നോർത്തേൺ എമിറേറ്റ്‌സിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും പ്രതിവർഷം 320 ദിർഹം മുതൽ ആരംഭിക്കുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജ് യുഎഇ പ്രഖ്യാപിച്ചു.
അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന് കീഴിൽ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് കാത്തിരിപ്പ് കാലയളവ് ഉണ്ടാകില്ല. 1 മുതൽ 64 വരെ പ്രായമുള്ള വ്യക്തികളെ ഇത് ഉൾക്കൊള്ളുന്നു, അതേസമയം ഈ പ്രായത്തിലുള്ളവർ ഒരു മെഡിക്കൽ വെളിപ്പെടുത്തൽ ഫോം പൂരിപ്പിച്ച് സമീപകാല മെഡിക്കൽ റിപ്പോർട്ടുകൾ അറ്റാച്ചുചെയ്യണം.
ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 2025 ജനുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിരക്ഷ നൽകും. അബുദാബിയിലും ദുബായിലും ഈ സംവിധാനം ഇതിനകം നിർബന്ധമാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവർക്ക് 2025 ജനുവരി 1 മുതല്‍ പുതിയ വീസ എടുക്കാനും നിലവിലുളള വീസ പുതുക്കാനും സാധിക്കില്ല.
2024 ജനുവരി 1ന് മുമ്പ് നൽകിയ വർക്ക് പെർമിറ്റുള്ള ജീവനക്കാർക്ക് രേഖകള്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുക. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സാണ് പ്രഖ്യാപിച്ചിട്ടുളളത്. വർഷത്തില്‍ 320 ദിർഹം പ്രീമിയത്തില്‍ ഇൻഷുറന്‍സ് പരിരക്ഷ നേടാം.
കുടുംബ വീസയുളള തൊഴിലാളികൾ കുടുംബാംഗങ്ങളെ കൂടി ഇൻഷുറൻസിന്റെ പരിധിയിൽ ചേർക്കണം. ഇൻഷുറൻസ് എടുക്കുന്ന സമയത്തുളള ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തി ആരോഗ്യസാക്ഷ്യപത്രം സമർപ്പിക്കണം. നിയമപ്രകാരം, തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്
രാജ്യത്തെ തൊഴിൽ വിപണിയിലുടനീളമുള്ള എല്ലാ തൊഴിലാളികൾക്കും കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ അടിസ്ഥാന ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കുന്നു.
ആശുപ്രതികളിൽ പ്രവേശിപ്പിച്ചാൽ ആവശ്യമെങ്കിൽ കിടത്തി ചികിത്സ ഉൾപ്പടെയുളള ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചികിത്സാ ചെലവിന്റെ 20 ശതമാനം കോ പെയ്മെന്റായി നൽകണം. മരുന്നുകൾ ഉൾപ്പടെ 1000 ദിർഹമാണ് വാർഷിക പരിധി. ഒരു സന്ദർശനത്തിന് 500 ദിർഹം വരെ നൽകും. ഈ പരിധികൾക്കപ്പുറം, ചികിത്സാ ചെലവിൻ്റെ 100 ശതമാനം ഇൻഷുറൻസ് കമ്പനി വഹിക്കുന്നു.
ആശുപ്രതി വാസം ആവശ്യമില്ലാത്ത സന്ദർശനങ്ങൾ, പരിശോധനകൾ, ചെറിയ നടപടിക്രമങ്ങൾ എന്നിവ ആവശ്യമുളള രോഗികൾ ചികിത്സാ ചെലവിന്റെ 25 ശതമാനം കോ പെയ്മന്റ് നൽകണം. പരമാവധി 100 ദിർഹമാണ് നൽകേണ്ടത്. അതേസമയം ഏഴുദിവസത്തിനകം വീണ്ടും ചികിത്സ തേടുകയാണെങ്കിൽ കോ പെയ്‌ന്റ് നൽകേണ്ടതില്ല. മരുന്നുകൾക്കുളള കോ പേയ്മെന്റ് 30 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ 1500 ദിർഹമാണ് മരുന്നുകൾക്ക്
ചിലവാകുക.