Connect with us

Gulf

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.

ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. പഞ്ചാബ് സർവകലാശാലയിലെ അധ്യാപകനായാണ് തുടക്കം. പിന്നീട് ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്ന അദ്ദേഹം അധ്യാപനത്തിലേക്ക് തിരിച്ചെത്തി. 1966 ൽ യുഎന്നിൻ്റെ ഭാഗമായി. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായി.

ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്‍റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.

ചന്ദ്രശേഖർ സർക്കാരിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതാണ് പിന്നീട് പ്രവർത്തിച്ചത്. 1991 മാർച്ച് മാസത്തിൽ യുജിസി ചെയർമാനായിരന്നു. 1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവു ക്ഷണിച്ചു. അങ്ങനെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഡിഎംകെ, ആർജെഡി, എൻസിപി, തുടങ്ങി മറ്റു ചെറു പാർട്ടികളെയും തുന്നിച്ചേർത്ത് കോൺഗ്രസ് യുപിഎ മുന്നണി രൂപീകരിച്ചു. 60 എംപിമാരുമായി ഇടതു പാർട്ടികൾ പുറമേ നിന്ന് പിന്തുണച്ചു. തനിക്ക് ലഭ്യമായ പ്രധാനമന്ത്രി സ്ഥാനം നിരസിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചതോടെയാണ് അദ്ദേഹം ഈ പവിയിലെത്തിയത്. ആദ്യമായി ഒരു സിഖ് മതസ്ഥനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെ സിഖ് വിരോധം തണുപ്പിക്കാനും സോണിയ ഗാന്ധിക്ക് കഴിഞ്ഞു. തുടർഭരണം നേടി 2014 വരെ അധികാരത്തിൽ തുടർന്നു. ശേഷം രാജ്യസഭാംഗമായി പ്രവർത്തിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭാഗത്വം ഒഴിഞ്ഞു. മൂന്ന് പെൺ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകൾ ഉപീന്ദർ സിങ് ദില്ലി സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകൾ ദമൻ സിങ് എഴുത്തുകാരിയാണ്. ഇളയ മകൾ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം: പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

Published

on

By

ദുബായ്:തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) മെഗാ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു” എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുക.പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവർ ഈ ആഘോഷത്തിൽ അതിഥികളായി പങ്കെടുക്കും.

അൽഖുസ് ഏരിയയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുന്നത്. ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജി ഡി ആർ എഫ് എ – ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഡിസംബർ 31 ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി, അർദ്ധരാത്രി വരെ തുടരും. 2025 പുതുവർഷം തുടക്കം കുറിക്കുബോൾ ഗംഭീരമായ വെടിക്കെട്ടും ചടങ്ങിൽ ഉണ്ടാകും. അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവയും ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടുവാൻ ഉണ്ടാകുമെന്ന് ജി ഡി ആർ എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടറും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു

ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സന്തോഷം പകരുന്നതിന് വേണ്ടി “du”, Dubai Duty-Free, Ellington Properties, Atrangii App, Al Fattan തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്നു വിലപിടിപ്പുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും.വിവിധ കാറുകൾ, സ്വർണ്ണ ബാറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, യാത്രാ ടിക്കറ്റുകൾ, ക്യാഷ് പ്രൈസുകൾ, 100 സ്മാർട്ട് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ സമ്മാനങ്ങളാണ് നൽകുക എന്നും ഇവ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന നന്ദിയുടെയും അഭിനന്ദനത്തിൻ്റെയും ആദരവാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു

ദുബായിലെ തൊഴിലാളികളുടെ പുതുവത്സരാഘോഷങ്ങൾ കേവലം ഒരു പുതുവത്സര ആഘോഷം മാത്രമല്ല; ദുബായുടെ വിജയഗാഥയുടെ അവിഭാജ്യ ഘടകമായ തൊഴിലാളികളോടുള്ള നന്ദിയുടെയും അഭിനന്ദനത്തിൻ്റെയും സന്ദേശമാണ് അവ.പങ്കെടുക്കുന്നവരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഡയറക്ടറേറ്റ് സുഗമമാക്കിയിട്ടുണ്ടെന്നും ദുബായുടെ മാനുഷിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഏറ്റവും മികച്ച കലാ ആസ്വാദനം നൽകുമെന്ന്
അദ്ദേഹം കൂട്ടിച്ചേർത്തു,

