Connect with us

Gulf

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ ഒക്ടോബറിൽ അബുദാബിയിൽ പ്രവർത്തനമാരംഭിക്കും

Published

on

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും. കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ പൂളിൽ തുടക്കക്കാർ മുതൽ പരിചയ സമ്പന്നരായ സർഫർമാർക്കുവരെ യഥേഷ്ടം ഉല്ലസിക്കാം. പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും.

മൊഡോൺ, കെല്ലി സ്ലേറ്റർ വേവ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് സർഫ് അബുദാബി. തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ സർഫർമാർക്കു വരെ ഉല്ലസിക്കാവുന്ന വിധമാണ് രൂപകൽപന. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ സർഫ് അബുദാബിയിൽ സമുദ്രത്തിലെ അതേ അനുഭവം ഉറപ്പാക്കുന്നു. സ്ഥിരതയാർന്നതും നിയന്ത്രിക്കപ്പെടുന്നതുമായി തിരമാലകൾ  ഒരേസമയം ആവേശവും സുരക്ഷിതത്വം സമ്മാനിക്കുമെന്ന് ജനറൽ മാനേജർ റയാൻ വാട്ട്കിൻസ് പറഞ്ഞു.

ഈ മാസാവസാനത്തോടെ രാജ്യാന്തര പരിപാടിക്കു വേദിയാകുമെങ്കിലും ഔപചാരിക ഉദ്ഘാടനം ഒക്ടോബറിലാണ്. ഉയർന്ന നിലവാരമുള്ള കായിക സൗകര്യങ്ങൾക്ക് പേരുകേട്ടതാണ് ഹുദൈരിയാത്ത് ദ്വീപ് തിരഞ്ഞെടുക്കാൻ കാരണമെന്നും പറഞ്ഞു. ഇവിടെ എത്തുന്ന എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കും വിധം അത്യാധുനിക സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞു.

4 വയസ്സു മുതലുള്ള കുട്ടികൾക്കും സർഫിങിന്റെ ബാലപാഠം അഭ്യസിക്കാം. പ്രഫഷനൽ സർഫർമാർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പരിശീലനവും ഇവിടെ ലഭിക്കും. രാവിലെ 9 മണിക്ക് തുറക്കുമെങ്കിലും സുരക്ഷാകാര്യങ്ങൾക്കായി ഒരു മണിക്കൂർ നേരത്തെ എത്തുന്നാണ് ഉചിതം.
തുടക്കക്കാർക്ക് ബീച്ച് ബ്രേക്ക് നവാഗതർക്ക് തിരമാലകളോട് മല്ലിടാനുള്ള ബാലപാഠം നൽകുന്ന ഭാഗമാണ് ബീച്ച് ബ്രേക്ക്. സർഫിങ് പാഠം അനുകരിക്കുന്ന വൈറ്റ് വാട്ടർ, ആർജിച്ചെടുത്ത വിദ്യകൾ പരിശീലിച്ചു തുടങ്ങുന്ന ഗ്രീൻ വാട്ടർ എന്നീ 2 ഭാഗമാക്കി തിരിച്ച സോണുകളിലാവും പ്രവേശനം. ആത്മവിശ്വാസം വളർത്തുന്നതിനും അടിസ്ഥാന വൈദഗ്ധ്യം പഠിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന മൃദുവായ റോളിങ് തരംഗങ്ങളിലാവും നവാഗതർ വെള്ളത്തിൽ പിച്ചവയ്ക്കുക.

പരിചയക്കാർക്ക് കൊക്കോ ബീച്ച് സർഫിങിൽ അനുഭവപരിചയം ഉള്ളവർക്കായി വേഗം കുറഞ്ഞതും അരയ്ക്കൊപ്പം ഉയരത്തിൽ ഉള്ളതുമായ തിരമാല കൊക്കോ ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.
സാഹസികതയ്ക്ക് പോയിന്റ് ബ്രേക്ക് സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുള്ള സുരക്ഷിത ഇടമാണ് പോയിന്റ് ബ്രേക്ക്. വേഗമേറിയ തിരമാലകൾ ഉള്ള ഇടത്തിൽ അൽപം സാഹസിക സർഫിങ്ങും സാധ്യമാകും.

കെല്ലിസ് വേവ് പ്രഫഷനൽസിന് സർഫിങിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന പ്രഫഷനൽസിന് അനുയോജ്യമാണ് ഈ വിഭാഗം. ഒന്നിലധികം ബാരൽ സെക്ഷനുകളുള്ള ഉയർന്ന പ്രകടന തരംഗങ്ങളാണ് ഈ സോണിന്റെ പ്രത്യേകത. 60 മിനിറ്റ് ദൈർഘ്യമുള്ള സർഫിങ് ക്ലാസുകളിൽ അടിസ്ഥാന, സാങ്കേതിക, സുരക്ഷാ വിവരങ്ങൾ പരിചയപ്പെടുത്തും.

ലോകോത്തര താമസ, കായിക, വിനോദ കേന്ദ്രമായി 5.1 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന വെലോഡ്രോം അബുദാബിയുടെ ഭാഗമായാണ് സർഫ് അബുദാബി. 220 കി.മീ നീളത്തിൽ ഹുദൈരിയാത്ത് ദ്വീപിൽ ലോകോത്തര സൈക്ലിങ് ട്രാക്കും സജ്ജമാക്കുന്നുണ്ട്.

