Connect with us

Gulf

പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസിന് ഡ്രോൺ യൂണിറ്റ്

Published

on

പൊതു സുരക്ഷ വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് വർഷാവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ എട്ടായി ഉയർത്തുമെന്ന് ദുബായ് പൊലീസ്. താമസക്കാരുടെ സ്വകാര്യത ലംഘിക്കാത്ത വിധത്തിലാകും പ്രവർത്തനങ്ങൾ.

അടിയന്തര സാഹചര്യങ്ങളിൽ ലക്ഷ്യത്തിലേക്ക് കുതിച്ച് പ്രാഥമിക വിവരങ്ങൾ അധികൃതർക്കു കൈമാറുന്നതാണ് ഡ്രോൺബോക്സ് സിസ്റ്റം. 2021ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിചയപ്പെടുത്തിയ ഡ്രോൺ ബോക്സിന്റെ വിജയത്തെ തുടർന്നാണ് കൂടുതൽ ഡ്രോണുകൾ സേവനത്തിന് ഇറക്കാൻ തീരുമാനിച്ചത്.

സ്വയം നിയന്ത്രിത ഡ്രോണുകൾ ദുരന്ത സ്ഥലങ്ങളിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച് ചിത്രവും ദൃശ്യവും സഹിതമുള്ള വിവരങ്ങൾ ഉടനടി പൊലീസിന് കൈമാറുന്നു. ദൃശ്യങ്ങൾ തൽസമയം കാണാനുള്ള സംവിധാനത്തിലൂടെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി തയാറെടുപ്പോടുകൂടി സുരക്ഷാ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും എത്രയും വേഗം എത്തിക്കാൻ സാധിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓപ്പറേഷനിലെ എയർക്രാഫ്റ്റ് സിസ്റ്റംസ് സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഒമർ അൽമുഹൈരി പറഞ്ഞു.

ഡ്രോൺ സേവനം വ്യാപിപ്പിച്ച് മനുഷ്യ ഇടപെടൽ കുറച്ചുകൊണ്ട് കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. അഗ്നിബാധ, മഴ, പ്രളയം തുടങ്ങിയ സാഹചര്യങ്ങളിൽ കാണാതായവരെ കണ്ടെത്താനും സഹായിക്കും. ബാറ്ററി ശേഷി കുറവാണെന്നു സ്വയം തിരിച്ചറിയുന്ന ഡ്രോൺ അതു മാറ്റി സ്ഥാപിക്കുന്നതിനായി ബേസ് സ്റ്റേഷനിലേക്കു സ്വമേധയാ മടങ്ങും.
മെച്ചപ്പെട്ട സേവനത്തിന് നൂതന ഡ്രോണുകളെ വിന്യസിച്ച ആദ്യ ആഗോള ഏജൻസികളിൽ ഒന്നാണ് ദുബായ് പൊലീസ്. ഗതാഗത തിരക്ക് നിരീക്ഷിക്കാനും പ്രശ്നപരിഹാരം നിർദേശിക്കാനും ഇവയ്ക്കു സാധിക്കും. സംവിധാനം സമഗ്രമായി ഉപയോഗപ്പെടുത്തുന്നതിന് ഡ്രോൺ ഓപ്പറേറ്റർമാർക്ക് സമഗ്ര പരിശീലനം നൽകുന്നതായും സൂചിപ്പിച്ചു. ഡ്രോൺ സേവനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനായി ക്യാംപെയ്ൻ നടത്തുമെന്നും ക്യാപ്റ്റൻ മുഹമ്മദ് ഒമർ അൽമുഹൈരി പറഞ്ഞു. നീല പശ്ചാത്തലത്തിൽ പൊലീസിന്റെ ലോഗോ ആലേഖനം ചെയ്‌ ഡ്രോണുകൾ എളുപ്പം തിരിച്ചറിയാം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ലീഡർ കെ.കരുണാകരൻ,പി ടി തോമസ് എന്നിവരെ അനുസ്മരിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി

Published

on

By

കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ്‌ ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ്‌ പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ്‌ അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading

Gulf

കാ​ന്‍സ​റി​നെ​തി​രെ ഇ​മ്യൂ​ണോ തെ​റ​പ്പി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി

Published

on

By

പ​ശ്ചി​മേ​ഷ്യ​യി​ലാ​ദ്യ​മാ​യി കാ​ന്‍സ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ടി ​സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​മ്മ്യൂ​ണോ​തെ​റ​പ്പി​യാ​യ സി.​എ.​ആ​ർ -ടി ​സെ​ല്‍ തെ​റ​പ്പി രോ​ഗി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്‍റ​ര്‍ (എ.​ഡി.​എ​സ്.​സി.​സി).

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന രോ​ഗ​മാ​യ ലു​പ​സ് ബാ​ധി​ച്ച രോ​ഗി​യി​ലാ​ണ് സി.​എ.​ആ​ര്‍-​ടി സെ​ല്‍ തെ​റ​പ്പി ന​ട​ത്തി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ചി​കി​ത്സ​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലു​പ​സ് രോ​ഗം മൂ​ലം രോ​ഗി​യു​ടെ ത്വ​ക്കി​നും സ​ന്ധി​ക​ള്‍ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക​ള്‍ക്കും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും എ​രി​ച്ചി​ലും വേ​ദ​ന​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. പ​തി​നാ​യി​രം പേ​രി​ല്‍ 43.7 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ ലു​പ​സ് രോ​ഗ​മു​ണ്ടെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഇ​തു സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രോ​ഗം നേ​രി​ടു​ന്ന അ​റു​പ​തു​കാ​രി​യി​ലാ​ണ് സി.​എ.​ആ​ർ -ടി ​സെ​ൽ തെ​റ​പ്പി ന​ട​ത്തി​യ​ത്.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ മഴ; പൊടി നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കുന്നു

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇയിലെ ചില താമസക്കാർക്ക് ഡിസംബർ 22 ഞായറാഴ്ച മഴ പ്രതീക്ഷിക്കാം.

ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാം, രാജ്യത്തെ മിക്ക താമസക്കാർക്കും ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. പകൽ മുഴുവൻ പൊടിപടലങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് മീറ്റ് ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും, അത് കടലിന് മുകളിൽ പുതിയതായിത്തീരും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് യുഎഇ നിവാസികൾക്ക് കാറ്റുള്ള ദിവസമാണ് വാഗ്ദാനം ചെയ്യുന്നത്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ മിതമായതോ ആയിരിക്കും. അതേസമയം, ഒമാൻ കടലിൽ ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ അവസ്ഥ ദൃശ്യമാകും.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.