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയുടെ പിന്തുണയോടെ.
മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഈ ആഘോഷങ്ങൾ അടിവരയിടുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളെ ആദരിക്കുന്നത് സാമൂഹിക ഐക്യം വളർത്തുന്നതിനും അതിൻ്റെ വികസന യാത്രയിൽ സംഭാവന ചെയ്യുന്ന എല്ലാവരെയും ആഘോഷിക്കുന്നതിനുമുള്ള ദുബായിയുടെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് ദുബായിയെ നിർവചിക്കുന്ന അഭിനന്ദനത്തിൻ്റെയും ഉദാരതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഡയറക്ടറേറ്റിൻ്റെ സമർപ്പണത്തെ പ്രകടമാക്കുന്നു.ഈ ആഘോഷങ്ങൾ പ്രതിഫലിപ്പിക്കുന്നതിൻ്റെയും നന്ദിയുടെയും മൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ദുബായിയുടെ തുടർച്ചയായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായിലെ വർക്ക് റെഗുലേഷൻ സെക്ടറിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുല്ല ബിൻ അജിഫ് പറഞ്ഞു.തൊഴിലാളികളെ ആദരിക്കുന്നത് നഗരത്തിൻ്റെ വികസനപരവും സാമ്പത്തികവുമായ പുരോഗതിയെ പിന്തുണയ്ക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനുള്ള ഗണ്യമായ അഭിനന്ദനം എടുത്തുകാണിക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

സാമൂഹിക പ്രതിബദ്ധതയോടുള്ള ദുബായിയുടെ പ്രതിബദ്ധത ഉൾക്കൊള്ളുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്ന് പരിപാടിയുടെ മുഖ്യ പ്രായോജകരായ
du” ലെ ഗവൺമെൻ്റ് റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ
അഹമ്മദ് അബുറുഹൈമ അറിയിച്ചു.തൊഴിലാളികളെ ബഹുമാനിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ദുബായുടെ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ അവരുടെ നിർണായക പങ്ക് ഉയർത്തിക്കാട്ടുന്നതിനുമുള്ള കമ്പനിയുടെ കാഴ്ചപ്പാടുമായി ഈ പങ്കാളിത്തം യോജിക്കുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.സാമൂഹിക ഐക്യം വർധിപ്പിക്കുകയും മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്യുന്ന സംരംഭങ്ങളിലൂടെ ദുബായിലെ സമൂഹത്തെ വേർതിരിക്കുന്ന സഹകരണത്തിൻ്റെയും അഭിനന്ദനത്തിൻ്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് “du” സ്ഥിരമായി പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായുടെ മാനുഷിക മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിൻ്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന ഈ അസാധാരണമായ ഇവൻ്റിൽ പങ്കെടുക്കാൻ GDRFA ദുബായ് ഏവരെയും ക്ഷണിക്കുന്നു. ദുബായിലെ തൊഴിലാളികളുടെ പുതുവത്സരാഘോഷങ്ങൾ ഒരു പുതുവർഷത്തിൻ്റെ തുടക്കം മാത്രമല്ല, ദുബായിയെ മികവിൻ്റെയും പുതുമയുടെയും ആഗോള പ്രതീകമാക്കി മാറ്റുന്നതിൽ തൊഴിലാളികളുടെ പങ്കിനുള്ള ആദരവാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Continue Reading

Gulf

കോഴിക്കോട് വിമാനത്താവളത്തിന് വികസനമെത്തിയത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ൻ്റെ ഇടപെടലിലൂടെ

Published

on

By

1988 ഏപ്രിൽ 13 ന് ഉദ്ഘാടനം ചെയ്ത കരിപ്പൂർ വിമാനത്താവളം വർഷങ്ങളോളം ആദ്യന്തര വിമാന സർവീസും ചുരുക്കം ചില അന്താരാഷ്ട്ര വിമാനങ്ങളും മാത്രം സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിന് ഇന്നത്തെ രീതിയിൽ അന്താരാഷ്ട്ര സർവീസുകൾ നടത്താൻ കാരണമായത് അന്നത്തെ പ്രധാനമന്തിയായിരുന്ന ഡോക്ടർ മൻ മോഹൻ സിങ്ങിൻ്റെ ഇടപെടലായിരുന്നു.

