Connect with us

Gulf

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം കോയ ബത്തൂരിൽ വരുന്നു

Published

on

By K.j.George

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റേഡിയം പണിയാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. മലയാളികള്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ വാര്‍ത്ത. കാരണം, സ്റ്റേഡിയം വരുന്നത് കോയമ്പത്തൂരിലാണ്.

കേരളത്തില്‍ നിന്ന് വളരെ അടുത്താണെന്നത് തന്നെ കാരണം.
പുതിയ സ്റ്റേഡിയം സംബന്ധിച്ച പ്രഖ്യാപനം തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജയാണ് നടത്തിയത്. കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം വരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള ഒന്‍ഡിപുഡൂര്‍ മേഖലയിലാണ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കേരള അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
കൊച്ചി-സേലം എൻ.എച്ച് 544നോട് ചേർന്നാണ് ഈ സ്ഥലം. തമിഴ്‌നാട് പ്രിസൺസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ഇവിടെ 200 ഏക്കറുണ്ട്. ഇതിൽ 198 ഏക്കർ ഏറ്റെടുത്താകും നിർമാണം. ഫൈവ് സ്റ്റാർ ഹോട്ടൽ, റെ‌റ്റോറൻ്റ്, ബ്രോഡ്‌കാസ്റ്റിംഗ് സെന്റർ, ക്രിക്കറ്റ് മ്യൂസിയം എന്നിവയും നിർമിക്കും. തമിഴ്‌നാട് സ്പോർട്‌സ് ഡെവലപ്മെന്റ് അതോറിറ്റിയാകും നിർമാണത്തിന് മേൽനോട്ടം വഹിക്കുക.

നിർമാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര മൽസരങ്ങൾക്കൊപ്പം ഐ.പി.എല്ലിനും പുതിയ സ്റ്റേഡിയം വേദിയാകും. കേരളത്തിന് ടീമില്ലാത്തതിനാൽ ബെംഗളൂരുവിലോ ചെന്നൈയിലോ പോകണമായിരുന്നു മലയാളികൾക്ക് ഐ.പി.എൽ കാണാൻ. കോയമ്പത്തൂർ സ്റ്റേഡിയം വരുന്നതോടെ ഐ.പി.എൽ കാണുകയെന്നത് ചെലവ് കുറഞ്ഞ കാര്യമായി മാറും മലയാളികൾക്ക്.
ഇന്ത്യയിലെ വലിയ സ്റ്റേഡിയമെന്ന റെക്കോഡ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ‌സ്റ്റേഡിയത്തിനാണ്. സബർമതി നദിയുടെ തീരത്ത് 63 ഏക്കറിലുള്ള സർദാർ വല്ലഭായ് പട്ടേൽ സ്പോർട്‌സ് എൻക്ലേവിന്റെ ഭാഗമാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അഹമ്മദാബാദിലെ നവരംഗപുരി മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ച് 1983ൽ മൊട്ടേരയിലെ ഗുജറാത്ത് സ്റ്റേഡിയം നിർമിച്ചു.

പിന്നീട് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പേരു മാറ്റി. ഇത് ഇടിച്ചുനിരത്തി 2020ൽ പുതുതായി നിർമിച്ചതാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇത് തന്നെയാണ്. 1,32,000 കാണികളെ ഉൾക്കൊള്ളാം. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് രണ്ടാം സ്ഥാനത്ത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വലിയ ശമ്പളവും ടിക്കറ്റും വിസയും; വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്, ജാഗ്രതൈ, നിർദ്ദേശവുമായി നോർക്ക

Published

on

By

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരില്‍ മനുഷ്യക്കടത്ത്. ഇതിനെതിരെ നോര്‍ക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. തായ്‌ലന്‍ഡ്, കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തട്ടിപ്പ് എങ്ങനെ

കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർമാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും ഏജന്റുമാർ മുഖേനയുമാണ് തൊഴിൽ അന്വേഷകരെ കെണിയിൽ വീഴ്ത്തുന്നത്. ടെലികോളർ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിംഗും റിട്ടേൺ എയർ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌താണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏജന്റുമാർ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓൺലൈനായും ഓഫ് ലൈനായും നടത്തിയാണ് റിക്രൂട്ട് ചെയ്യുന്നത്.
ഇരകളെ നിയമവിരുദ്ധമായി തായ്ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും കമ്പോഡിയ, മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ അയൽരാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്. ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കാണ് കെണിയിൽ വീഴുന്നവർ ഇരയാകുന്നത്. ഇത്തരത്തിൽ വളരെ ദുഷ്കരമായ സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യൻ എംബസികൾ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വീസ ഓൺ അറൈവൽ തൊഴിൽ അനുവദിക്കുന്നില്ല. ഇത്തരം വീസകളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിലെ അധികാരികൾ വർക്ക് പെർമിറ്റും നൽകുന്നില്ല. ടൂറിസ്റ്റ് വീസ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവു. തൊഴിൽ ആവശ്യത്തിനായി തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ അംഗീകൃത ഏജൻ്റുമാർ മുഖേന മാത്രം അത് ചെയ്യണം. തൊഴിലുടമയുടെ പശ്ചാത്തലം നന്നായി പരിശോധിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന വ്യാജ തൊഴിൽ ഓഫറുകൾ സ്വീകരിക്കരുത്. അതത് വിദേശ രാജ്യത്തെ ഇന്ത്യൻ എംബസി വഴി വിദേശ തൊഴിലുടമയുടെ വിശ്വാസ്യത പരിശോധിക്കണം. ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്റിനും കമ്പനിക്കും ലൈസൻസ് ഉള്ളതാണോയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന പരിശോധിക്കാം.
സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. തായ്‌ലാൻഡ്‌- എമർജൻസി മൊബൈൽ നമ്പർ:+66-618819218, ഇ-മെയിൽ: cons.bangkok@mea.gov.in. – എമർജൻസി മൊബൈൽ നമ്പർ: +855 92881676, -๑๙: cons.phnompenh@mea.gov.in, visa.phnompenh@mea.gov.in, . – മൊബൈൽ നമ്പർ- +9595419602 (WhatsApp/Viber/Signal), ๒-๑๙:

