Connect with us

Gulf

പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതുവിസയിലും രാജ്യത്ത് തിരിച്ചെത്താം

Published

on

പൊതുമാപ്പ് കാലയളവിൽ  രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി പറഞ്ഞു.


വീസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു. ഇൗ മാസം 31 ആണ് അവസാന ദിവസം. അവധി ദിവസങ്ങളിലും അടക്കം എല്ലാവരും പ്രവർത്തിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. വീസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കിൽ പുതിയ വീസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . സെപ്റ്റംബർ ഒന്നിനായിരുന്നു പൊതുമാപ്പ് ആരംഭിച്ചത്.  ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം ഒട്ടേറെ പേർ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തി.

സുരക്ഷിത സമൂഹത്തിലേയ്ക്ക്” എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വീസ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയുമാണ് ഇത്തരക്കാരെ പിന്തുണച്ചത്. വീസ സാധുവാക്കി യുഎഇ യിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെന്റ് ക്യാംപും നടത്തി. ഒട്ടേറെ പേർക്ക് ഈ ക്യാംപ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 139ാം ജ​ന്മ​ദി​നം ‘ജ​യ്ഹി​ന്ദ്’ ആഘോഷമാക്കി ഷാർജ ഇൻകാസ്

Published

on

By

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 139ാം ജ​ന്മ​ദി​നം ‘ജ​യ്ഹി​ന്ദ്’ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ൻ​കാ​സ് ഷാ​ർ​ജ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ രാ​വി​ലെ ന​ട​ന്ന പ​ഠ​ന​ക്യാ​മ്പ് ഇ​ൻ​കാ​സ് യു.​എ.​ഇ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്ര​വും ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ക്ലാ​സെ​ടു​ത്തു. ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ കെ.​എം അ​ബ്ദു​ൽ മ​നാ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ൻ​കാ​സ് ഷാ​ർ​ജ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ര​ഞ്ജ​ൻ ജേ​ക്ക​ബ് സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി പി. ​ഷാ​ജി​ലാ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റോ​യ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 ല​ധി​കം പ്ര​തി​നി​ധി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്കാ​യി പെ​ൻ​സി​ൽ ഡ്രോ​യി​ങ്, ക​ള​റി​ങ്, പ്ര​സം​ഗം എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. തി​രു​വാ​തി​ര​ക്ക​ളി, മ​ർ​ഗം​ക​ളി, ഒ​പ്പ​ന, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി വി​നോ​ദ് പ​ട്ടു​വം സം​വി​ധാ​നം ചെ​യ്ത് ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​ന​യി​ച്ച ‘സ​ബ​ർ​മ​തി​യി​ലേ​ക്ക് വീ​ണ്ടും’ ദൃ​ശ്യാ​വി​ഷ്ക്കാ​രം അ​ര​ങ്ങേ​റി.

സം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ കെ.​എം. അ​ബ്ദു​ൽ മ​നാ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന. സെ​ക്ര​ട്ട​റി എ​സ്.​എം. ജാ​ബി​ർ, ട്ര​ഷ​റ​ർ ബി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഇ​ൻ​കാ​സ് സീ​നി​യ​ർ നേ​താ​വ് ബാ​ബു വ​ർ​ഗീ​സി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

 

Continue Reading

Gulf

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: അബുദാബിയിലും അൽഐനിലും കനത്ത മൂടൽമഞ്ഞ്, റോഡുകളിൽ ദൃശ്യപരത കുറവാണ് – ഇന്ന് ജാഗ്രതയോടെ വാഹനമോടിക്കുക!

Published

on

By

യുഎഇയിലുടനീളമുള്ള വാഹനമോടിക്കുന്നവർ ഇന്ന് അതീവ ജാഗ്രത പാലിക്കണം! രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് മൂടാൻ സാധ്യതയുള്ളതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മഞ്ഞ, ചുവപ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദൃശ്യപരത ഗണ്യമായി കുറയും, അതിനാൽ റോഡുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

അബുദാബിയും അൽഐനും കനത്ത മൂടൽമഞ്ഞിനെ അഭിമുഖീകരിക്കുന്നു. അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ്, അൽ അജ്ബാൻ, സ്വീഹാൻ റോഡ്, അൽ വത്ബ, അൽ ഫയ, അൽ ഐനിലെ അൽ ഖസ്‌ന തുടങ്ങിയ പ്രധാന പ്രദേശങ്ങളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. അൽ ദഫ്രയിലെ അൽ മിർഫയിലേക്കുള്ള അബു അൽ അബ്യാദ് പാലവും ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞിൽ മൂടപ്പെട്ടിരുന്നു. രാവിലെ 9:30 വരെ മൂടൽമഞ്ഞ് നിലനിൽക്കും, അതിനനുസരിച്ച് ആസൂത്രണം ചെയ്ത് ജാഗ്രത പാലിക്കുക.

മൂടൽമഞ്ഞ് കാരണം റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ നിർദ്ദേശിക്കുന്നു. ദിവസം പുരോഗമിക്കുമ്പോൾ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുക.

NCM അനുസരിച്ച്, കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കും, പ്രത്യേകിച്ച് വൈകുന്നേരത്തോടെ വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

രാജ്യത്തിൻ്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 23 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 15 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.

നേരിയതോ മിതമായതോ ആയ കാറ്റ്, വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറ് ദിശയിൽ 10 മുതൽ 25 വരെ വേഗതയിൽ മണിക്കൂറിൽ 35 കി.മീ.

Continue Reading

Gulf

എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Published

on

By

എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ള വൈറസാണ് ഇത്. എച്ച്.എം.പി.വി. സംബന്ധിച്ച് പ്രചരിക്കുന്ന ഭൂരിഭാഗം വാര്‍ത്തകളും തെറ്റാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യമായാണ് ഈ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നു. അത് തെറ്റാണ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഈ വൈറസ് നേരത്തേ തന്നെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഐ.സി.എം.ആറും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.’ -ആരോഗ്യമന്ത്രി പറഞ്ഞു.

‘2001-ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നതാണ് ശാസ്ത്രലോകം പറയുന്നത്. കേരളത്തില്‍ പരിശോധനാ സംവിധാനങ്ങളുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐ.എ.വി) പ്രവര്‍ത്തനം ആരംഭിച്ചശേഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല.’ -വീണാ ജോര്‍ജ് പറഞ്ഞു

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.