Connect with us

Gulf

തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണം നിയമഭേദഗതിയുമായി യുഎഇ; വീസ റദ്ദാക്കിയാൽ രേഖകൾ പിടിച്ചുവയ്ക്കരുത്,

Published

on

തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണമെന്ന് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനു ഫീസ് വാങ്ങരുതെന്നും നിർദേശമുണ്ട്.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫെഡറൽ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയിലാണിത്. വീസയും തൊഴിൽ കരാറും റദ്ദാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. തൊഴിലാളിയുടെ രേഖകൾ പിടിച്ചുവയ്ക്കുകയോ വീസ റദ്ദാക്കിയ ഉടൻ അവകാശങ്ങൾ നൽകാതെ രാജ്യം വിടാൻ നിർബന്ധിക്കുകയോ ചെയ്യരുത്. സേവനാനുകൂല്യങ്ങളും മറ്റു അലവൻസുകളും നൽകിയ ശേഷമേ തൊഴിലാളികളെ അവരുടെ രാജ്യത്തേക്കു തിരികെ അയയ്ക്കാവൂ.

∙ തൊഴിലാളികൾക്ക് സൗകര്യം ഉറപ്പാക്കണം
നിയമപരമായി മാത്രമേ ജോലിക്ക് ആളെ എത്തിക്കാവൂ. തൊഴിലാളികൾക്ക് കമ്പനികൾ താമസ ഇടം ഉറപ്പാക്കണം. നിലവാരമുള്ള കെട്ടിടങ്ങളിലാകണം പാർപ്പിക്കേണ്ടത്. കമ്പനി താമസം നൽകുന്നില്ലെങ്കിൽ അനുയോജ്യ സ്ഥലം കണ്ടെത്തി താമസിക്കാൻ ആവശ്യമായ അലവൻസ് തൊഴിലാളിക്ക് നൽകണം. ഈ തുക പ്രത്യേകം നൽകുകയോ വേതനത്തോട് ഒപ്പം കൈമാറുകയോ ചെയ്യാം. തൊഴിലിൽ മികവ് നേടാൻ ആവശ്യമായ അവസരവും പരിശീലനവും തൊഴിലുടമ നൽകണമെന്ന്

പരിഷ്കരിച്ച നിയമത്തിൽ പറയുന്നു.

രോഗം, അപകടം, പകർച്ചവ്യാധികൾ എന്നിവ സംഭവിക്കാതിരിക്കാൻ എല്ലാവിധ ആരോഗ്യ, തൊഴിൽ സുരക്ഷാ സംവിധാനവും തൊഴിലുടമയുടെ ബാധ്യതയാണ്. തൊഴിൽ സമയത്തെ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ പരിശീലനവും നൽകണം. തൊഴിലാളികളുടെ ചികിത്സാ ചെലവുകൾ കമ്പനി വഹിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം. വീസ നൽകിയ ശേഷം മറ്റിടങ്ങളിലേക്ക് തൊഴിലാളികളെ വിടുന്നത് ഗുരുതര നിയമലംഘനമാണെന്നും പുതിയ ഭേദഗതിയിലുണ്ട്.

. യാത്രാ ചെലവ് കമ്പനി വക

തൊഴിലാളിയുടെ നാട്ടിലേക്കോ കരാർ പ്രകാരം മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകളുടെ ടിക്കറ്റ് ചെലവ് കമ്പനി വഹിക്കണം. അതേസമയം, തൊഴിലാളി സ്വയം പിരിഞ്ഞു പോവുകയാണെങ്കിൽ മടക്കയാത്രാ ചെലവിന്റെ ബാധ്യത കമ്പനിക്കില്ല.

* പ്രവൃത്തി പരിചയം

ജോലിയിൽ നിന്ന് പിരിയുന്നയാൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ട്. തൊഴിലിൽ ചേർന്ന ദിവസം, സേവനം അവസാനിപ്പിച്ച കാലയളവ്, തസ്തിക, ചെയ്ത ജോലിയുടെ സ്വഭാവം, അവസാനം വാങ്ങിയ വേതനം, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം. എന്നാൽ, തൊഴിലാളിയുടെ സൽപേരിനു കളങ്കമുണ്ടാക്കുന്നതും ഭാവിയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതുമായ പരാമർശങ്ങൾ സർട്ടിഫിക്കറ്റിൽ പാടില്ലെന്നും നിയമം നിർദേശിക്കുന്നു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന്; ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ത്ര മന്ത്രിക്ക് മെമ്മോറാണ്ടം നൽകി

Published

on

By

യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​ൻ ക​സ്റ്റം​സി​ന് കൈ​മാ​റ​ണ​മെ​ന്ന നി​ർ​ദേ​ശം പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക കേ​ന്ദ്ര​മ​ന്ത്രി ജ​യ​ശ​ങ്ക​റി​നെ അ​റി​യി​ച്ച്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ. പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്​ ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ച​ട​ങ്ങി​നി​ടെ മ​ന്ത്രി ജ​യ​ശ​ങ്ക​റി​നെ പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ച​ത്. പ്ര​വാ​സി​ക​ളു​ടെ യാ​ത്ര സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ ക​സ്റ്റം​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന പു​തി​യ കേ​ന്ദ്ര​നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ മ​ന്ത്രി ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​ൻ ക​സ്റ്റം​സി​ന് കൈ​മാ​റ​ണ​മെ​ന്ന നി​ർ​ദേ​ശം ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് ച​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ജ​നു​വ​രി 10ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു

Continue Reading

Gulf

ദുബായിൽ ആരോഗ്യ ഇൻഷുറൻസിനായി 20 ശതമാനം വരെ അധിക തുക നൽകേണ്ടിവരും,എന്നാൽ ഡെൻ്റൽ, മാനസിക ആരോഗ്യ,അവയവം മാറ്റിവയ്ക്കൽ, ഡയാലിസിസ് പരിരക്ഷ കൂടി ലഭിക്കും.