cons.yangon@mea.gov.in. ലാവോസ്- എമർജൻസി മൊബൈൽ നമ്പർ:+856-2055536568, ഇമെയിൽ:cons.vientianne@mea.gov.in.๒๐-എമർജൻസി മൊബൈൽ നമ്പർ: +84-913089165cons.hanoi@mea.gov.in/pptvisa.hanoi@mea.gov.in.

Continue Reading

Gulf

വികസനത്തിന്‍റെ ദുബായ് മോഡൽ;ദുബായ് അൽമക്തൂം സ്ട്രീറ്റ് – ഒമർ ബിൻ ഖത്താബ് സ്ട്രീറ്റ് ഇന്റർസെക്ഷന്റെ നിർമാണം പൂർത്തിയായപ്പോൾ.

Published

on

By

അൽമക്തൂം സ്ട്രീറ്റിനെയും ഒമർ ബിൻ ഖത്താബ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇന്റർസെക‌്ഷന്റെ വികസനം പൂർത്തിയായതോടെ വൈകുന്നേരങ്ങളിൽ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു.

ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിൽനിന്ന് അൽ‌ഖലീജ് സ്ട്രീറ്റിലേക്കു പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക ലൈൻ നിർമിച്ചാണ് ഗതാഗതം സുഗമമാക്കിയത്. അൽഖലീജ് സ്ട്രീറ്റിൽനിന്ന് ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് വഴി ക്ലോക്ക് ടവറിലേക്ക് പുതിയ ലൈൻ നിർമിച്ചതും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകമായി.

 

Continue Reading

Gulf

റിട്ടയർ ചെയ്ത പ്രവാസികൾക്കും യുഎഇയിൽ താമസിക്കാം; അഞ്ചുവർഷത്തെ റസിഡൻസ് വിസ വാഗ്ദാനവുമായി ഐസിപി

Published

on

By

യുഎഇയില്‍ തൊഴില്‍ മേഖലയില്‍ നിന്ന് വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 55 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കായി 5 വര്‍ഷത്തെ റസിഡന്‍സി വിസ അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. 55 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ താമസിക്കാന്‍ 5 വര്‍ഷത്തെ റസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഐസിപി അധികൃതര്‍ അറിയിച്ചു.

അപേക്ഷകന്‍ യുഎഇയ്ക്ക് അകത്തോ പുറത്തോ കുറഞ്ഞത് 15 വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണം.

വ്യക്തിക്ക് കുറഞ്ഞത് 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള സ്വത്തോ, കുറഞ്ഞത് 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ, 20,000 ദിര്‍ഹം (ദുബായില്‍ 15,000 ദിര്‍ഹം) പ്രതിമാസ വരുമാനമോ ഉണ്ടായിരിക്കണം.

കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഈ റസിഡന്‍സി വിസയ്ക്ക് 5 വര്‍ഷത്തേക്ക് സാധുതയുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകന്‍ മേല്‍പ്പറഞ്ഞ ആവശ്യകതകള്‍ പാലിക്കുന്നത് തുടരുകയാണെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം വിസ വീണ്ടും പുതുക്കാന്‍ അവസരം ലഭിക്കും. ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും UAEICP എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സി പെര്‍മിറ്റിനും യുഎഇ ഐഡി കാര്‍ഡിനും അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍ വിവരിച്ചിട്ടുണ്ട്. ആപ്ലിക്കേഷന്‍ പ്രക്രിയയില്‍ താഴേപറയുന്ന ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു:”
“യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
* യുഎഇ ഐഡിയും റസിഡന്‍സി സേവനങ്ങളും എന്നത് തെരഞ്ഞെടുക്കുക.
* ലഭ്യമായ ഡാറ്റ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്യുക.
* അംഗീകൃത ഡെലിവറി കമ്പനികള്‍ വഴി ഐഡി കാര്‍ഡ് വിതരണം ചെയ്യും.

ഐസിപിക്കു പുറമെ, വിരമിച്ചവരെ ആകര്‍ഷിക്കാന്‍ ദുബായ് ഒരു പ്രത്യേക പരിപാടി അവതരിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വിരമിച്ച വ്യക്തി ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍, വിദേശ പൗരന്മാര്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും ആശ്രിതര്‍ക്കും പുതുക്കാവുന്ന 5 വര്‍ഷത്തെ റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാന്‍ ഈ പ്രോഗ്രാം അനുവദിക്കുന്നു.

വിരമിച്ച വ്യക്തിക്ക് കുറഞ്ഞത് 55 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണ് ദുബായ് വിസയ്ക്കുള്ള വ്യവസ്ഥകളിലൊന്ന്. കൂടാതെ വാര്‍ഷിക വരുമാനം കുറഞ്ഞത് 180,000 ദിര്‍ഹം അല്ലെങ്കില്‍ പ്രതിമാസ വരുമാനം 15,000 ദിര്‍ഹം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തില്‍ 10 ലക്ഷം ദിര്‍ഹം സാമ്പത്തിക ലാഭം ഉണ്ടായിരിക്കണം. ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള പണയപ്പെടുത്താത്ത വസ്തു ഉണ്ടായാലും മതിയാവും.”

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.