സർഫ് അബുദാബി, വെലോഡ്രോം അബുദാബി എന്നിവയ്ക്കു പുറമെ ട്രെയിൽ എക്സ്, ബൈക്ക് പാർക്ക്, 321 സ്പോർട്‌സ് സാഹസിക കായിക പ്രേമികളെ ആകർഷിക്കുന്ന ഒട്ടേറെ വിനോദങ്ങളും ദ്വീപിലുണ്ട്. ഏറ്റവും വലിയ അർബൻ പാർക്ക്, എലവേറ്റഡ് സൈക്ലിങ് ട്രാക്ക്, കണ്ടൽക്കാടുകൾ, ഇക്കോ ഫാമിങ് എന്നിവയാണ് മറ്റു ആകർഷണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തി

Published

on

By

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു.

കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതായും അറിയിച്ചു. 2,117 പാസ്പോർട്ടുകളും 3589 എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) വിതരണം ചെയ്തു. 3700ലേറെ എക്സിറ്റ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും കോൺസുലേറ്റ് നൽകി.

Continue Reading

Gulf

പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ലോ​കം മി​ഴി​തു​റ​ന്ന രാ​വ്​ ആ​ഘോ​ഷ​ത്താ​ൽ നി​റ​ച്ച്​​ യു.​എ.​ഇ വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.

Published

on

By

പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ലോ​കം മി​ഴി​തു​റ​ന്ന രാ​വ്​ ആ​ഘോ​ഷ​ത്താ​ൽ നി​റ​ച്ച്​​ യു.​എ.​ഇ. എ​മി​റേ​റ്റു​ക​ളി​ൽ ഉ​ട​നീ​ളം സ​ജ്ജീ​ക​രി​ച്ച വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യും സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി അ​ധി​കൃ​ത​ർ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ കാ​വ​ലൊ​രു​ക്കി. ചൊ​വ്വാ​ഴ്ച പ​ക​ൽ മു​ത​ൽ​ത​ന്നെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​ തു​ട​ങ്ങി​യി​രു​ന്നു. ദു​ബൈ​യി​ൽ മാ​ത്രം 36 സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ന്ന​ത്.

അജ്മാൻ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.

പ്രശസ്ത ഗായകൻ പാട്രിക് മൈക്കിൾ അവതരിപ്പിച്ച കായലരികത്ത്” സംഗീത ബാൻൻ്റ് ,
ചെണ്ടമേളം,
പരമ്പരാഗത താളവാദ്യ മേളം,
ആന പ്രദർശനം,
നിരവധി സ്റ്റേജ് പ്രകടനങ്ങൾ,
വിവിധ സാംസ്കാരിക പരിപാടികൾ,
ഭക്ഷ്യമേള,

ബിനു മനോഹർ നേതൃത്വം കൊടുത്ത അജ്മാൻ പൂരത്തിൽ , R R kutty യും അതുൽ ആനന്ദും പ്രോഗ്രാം ഡയറക്ടർമാരായി  ഗംഭീര പൂര വിരുന്ന് അജ്മാനിൽ ഒരുക്കി…..
ജനബാഹുല്യം കൊണ്ട് ഉൽസവമേളം തിമിർത്ത വേദിയിൽ പ്രോഗ്രാം കൺട്രൂളറായി ഷെൽഡ മറിയവും ടീമും മികച്ച ഒരുക്കങ്ങളാണ് നടത്തിയത്. തർതീബ് ബിസിനസ്മെൻ സർവീസുമായി സഹകരണവുമുണ്ടായിരുന്നു.സിനിമ സാമൂഹ്യ സാംസ്കാരിക വേദികളിലെ പ്രമുഖരും വ്യാവസായിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളും പരിപാടിയെ ഏറെ സമ്പന്നമാക്കി.ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായാണ് ന്യൂ ഇയർ അജ്മാൻ പൂരം നടന്നത്.

Continue Reading

Gulf

2025 ല്‍ പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ

Published

on

By

2025 ല്‍ യു പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025. 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം, സ്വദേശിവത്കരണം എട്ട് ശതമാനത്തിലേക്ക് കടക്കും, ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര, ഇ– വാഹന ചാർജിങിന് ഫീസ്, മാലിന്യനിർമാർജനം ഊർജിതമാക്കുന്ന ദുബായിൽ ഇന്ന് മുതൽ സേവന നിരക്ക് കൂട്ടും, തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം, ഗതാഗതകുരുക്ക് കുറയ്ക്കുന്ന ദുബായിലെ അൽമക്തൂം പാലം തുറക്കും (ജൂണ്‍), ദുബായിൽ പുതിയ പാർക്കിങ് നിരക്ക് (മാർച്ച്), പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമം (മാർച്ച് 29), പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്ന ദുബായ് ആർടിഎയുടെ ഡിജിറ്റൽ നോൽ കാർഡ്, ദുബായിൽ സൗജന്യ വൈ-ഫൈ സൗകര്യം, എയർ ടാക്സികളുടെ പരിശീലന പറക്കലുകൾ, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സിസ്റ്റം, പ്ലാസ്റ്റിക് നിരോധനം, ന്യൂട്രി-മാർക്ക് ലേബലിങ് എന്നിങ്ങനെയാണ് യുഎഇയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കാവുന്ന പുതിയ നിയമങ്ങള്‍. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ്, സ്വദേശിവത്കരണം, ഇത്തിഹാദ് റെയില്‍ എന്നിവയാണ് സുപ്രധാന പദ്ധതികള്‍.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.