Connect with us

Gulf

വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം

Published

on

വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​ള്ള ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി.​​സി.​​എ.​​എ​​സ്) തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും. പു​തി​യ നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച്​ ജ​​നു​​വ​​രി ​മു​​ത​​ൽ ആ​​ഭ്യ​​ന്ത​​ര, അ​​ന്ത​​ർ​​ദേ​​ശീ​​യ യാ​​ത്ര​​ക​​ളി​​ൽ ഒ​​രു കാ​ബി​​ൻ ബാ​​ഗോ ഹാ​​ൻ​​ഡ്‌​ ബാ​​ഗോ മാ​​ത്ര​​മാ​​കും കൈ​​യി​​ൽ ക​​രു​​താ​​ൻ അ​​നു​​വ​​ദി​​ക്കു​​ക.മ​റ്റെ​ല്ലാ ല​ഗേ​ജു​ക​ളും ചെ​ക്കി​ൻ ചെ​യ്യേ​ണ്ട​താ​യി​വ​രും. ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കു​മാ​ത്ര​മാ​ണ്​ ഇ​ത് ബാ​ധ​ക​മാ​വു​ക. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​ണ് നി​​യ​​ന്ത്ര​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​​യ​​ർ ഇ​​ന്ത്യ​​യും ഇ​​ൻ​​ഡി​​ഗോ​​യു​​മ​​ട​​ക്കം പ്ര​​ധാ​​ന വി​​മാ​​ന ക​​മ്പ​​നി​​ക​​ളെ​​ല്ലാം പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ള​​നു​​സ​​രി​​ച്ച് ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പു​​തു​​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ല​ഗേ​ജ്​ ഏ​ഴു കി​​ലോ​​ഗ്രാ​​മി​​ൽ കൂ​​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​​ധി​​ക ഭാ​​ര​​ത്തി​​നും വ​​ലു​​പ്പ​​ത്തി​​നും കൂ​​ടു​​ത​​ൽ പ​​ണം ന​​ൽ​​കേ​​ണ്ടി​​വ​​രും. യാ​ത്രാ​ത​​ട​​സ്സ​​ങ്ങ​​ളും അ​​ധി​​ക നി​​ര​​ക്കും ഒ​​ഴി​​വാ​​ക്കാ​​ൻ യാ​​ത്ര​​ക്കാ​​ർ പു​​തു​​ക്കി​​യ ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പി​​ന്തു​​ട​​ര​​ണ​​മെ​​ന്നും അ​ധി​കൃ​ത​ർ നി​​ർ​​ദേ​​ശി​ക്കു​ന്നു.നേ​ര​ത്തെ ഏ​ഴു കി​ലോ ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്ടോ​പ്, പാ​സ്​​പോ​ർ​ട്ട്, ടി​ക്ക​റ്റ്, രേ​ഖ​ക​ളും മ​റ്റും വെ​ക്കു​ന്ന ചെ​റി​യ ബാ​ഗ്, സ്ത്രീ​ക​ളു​ടെ വാ​നി​റ്റി ബാ​ഗ് എ​ന്നി​വ കൈ​യി​ൽ വെ​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. പു​തി​യ നി​ർ​ദേ​ശം വ​രു​ന്ന​തോ​ടെ ഇ​വ കൈ​യി​ൽ വെ​ക്കു​ന്ന​തി​നും ത​ട​സ്സം നേ​രി​ടും. കാ​​ബി​​ൻ ബാ​​ഗി​​ന്റെ പ​​ര​​മാ​​വ​​ധി വ​​ലു​​പ്പം 55 സെ​ന്റി മീ​​റ്റ​​ർ, നീ​​ളം 40 സെ​ന്റി മീ​​റ്റ​​ർ, വീ​​തി 20 സെ​​ന്റി മീ​​റ്റ​​ർ എ​ന്നി​ങ്ങ​നെ നിജപ്പെടുത്തിയിരുന്നു.പു​തി​യ നി​യ​ന്ത്ര​ണം പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന പ​രി​ഷ്ക​ര​ണ​മാ​ണി​തെ​ന്നും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ പ​ക​രം സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​രെ​ന്നു​മാ​ണ്​ വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്.

ലാ​പ്‌​ടോ​പ്പി​ന്റെ​യും തൂ​ക്കം നോ​ക്കും
നേ​ര​ത്തെ എ​ല്ലാ എ​യ​ർ​ലൈ​നു​ക​ളും കാ​ബി​ൻ ബാ​ഗേ​ജി​ന് പു​റ​മേ ഒ​രു ലാ​പ്‌​ടോ​പ് ബാ​ഗ് അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ ലാ​പ്‌​ടോ​പ് ബാ​ഗ് തൂ​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​നി കാ​ബി​ൻ ബാ​ഗേ​ജി​നു​പു​റ​മെ ലാ​പ്‌​ടോ​പ് ബാ​ഗു​ക​ളും ക​ർ​ശ​ന​മാ​യി തൂ​ക്കം നോ​ക്കും. ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്‌​ടോ​പ്പും കൂ​ടി നോ​ക്കി ഏ​ഴു​കി​ലോ​യി​ൽ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ധി​ക ല​ഗേ​ജി​ന് പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. ലാ​പ്‌​ടോ​പ് ബാ​ഗി​ലും ബാ​ക്ക്‌​പാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലും കാ​ബി​ൻ ബാ​ഗേ​ജി​നൊ​പ്പം സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ണ്ട്. ഇ​തു ത​ട​യു​ന്ന​തി​നാ​യാ​ണ് പു​തി​യ നി​യ​മ​മെ​ന്ന് ട്രാ​വ​ൽ രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​നു​വ​രി മു​ത​ൽ ഇ​ത്ത​രം രീ​തി​ക​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ടും. മാ​ത്ര​മ​ല്ല ടാ​ഗു​ക​ളി​ല്ലാ​തെ ഒ​രു ല​ഗേ​ജും വി​മാ​ന​ത്തി​ലേ​ക്ക് അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തി

Published

on

By

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു.

കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതായും അറിയിച്ചു. 2,117 പാസ്പോർട്ടുകളും 3589 എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) വിതരണം ചെയ്തു. 3700ലേറെ എക്സിറ്റ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും കോൺസുലേറ്റ് നൽകി.

Continue Reading

Gulf

പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ലോ​കം മി​ഴി​തു​റ​ന്ന രാ​വ്​ ആ​ഘോ​ഷ​ത്താ​ൽ നി​റ​ച്ച്​​ യു.​എ.​ഇ വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.

Published

on

By

പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ലോ​കം മി​ഴി​തു​റ​ന്ന രാ​വ്​ ആ​ഘോ​ഷ​ത്താ​ൽ നി​റ​ച്ച്​​ യു.​എ.​ഇ. എ​മി​റേ​റ്റു​ക​ളി​ൽ ഉ​ട​നീ​ളം സ​ജ്ജീ​ക​രി​ച്ച വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യും സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി അ​ധി​കൃ​ത​ർ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ കാ​വ​ലൊ​രു​ക്കി. ചൊ​വ്വാ​ഴ്ച പ​ക​ൽ മു​ത​ൽ​ത​ന്നെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​ തു​ട​ങ്ങി​യി​രു​ന്നു. ദു​ബൈ​യി​ൽ മാ​ത്രം 36 സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ന്ന​ത്.

അജ്മാൻ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.

പ്രശസ്ത ഗായകൻ പാട്രിക് മൈക്കിൾ അവതരിപ്പിച്ച കായലരികത്ത്” സംഗീത ബാൻൻ്റ് ,
ചെണ്ടമേളം,
പരമ്പരാഗത താളവാദ്യ മേളം,
ആന പ്രദർശനം,
നിരവധി സ്റ്റേജ് പ്രകടനങ്ങൾ,
വിവിധ സാംസ്കാരിക പരിപാടികൾ,
ഭക്ഷ്യമേള,

ബിനു മനോഹർ നേതൃത്വം കൊടുത്ത അജ്മാൻ പൂരത്തിൽ , R R kutty യും അതുൽ ആനന്ദും പ്രോഗ്രാം ഡയറക്ടർമാരായി  ഗംഭീര പൂര വിരുന്ന് അജ്മാനിൽ ഒരുക്കി…..
ജനബാഹുല്യം കൊണ്ട് ഉൽസവമേളം തിമിർത്ത വേദിയിൽ പ്രോഗ്രാം കൺട്രൂളറായി ഷെൽഡ മറിയവും ടീമും മികച്ച ഒരുക്കങ്ങളാണ് നടത്തിയത്. തർതീബ് ബിസിനസ്മെൻ സർവീസുമായി സഹകരണവുമുണ്ടായിരുന്നു.സിനിമ സാമൂഹ്യ സാംസ്കാരിക വേദികളിലെ പ്രമുഖരും വ്യാവസായിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളും പരിപാടിയെ ഏറെ സമ്പന്നമാക്കി.ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായാണ് ന്യൂ ഇയർ അജ്മാൻ പൂരം നടന്നത്.

Continue Reading

Gulf

2025 ല്‍ പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ

Published

on

By

2025 ല്‍ യു പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025. 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം, സ്വദേശിവത്കരണം എട്ട് ശതമാനത്തിലേക്ക് കടക്കും, ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര, ഇ– വാഹന ചാർജിങിന് ഫീസ്, മാലിന്യനിർമാർജനം ഊർജിതമാക്കുന്ന ദുബായിൽ ഇന്ന് മുതൽ സേവന നിരക്ക് കൂട്ടും, തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം, ഗതാഗതകുരുക്ക് കുറയ്ക്കുന്ന ദുബായിലെ അൽമക്തൂം പാലം തുറക്കും (ജൂണ്‍), ദുബായിൽ പുതിയ പാർക്കിങ് നിരക്ക് (മാർച്ച്), പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമം (മാർച്ച് 29), പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്ന ദുബായ് ആർടിഎയുടെ ഡിജിറ്റൽ നോൽ കാർഡ്, ദുബായിൽ സൗജന്യ വൈ-ഫൈ സൗകര്യം, എയർ ടാക്സികളുടെ പരിശീലന പറക്കലുകൾ, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സിസ്റ്റം, പ്ലാസ്റ്റിക് നിരോധനം, ന്യൂട്രി-മാർക്ക് ലേബലിങ് എന്നിങ്ങനെയാണ് യുഎഇയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കാവുന്ന പുതിയ നിയമങ്ങള്‍. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ്, സ്വദേശിവത്കരണം, ഇത്തിഹാദ് റെയില്‍ എന്നിവയാണ് സുപ്രധാന പദ്ധതികള്‍.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.