Published

on

By

ദുബായ് നിവാസികൾക്കും കമ്പനികൾക്കും അവരുടെ ആരോഗ്യ ഇൻഷുറൻസിനായി 20 ശതമാനം വരെ അധിക തുക നൽകേണ്ടിവരും,എന്നാൽ ഇൻഷുറർമാർ പുതിയ നവീകരിച്ച പാക്കേജുകളിൽ ഡെൻ്റൽ, സൈക്യാട്രിക്, അവയവം മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ ചില പ്രധാന ആനുകൂല്യങ്ങൾ ചേർത്തിട്ടുണ്ട്.

ഈ ആനുകൂല്യങ്ങൾ പോളിസി വാങ്ങുന്നവർക്ക് “ആരോഗ്യ ഇൻഷുറൻസ് കൂടുതൽ സമഗ്രമാക്കുന്നു” എന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ നിർദ്ദേശിക്കുന്നു.

ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിലെ ആനുകൂല്യങ്ങളുടെ പട്ടികയിൽ അധിക ആനുകൂല്യങ്ങളും പരിഷ്‌ക്കരണങ്ങളും നിർബന്ധമാക്കുന്ന സമീപകാല റെഗുലേറ്ററി അപ്‌ഡേറ്റുകളുടെ പശ്ചാത്തലത്തിൽ, ഈ പുതിയ ചെലവുകളും ആനുകൂല്യങ്ങളും 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

 

Continue Reading

Gulf

ഭിന്നശേഷി കുട്ടികളുടെ യാത്രക്കയി ഗൈഡുകളെ ഒരുക്കാൻ എമിറേറ്റ്സ് എയർലൈൻസ്

Published

on

By

ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്ന യാത്ര ഉറപ്പാക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്ന് എമിറേറ്റ്സ് ഇന്ന് 2025 ജനുവരി 8 ന് പ്രഖ്യാപിച്ചു.
ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർ അഭിമുഖീകരിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാനും അവരുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുയോജ്യമായത് ആസൂത്രണം ചെയ്യാനും ഗൈഡുകളെ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി 30,000-ലധികം എമിറേറ്റ്സ് ക്യാബിൻ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും ഓട്ടിസവും സെൻസറി സെൻസിറ്റിവിറ്റിയും ഉള്ള യാത്രക്കാർക്ക് ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ വരും മാസങ്ങളിൽ ഇൻ്റർനാഷണൽ ബോർഡ് ഓഫ് ക്രെഡൻഷ്യലിംഗ് ആന്റ് കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സ്റ്റാൻഡേർഡ്‌സ് (IBCCES) എയർലൈനിന് സർട്ടിഫിക്കേഷൻ നൽകും.

ദുബായിലെ ലൊക്കേഷനുകളിലുടനീളം സൗകര്യ ഓഡിറ്റുകളും വിമാനത്തിൻ്റെ അനുഭവവും, ശബ്ദ‌ നിലകൾ, ലൈറ്റിംഗ്, സാധ്യതയുള്ള കാഴ്ചകൾ, മണം എന്നിവ പോലുള്ള പൊതു ഇടങ്ങളിലെ സെൻസറി ഇൻപുട്ടുകൾ അളന്നുകൊണ്ടാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് എമിറേറ്റ്സ് പറഞ്ഞു.
കാഴ്ചകൾ, മണം എന്നിവ പോലുള്ള പൊതു ഇടങ്ങളിലെ സെൻസറി ഇൻപുട്ടുകൾ അളന്നുകൊണ്ടാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് എമിറേറ്റ്സ് പറഞ്ഞു.എമിറേറ്റ്സ് ഔദ്യോഗികമായി ലോകത്തിലെ ആദ്യത്തെ ഓട്ടിസം സർട്ടിഫൈഡ് എയർലൈനായി മാറുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നത്.

Continue Reading
Gulf5 hours ago

യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന്; ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ത്ര മന്ത്രിക്ക് മെമ്മോറാണ്ടം നൽകി

Gulf5 hours ago

ദുബായിൽ ആരോഗ്യ ഇൻഷുറൻസിനായി 20 ശതമാനം വരെ അധിക തുക നൽകേണ്ടിവരും,എന്നാൽ ഡെൻ്റൽ, മാനസിക ആരോഗ്യ,അവയവം മാറ്റിവയ്ക്കൽ, ഡയാലിസിസ് പരിരക്ഷ കൂടി ലഭിക്കും.

Gulf20 hours ago

ഭിന്നശേഷി കുട്ടികളുടെ യാത്രക്കയി ഗൈഡുകളെ ഒരുക്കാൻ എമിറേറ്റ്സ് എയർലൈൻസ്

Gulf1 day ago

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 139ാം ജ​ന്മ​ദി​നം ‘ജ​യ്ഹി​ന്ദ്’ ആഘോഷമാക്കി ഷാർജ ഇൻകാസ്

Gulf1 day ago

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: അബുദാബിയിലും അൽഐനിലും കനത്ത മൂടൽമഞ്ഞ്, റോഡുകളിൽ ദൃശ്യപരത കുറവാണ് – ഇന്ന് ജാഗ്രതയോടെ വാഹനമോടിക്കുക!

Facebook

Trending

Copyright © 2021 Gulf GTV.