Connect with us

Gulf

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തി

Published

on

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു.

കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതായും അറിയിച്ചു. 2,117 പാസ്പോർട്ടുകളും 3589 എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) വിതരണം ചെയ്തു. 3700ലേറെ എക്സിറ്റ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും കോൺസുലേറ്റ് നൽകി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായ്-അൽഐൻ റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി

Published

on

By

തിങ്കളാഴ്ച നഗരത്തിലെ പ്രധാന ഹൈവേകളിലൊന്നിൽ വാഹനാപകടത്തെക്കുറിച്ച് ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

ഔട്ട്‌ലെറ്റ് മാളിന് ശേഷം ദുബായ്-അൽ ഐൻ റോഡിൽ (E66) ആണ് സംഭവം.

റൂട്ടിലെ തിരക്ക് കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. താമസക്കാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനാൽ വൈകുന്നേരത്തെ തിരക്ക് സാധാരണയായി ഈ സമയത്താണ് ആരംഭിക്കുന്നത്.

Continue Reading

Gulf

നിയമലംഘനം 23 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

Published

on

By

പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു നൽകും. ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും.

3 തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത് നിർദിഷ്ട താപനില ക്രമീകരിക്കാതിരിക്കുക, ഭക്ഷ്യോൽപന്നങ്ങൾ ഇടകലർത്തി സൂക്ഷിക്കുക, സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ചുവയ്ക്കുക, റസ്റ്ററന്റിൽ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തുക, അസ്സൽ ഇറച്ചിയാണെന്ന് പറഞ്ഞ് ശീതീകരിച്ചവ വിൽക്കുക, ഉറവിടം വ്യക്തമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെയാണ് നടപടിയെടുത്തത്.

Continue Reading

Gulf

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായേക്കില്ല

Published

on

By

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായേക്കില്ല. സര്‍വീസ് നടത്താന്‍ മുന്നോട്ടു വന്ന കമ്പനിക്ക് അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തുള്ളത്. കൊച്ചി-ദുബൈ സര്‍വീസായിരുന്നു ലക്ഷ്യമിട്ടത്.
കൊച്ചിയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് എന്നത് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. വിമാന യാത്രനിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ കപ്പല്‍യാത്രയ്ക്ക് ആളെ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നാല് കമ്പനികളായിരുന്നു സേവനം ഒരുക്കാന്‍ രംഗത്തു വന്നത്. ഇതില്‍ നിന്നാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയെ തിരഞ്ഞെടുത്തത്.

സര്‍വീസ് നടത്തുന്നതിന് ആവശ്യമായ കപ്പല്‍ കണ്ടെത്തുന്നതിനായി ചെന്നൈ കമ്പനി വിവിധ രാജ്യങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കപ്പല്‍ ലഭിച്ചാല്‍ ഏപ്രില്‍ ആദ്യ വാരത്തോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ ഷിപ്പിങ് ആക്ട് പ്രകാരം കപ്പല്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുള്‍പ്പെടെ മറ്റ് പല കടമ്പകളും പൂര്‍ത്തിയാക്കാനുണ്ട്. കപ്പല്‍ കണ്ടെത്താന്‍ വൈകുന്നത് സര്‍വീസ് ആരംഭിക്കുന്നതിന് തിരിച്ചടിയാണ്.
600-700 പേരെ ഉള്‍ക്കൊള്ളാവുന്ന കപ്പലുകളാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ നിന്ന് മൂന്നര ദിവസത്തിനുള്ളിലെങ്കിലും ഗള്‍ഫില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ വേഗതയുള്ള കപ്പലുകളാണ് വേണ്ടത്. അതിനനുസരിച്ചുള്ള എന്‍ജിന്‍ കപ്പാസിറ്റിയുണ്ടാകണം.
വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയില്‍ നിന്ന് പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് കപ്പല്‍ സര്‍വീസ്. തിരക്കു കൂടിയ സമയത്ത് യാത്രാനിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വരെ വര്‍ധനയാണ് വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.