Connect with us

Gulf

വ്യാജ മെസേജുകൾകൾ തടയിടാൻ വാട്ട്സാപ്പ്; കെണിയൊരുക്കി പുതിയ ഫീച്ചർ

Published

on

By K.j.George

തെറ്റായ വിവരങ്ങളുടെ പ്രചാരണം സജീവമായി നടക്കുന്ന ഇടമാണ് വാട്‌സാപ്പ്. ഇത് തടയുന്നതിനായി ഒട്ടേറെ സംവിധാനങ്ങള്‍ വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും, ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ളതാണ് ഈ പുതിയ ഫീച്ചര്‍. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സാപ്പ് വഴി വ്യാജവാര്‍ത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന.

യുആര്‍എല്‍ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാം. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് പരിശോധിക്കുക. ഈ സന്ദേശങ്ങള്‍ സ്വകാര്യമായിരിക്കും എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യു എ ഇ വീസ പൊതുമാപ്പ് നാളെ അവസാനിക്കും,ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

Published

on

By

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31 ഇന്ന്( ചൊവ്വ) അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ഇതിൽ നിരവധിപേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000- ലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു

പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്ന് പദ്ധതി വിജയിപ്പിച്ചതിന് തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളികളോട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി കൃതജ്ഞത അറിയിച്ചു. അതിനിടയിൽ ദുബായിൽ ഇത് വരെ 55,200 എക്‌സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്. മതിയായ ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി എന്നിരുന്നാലും ജി ഡി ആർ എഫ് എ ദുബായ് അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ലഫ് : ജനറൽ കൂട്ടിച്ചേർത്തു.

2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒൿടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകി .നിയമലംഘകർക്ക് അവരുടെ പദവി ശരിയാക്കാനുള്ള അവസരം നൽകുന്നതിന് യുഎഇ ഗവൺമെൻ്റിൻ്റെ മുൻകാല സംരംഭങ്ങളെ അപേക്ഷിച്ച്,ഈ ഗ്രേസ് പിരീഡ് അഭൂതപൂർവമായ വിജയമായിരുന്നുവെന്ന് ലെഫ്റ്റനൻ്റ് ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.ഓർഗനൈസേഷൻ, നടപടിക്രമങ്ങൾ, ഇടപാട് പ്രോസസ്സിംഗിൻ്റെ എളുപ്പം എന്നിവ ഉൾപ്പെടെ നിരവധി വശങ്ങളിൽ ഈ വിജയം പ്രകടമാണ്.ദുബായ് പോലീസ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ആംബുലൻസ്, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുൾപ്പെടെ ഈ പ്രക്രിയ സുഗമമാക്കുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.

പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി അവരുടെ സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാർ പങ്കാളികളുമായി സഹകരിച്ച് നിയമലംഘകരെ അവരുടെ സ്ഥലങ്ങളിൽ ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പെയ്‌നുകൾ അടുത്ത ദിവസങ്ങളിൽ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രേസ് പിരീഡ് നീട്ടുന്നത് നിയമലംഘകർക്ക് പിഴകളിൽ നിന്ന് ഒഴിവാക്കലുകളോടെയും റീ എൻട്രിക്ക് വിലക്ക് ലഭിക്കാതെയും തങ്ങളുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണെന്ന് പൊതുമാപ്പ് അവസരമെന്ന് അൽ മർറി ഓർമ്മപ്പെടുത്തി.

Continue Reading

Gulf

അടുത്ത വർഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ കേരള പറന്നുയരും, എയർ കേരള ചെയർമാൻ

Published

on

By

2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തില്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചു. വാർത്താസമ്മേളനത്തില്‍ എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും ധാരണാപത്രം പരസ്പരം കൈമാറി.

പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരില്‍നിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച്‌ കൂടുതല്‍ പ്രതിദിന സർവ്വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ആദ്യഘട്ടത്തില്‍ എ ടി ആർ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിള്‍-അയല്‍ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച്‌ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. എയർ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കിയാല്‍ എംഡി സി ദിനേശ് കുമാർ പറഞ്ഞു.

എയർ കേരളയുടെ വിജയത്തിനും വളർച്ചയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാൻ കിയാല്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഇരു കക്ഷികള്‍ക്കും ഗുണകരമാകുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കണക്റ്റിവിറ്റി ലഭിക്കണമെന്ന പ്രദേശത്തെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

Published

on

By

എമിറേറ്റിലെ ആറ് ബസ് സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ ബത്തൂത്ത, ഇൻ്റർനാഷണൽ സിറ്റി, സിറ്റി സെൻ്റർ ദെയ്‌റ, അൽ ഖുസൈസ്, അൽ ജാഫിലിയ ബസ് സ്‌റ്റേഷനുകൾ എന്നിവയുൾപ്പെടെ ആറ് ബസ് സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ സൗകര്യം ലഭിക്കുക.
ആദ്യം നാല് ബസ് സ്‌റ്റേഷനുകളിൽ പ്രവർത്തനക്ഷമമാക്കിയ സേവനം ഇപ്പോൾ ആറ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് എന്നീ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. “തടസമില്ലാത്ത പൊതുഗതാഗത അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്” ഈ സംരംഭം ഏറ്റെടുത്തത്. എല്ലാ സ്റ്റേഷനുകളും ഉൾപ്പെടുത്തുന്നതിനായി സേവനത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ശ്രമിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.