Connect with us

Gulf

കെട്ടിടത്തിൽ നിന്ന് വീണ് മരണങ്ങൾ തുടർക്കഥ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ് കുട്ടികളെ സംരക്ഷിച്ചില്ലെങ്കിൽ തടവും പിഴയും

Published

on

‌ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ് ബേയിലും യുവതി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും ഇത്തരത്തിൽ വീണു മരിച്ചിരുന്നു.

ചെറിയ കുട്ടികളുള്ള വീടുകളിൽ ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ ചൈൽ‍ഡ് ഗേറ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്കു കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളാണ് സ്ഥാപിക്കേണ്ടത്.

ഈ സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ സാധ്യമെങ്കിൽ സ്വന്തം നിലയ്ക്ക് സുരക്ഷാസംവിധാനം ഒരുക്കണം. മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച  സമൂഹമാധ്യമങ്ങളിലൂടെയും കൂടുതൽ ജനമെത്തുന്ന ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലും ബോധവൽക്കരണം നടത്താനാണ് പൊലീസിന്റെ പദ്ധതി.

ജനലിൽനിന്നും ബാൽക്കണിയിൽനിന്നും താഴെ വീഴാത്തവിധം ഇഴയടുപ്പമുള്ള ഇരുമ്പു കവചം സ്‌ഥാപിച്ച് അധിക സുരക്ഷ ഒരുക്കിയാൽ അപകടം അകറ്റാം. കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്ത വിധമാണ് ഇവ സ്‌ഥാപിക്കേണ്ടത്. അശ്രദ്ധമൂലം ഉണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ, കെട്ടിട ഉടമകൾ, നിർമാതാക്കൾ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

മേശ, കസേര തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ ജനൽ, ബാൽക്കണി എന്നിവയ്ക്കു സമീപം വയ്ക്കരുത്. കുട്ടികൾക്ക് എത്താത്തവിധം ജനലിനും ബാൽക്കണിക്കും പൂട്ടിടണം. വീട്ടുസാധനങ്ങൾ ബാൽക്കണിയിൽ കൂട്ടിയിടരുത്. മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ ബാൽക്കണിയിലേക്ക് വിടരുത്. 15 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.
ഭാഷകളിൽ ബോധവൽകരണം കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തു പോകുന്നതാണ് പല അപകടങ്ങൾക്കും കാരണം. ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, ഉറുദു, അറബിക് ഭാഷകളിൽ ബോധവൽകരണം തുടരുകയാണ്. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകളാണ് ബോധവൽക്കരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ക്യാംപെയ്ൻ നടത്തുന്നുണ്ട്.

കുട്ടികളെ സംരക്ഷിച്ചില്ലെങ്കിൽ തടവും പിഴയും

15 വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കാത്തവർക്കും അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കും 2 വർഷത്തിൽ കൂടാത്ത തടവാണ് ശിക്ഷ. കുട്ടിയെ അലക്ഷ്യമായി വിടുന്നവർക്ക് 3 വർഷം തടവുണ്ടാകും. രക്ഷിതാക്കളുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ ബാലാവകാശ നിയമപ്രകാരം ഒരു വർഷം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.
* ഏഴാംനിലയിൽനിന്ന് വീണ് സ്വദേശി ബാലിക മരിച്ചു ഉമ്മുൽഖുവൈൻ ബഹുനില കെട്ടിടത്തിൽനിന്ന് 10 വയസ്സുകാരി സ്വദേശി ബാലിക വീണു മരിച്ചു. ഏഴാം നിലയിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കസേരയിൽനിന്ന് തെന്നി താഴേക്കു വീഴുകയായിരുന്നു. ഉടൻ ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യു​വാ​വി​നെ​തി​രെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രമാണ് ആ​വ​ശ്യ​പ്പെ​ട്ടത്. അ​തേ​സ​മ​യം, യു​വ​തി​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ ആ​ദ്യം വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​വ​ഹേ​ളി​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ്ര​കോ​പ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി അ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി യു​വാ​വാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കണ്ടെത്തി. യു​വ​തി​യു​ടെ അ​ന്തസി​നും മാ​ന്യ​ത​ക്കും കോ​ട്ടം​ത​ട്ടു​ന്ന രീ​തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.