര്യത്തില്‍ സ്റ്റാര്‍ലിങ്ക് ഒരുപടികൂടി മൂന്നോട്ട് എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ എത്തിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി ഒരു കരാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട്, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഒരു കരാര്‍ ഒപ്പുവച്ചു.

ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സംരംഭമായ സ്റ്റാര്‍ലിങ്ക്. ഇന്ത്യയില്‍ എത്തുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയില്‍ വന്‍പരിവര്‍ത്തനം വരുത്താന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും വിദൂരവും ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്താത്തതുമായ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാകും. നിലവില്‍ 6,750-ലധികം ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് സ്റ്റാര്‍ലിങ്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്. സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് വിധേയമായിട്ടാരുന്നു എയര്‍ടെല്ലും ജിയോയും കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

Continue Reading

Gulf

സ്കൂബ ഡൈവിങ്ങിനിടെ അപകടം; മലയാളി യുവാവ് ദുബായിൽ മരിച്ചു

Published

on

By

ദുബായ്∙ ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ അപകടത്തിൽ  മരിച്ചു. കോട്ടയം വേളൂര്‍ സ്വദേശി  ഐസക് പോള്‍ (29) ആണ് മരിച്ചത്.

ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.