Connect with us

Gulf

മഴവെള്ളക്കെട്ട് തടയാൻ ജല കനാൽ; പദ്ധതിക്ക്​ അംഗീകാരമായി

Published

on

ജല സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുമായി രാജ്യത്ത്​ കൂടുതൽ അണക്കെട്ടുകളും ജലകനാലുകളും നിർമിക്കാൻ നിർദേശം നൽകി പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. പ്രസിഡന്‍റിന്‍റെ സംരംഭങ്ങൾക്കായുള്ള എക്സിക്യൂട്ടിവ്​ കമ്മിറ്റിയാണ്​ അണക്കെട്ട്​, ജല കനാൽ പദ്ധതിക്ക്​ അംഗീകാരം നൽകിയതായി വെള്ളിയാഴ്ച ​ പ്രഖ്യാപിച്ചത്​. 13 റെസിഡൻഷ്യൽ ഏരിയകളിലായി ഒമ്പത്​ പുതിയ അണക്കെട്ടുകളാണ്​ നിർമിക്കുന്നത്​.

കൂടാതെ നിലവിലുള്ള രണ്ട്​ അണക്കെട്ടുകൾ വികസിപ്പിക്കുകയും ചെയ്യും. അതോടൊപ്പം ചില ജനവാസ മേഖലകളിലെ മഴവെള്ള നീരൊഴുക്കിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന് ഏകദേശം ഒമ്പത്​ കിലോമീറ്റർ നീളത്തിൽ ഒമ്പത് ജല കനാലുകളും നിർമിക്കും. 19 മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ്​ പദ്ധതി. പുതിയ ഡാമുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ രാജ്യത്തെ ജലസംഭരണ ശേഷി 80 ലക്ഷം ഘന മീറ്ററായി ഉയരും.

അതോടൊപ്പം കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയുമാണ്​ ലക്ഷ്യം. ഷാർജയിലെ ഷിസ്​, ഖോർഫക്കാൻ, അജ്​മാനിലെ മാസ്​ഫോട്ട്​, റാസൽ ഖൈമയിലെ ഷാം, അൽ ഫഹ്​ലീം, മുഹമ്മദ്​ ബിൻ സായിദ്​ സിറ്റി, ഹെയ്​ൽ, ഖിദ്​ഫ, മുർബേഹ്​, ദാദ്​ന, അൽ സീജി, ഫുജൈറയിലെ ഖാസ്മിരി എന്നിവയാണ്​ 13 റെസിഡൻഷ്യൽ ഏരിയകൾ. ജല സംഭരണികളുടെ ശേഷി വർധിപ്പിക്കാനും ജല അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്​ പ്രഖ്യാപിച്ച​ യു.എ.ഇ ജല സുരക്ഷ നയം 2036നോട്​ ചേർന്നു നിൽക്കുന്നതാണ്​​ പദ്ധതിയെന്ന്​ വാം റിപ്പോർട്ട്​ ചെയ്തു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

പുതുവർഷം; സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

Published

on

By

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം.

ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.

Continue Reading

Gulf

പുതുവർഷ ആഘോഷം;15 മിനിറ്റ് വെടിക്കെട്ട് റെക്കോർഡിടാൻ റാസൽഖൈമ

Published

on

By

പുതുവർഷപ്പുലരിയെ വരവേൽക്കാൻ റാസൽഖൈമയിൽ ദൈർഘ്യമേറിയ വെടിക്കെട്ടും ഡ്രോൺ ഷോയും. 15 മിനിറ്റ് നീളുന്ന പ്രകടനത്തിലൂടെ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റാസൽഖൈമ.

എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം ആകാശത്ത് കാണിക്കുന്ന ഡ്രോൺ ഷോ ആയിരിക്കും ഇത്തവണത്തെ മറ്റൊരു ആകർഷണം. പുതുവർഷത്തെ സ്വാഗതം ചെയ്യാനും വെടിക്കെട്ടും ഡ്രോൺ ഷോയും കാണാനും റാസൽഖൈമയിലെ അൽമർജാൻ ഐലൻഡ് കേന്ദ്രീകരിച്ച് കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും പ്രത്യേക സൗകര്യമൊരുക്കും. പ്രവേശനം സൗജന്യം.

സ്കൈ മാജിക് ഓർക്കസ്ട്രയുടെ അകമ്പടിയും പുതുവർഷപ്പുലരിയെ സംഗീത സാന്ദ്രമാക്കും. ഇതോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. 20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന 6 മേഖലകളും ഒരുക്കിയിട്ടുണ്ട്.

താൽപര്യമുള്ളവർ അൽമർജാൻ ഐലൻഡിന്റെ വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്യണം. വാഹനത്തിന്റെ വിവരങ്ങളും നൽകണം. അൽറംസിലെ പാർക്കിങ്ങിനു സമീപം ബാർബിക്യൂ, ക്യാംപ് ഫയർ എന്നിവയ്ക്കും സൗകര്യമുണ്ട്. ധായ പാർക്കിങിൽ കൂടാരം കെട്ടി രാത്രിവാസത്തിനും അവസരമുണ്ട്. നമ്മുടെ കഥ ആകാശത്ത് എന്ന പ്രമേയത്തിൽ പ്രകൃതിയോടും പൈതൃകത്തോടും ഇണങ്ങും വിധത്തിലാണ് റാസൽഖൈമയുടെ ആഘോഷം.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: അബുദാബിയിലും അൽ ദഫ്രയിലും റെഡ്, യെല്ലോ ഫോഗ് അലർട്ട്

Published

on

By

അബുദാബി, അൽ ദഫ്‌റ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം അബുദാബിയിലെ അർജൻ, റസീൻ മേഖലകളിൽ ചുവപ്പും മഞ്ഞയും മൂടൽമഞ്ഞ് അലർട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലിവ, താൽ അൽ സരബ്, ഗസ്‌യൗറ, മദീനത്ത് സായിദ്, അൽ ദഫ്‌റയിലെ ബു ഹംറ പ്രദേശങ്ങൾ എന്നിവയ്ക്ക് മുകളിൽ.

ഹമീം റോഡിലും ബഡാ ദഫാസിലും റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ നൽകിയിട്ടുണ്ട്.

ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ദ്വീപുകളിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്‌ക്കുള്ള സാധ്യതയോടുകൂടിയ തെളിഞ്ഞ ആകാശം മുതൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം വരെ പ്രതീക്ഷിക്കാം.

രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിൽ പരമാവധി താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.