17 വർഷങ്ങൾക്ക് മുൻപ് അതായത് 2007 – ൽ
പ്രവാസികളുടെ, യാത്രാ പ്രശ്നം, പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം, കോഴിക്കോട് എയർപോർട്ടിന്റെ വികസനം ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ  വിവിധ രാഷ്ട്രീയ നേതാക്കളുടെ സനിധ്യത്തിൽ വെച്ച് പ്രവാസ ലോകത്ത് നിന്ന് പോയ സംഘം പ്രധാനമന്ത്രി മൻമോഹൻ മൻമോഹൻ സിംങിനെ നേരിട്ടുകാണുന്നുയാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരി നിവേദനം നൽകുന്നു

അദ്ദേഹത്തിൻ്റെ ഇടപെടൽ കൊണ്ട് മാത്രമാണ് കോഴിക്കോട് വിദേശ വിമാനം ഇറങ്ങാൻ തുടങ്ങിയത്. ഇപ്പോൾ കണ്ണൂർ എയർപോട്ടിനോട് കാണിക്കുന്ന അതെ നയം തന്നെയായിരുന്നു കോഴിക്കോട് എയർപ്പോട്ടിനോടും കാണിച്ചത് അതിനെതിരെ പ്രവാസ ലോകത്തും നാട്ടിലും ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും അവസാനം ഫലം കണ്ടത് നമ്മുടെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ടപ്പോൾ മാത്രമാണ്. യു.എ.ഇ. നിന്ന് നിവേദനസംഘത്തിൽ കെ.എം.സി.സി.നേതാവും ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത പി.എ.ഇബ്രാഹിം ഹാജി സാഹിബ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.സിക്രട്ടറി എ.പി. ഹക്കീം, ചിരന്തന വൈസ് പ്രസിഡണ്ട് സലാം പാപ്പിനിശ്ശേരി, മാധ്യമ പ്രവർത്തകൻ സാബൂ കിളിത്തട്ടിൽ, എന്നിവരും, കോഴിക്കോട് ചേബറിൻ്റെ നേതൃത്വത്തി മുള്ള നിവേദനസംഘത്തെ നയിച്ചത് എം.കെ.മുനീർ MLA സാഹിബും, ഡൽഹിയിലുണ്ടായ കേരളത്തിലെ MP മാർ പ്രധാനമന്ത്രിയെ കാണാൻ ഉണ്ടായിരുന്നു. ഇതിനുള്ള സൗകര്യം ചെയ്തു തന്നത് ഇ അഹമ്മദ് സാഹിബ് ആയിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവാസ ലോകത്ത് ഇതിനു വേണ്ടി ശക്തമായ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. അതിൻ്റെ ജനറൽ കൺവീനർ പുന്നയ്ക്കൻ മുഹമ്മദലിയായിരുന്നു.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന് പ്രവാസ സമൂഹത്തിൻ്റെ പ്രണാമം.

 

 

Continue Reading

Gulf

പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ.

Published

on

By

പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ തിരക്കഥ എം ടിയുടേതാണ്. 1980 ൽ പുറത്തിറങ്ങിയ ഈ സിനിമ പുതിയ കലാത്തെ പ്രവാസികൾക്കും ഇന്നത്തെ പ്രവാസികൾക്കും ഒരുപോലെ കണ്ടിരിക്കാൻ കഴിയുന്നുണ്ട് എന്നത് എംടി എന്ന കഥാകാരന്റെ ദീർഘവീക്ഷണമാണ്. എഴുപതുകളുടെ തുടക്കത്തിലാണ് മലയാളികൾ ഗൾഫ് നാടുകളിലേക്ക് കൂട്ടത്തോടെ കുടിയേറാൻ ആരംഭിച്ചത്. കാണാപ്പൊന്നിന്റെ തീരം തേടി കള്ളലോഞ്ചുകളിലും മറ്റും കയറി ഗൾഫ് നാടുകളിൽ എത്തി, അവിടെ കഠിനധ്വാനം ചെയ്ത് പണം സമ്പാദിച്ച് കേരളത്തിൽ തിരിച്ചെത്തി സമ്പന്നരാകുന്നവരുടെ കഥ. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് വർത്തമാന കാലത്തും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് 44 വർഷം മുമ്പ് എഴുതിയ തിരക്കഥയെ ഇപ്പോഴും കാലിക പ്രസക്തമാക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.