മനുഷ്യ സൗഹാർദ്ദ ആഹ്വാനവുമാ യി കേരളത്തി ലുടനീളം മാനവ സഞ്ചാര യാത്ര നടത്തിയ യുവ നേതാവ് ഡോ: ഹകീം അസ്ഹരി ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനും, ഷാർജയിലെ പൗരാവലി കൂട്ടായ്മയും സ്വീകരണം നൽകി ,
മനുഷ്യരെ തമ്മിൽ അകറ്റാൻ വേണ്ടിയുള്ള ആശയങ്ങൾ ഉൽപ്പാതിപ്പിച്ചു വൈദേശിക സാമ്പ്രാജ്യത്വ ശക്തികൾ നമ്മുടെ നാട്ടിൽ കൊണ്ട് വന്നിരുന്ന ഒരു വിദ്വേഷത്തിന്റെയും വിദേയത്തിന്റെയും
സന്ദേശത്തെ ഇല്ലായ്മ ചെയ്തു ഒന്നിച്ചു നിന്നാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ടുള്ളത്
ഇന്ത്യൻ സ്വതന്ത്ര ദിനത്തിന്റെ ദിനം മാനവിക യാത്രയുടെ ദിനങ്ങളിലാണ് നാം കൊണ്ടാടിയത്, ഇന്ത്യ തന്നെ ആ സഞ്ചാര ദിനത്തിൽ നമുക്ക് സമ്മാനം നൽകുകയും ചെയ്തു മതേതരം സോഷ്യലിസം എന്നീ ആശയങ്ങൾ ഭരണ ഘടനയിൽ നിന്ന് ഇല്ലായ്മ ചെയ്യണം എന്ന് പറഞ്ഞു വന്ന കേസുകൾ ഇന്ത്യൻ സുപ്രീം കോടതിയുടെ നീതി പീഠം തള്ളിക്കളഞ്ഞ ഒരു
സന്ദർ ബത്തിലാണ് ഭരഘടനാ ദിനം കൊണ്ടാടിയത് എന്നത് ഏറ്റവും വലിയ സന്തോഷമാണ്,
അതെ സമയം ഇന്ത്യയുടെ പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആസ്വാസ്ത്യങ്ങൾ ഉയർന്നു വരികയും മനുഷ്യ ജീവിതങ്ങൾ ബലികഴിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെ മനുഷ്യർ ഒന്നിച്ചു നിൽക്കണംരാജ്യത്തിന്റെ നിറം ഒന്നാണ് മനുഷ്യൻ മനുഷ്യൻ എന്ന നിലക്ക് ഉള്ള അന്തരവ് നല്കപ്പെട്ടിട്ടുണ്ട്
ഭംഗിയുള്ള മനസ്സുകളിൽ നിന്ന് വർഗീയതയും തീവ്രവാദവും ഉണ്ടാവുകയില്ല അവർ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കും, മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനുഷ്യനെയല്ലാത്തതിനെയും അവൻ സ്നേഹിക്കേണ്ടതുണ്ട്,മരങ്ങളും ചെടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് പരിസ്ഥിതി സൂക്ഷിക്കണം പരിസ്ഥിതിക്ക് കേടുണ്ടാവുന്ന ഒന്നും മനുഷ്യരിൽ നിന്നുമുണ്ടാവരുത് ഈ സന്ദേശങ്ങൾ ആണ് മാനവ സഞ്ചാര യാത്രയിൽ ഉയർത്തിപിടിച്ചത്.
യാത്രയിൽ ഉയർത്തിപ്പിടിച്ച മറ്റൊരു സന്ദേശം ആരോഗ്യത്തിന്റെതാണ് വൈകുന്നേരത്തെ സൗഹൃദ നടത്തം എല്ലാവരും നഗരമധ്യത്തിൽ ആയിരുന്നു എങ്കിൽ ഓരോ ജില്ലയിലും പത്തു മുതൽ പതിനഞ്ച് വരെ ഗ്രാമങ്ങളിൽ ആയിരുന്നുമയക്കുമരുന്ന് സമൂഹത്തിന്റെ വലിയ പ്രശ്നമാണ് അതിന് വേണ്ടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് എല്ലാവരും നമ്മോട് പറഞ്ഞിട്ടുണ്ട്.
യുഎഇ എന്ന രാഷ്ട്രം ഇരുന്നൂറോളം വരുന്ന രാഷ്ട്രത്തിലെ ജനങ്ങൾ ആദിവാസിക്കുന്ന എല്ലാ മതക്കാരുമുള്ള, എല്ലാമതക്കാർക്കും സ്വാതന്ത്ര്യം നൽകുന്ന ഒരു ഇസ്ലാമിക രാജ്യമായിട്ട് കൂടി എല്ലാ മതക്കാർക്കും അവരവരുടെ ദേവാലയങ്ങൾ ഉണ്ടാകാനും ആരാധിക്കാനും അതനുസരിച്ചു ജീവിക്കാനും സ്വാതന്ത്ര്യം കൊടുക്കുന്ന വളരെ മാതൃകാ പരമായ ഒരു രാജ്യമാണ് യുഎഇ എന്ന നാട് ഈ രാജ്യത്തിന്റെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഇവിടെ അധിവസിക്കുന്ന മുഴുവൻ ജനങ്ങൾക്കും നാഷണൽ ഡേ ‘ഈദുൽ ഇത്തിഹാദ് ‘സന്ദേശം അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഡി രാജ എം പി ,മുഹ്സിൻ എംഎൽഎ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി ,നസീർ കുനിയിൽ,അനീസ് റഹ് മാൻ , മുരളി, ടിവി രവീന്ദ്രൻ, കെഎം അബ്ദുൽ മനാഫ് ,
ഡോക്ടർ അരുൺ, ചാർളി, പുന്നകൻ മുഹമ്മദ് അലി , ഹരിലാൽ , എസ് എം ജാബിർ , അഷറഫ് തച്ച്രൂത് , നാസർ ഊരകം , മനാഫ് കുന്നിൽ ബിജു ഇബ്രാഹിം , സലീം ഷാ, അഡ്വ ഫരീദ് , കമാപലാം അബ്ദുല്ല , ഇസ്മായിൽ തുവ്വക്കുന്ന് ന യഹിയ ആലപ്പുഴ തുടങ്ങിയവർ നേത്രത്വം നൽകി