Connect with us

Gulf

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി

Published

on

2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടുജീവിതം)

ഒൻപത് പുരസ്കാരങ്ങളുമായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പുരസ്കാരപ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നത്. ജനപ്രിയ ചിത്രം, സംവിധായകൻ, നടൻ, തിരക്കഥ, ഛായാഗ്രാഹകൻ, പ്രത്യേക ജൂറി പരാമ‍ര്‍ശം (അഭിനയം), മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊസസിംഗ് ലാബ്/കളറിസ്റ്റ്, ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.

അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

അവാർഡുകള്‍ വിശദമായി

മികച്ച ചിത്രം – കാതല്‍ ദ കോർ

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട

മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

. മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതൽ ദ കോർ)

. മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ എസ് (ആടുജീവിതം)

• മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

. മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ, ജനനം 1947 പ്രണയം തുടരുന്നു)

. മികച്ച പിന്നണിഗായിക ആൻ ആമി (തിങ്കൾപ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)
12:00

62%

• കലാസംവിധായകൻ – മോഹൻദാസ് (2018)

• മികച്ച ചിത്രസംയോജകൻ – സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

. മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

. മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കൽ (കാതൽ)

. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

. മികച്ച ശബ്ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)

. മികച്ച സിങ്ക് സൗണ്ട് – ഷമീർ
അഹമ്മദ് (ഒ ബേബി)

. മികച്ച പ്രൊസസിംഗ് ലാബ്/ കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ് (ആടുജീവിതം)

. മികച്ച ബാലതാരം (പെൺ) – തെന്നൽ (ശേഷം മൈക്കിൽ ഫാത്തിമ)

. മികച്ച ബാലതാരം (ആൺ) – അത്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)

. മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

• മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ (ഡോ. രാജേഷ്
എംആർ)

. മികച്ച വസ്ത്രാലങ്കാരം – ഫെമിന ജെബ്ബാർ (ഒ ബേബി)

. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)

. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

. മികച്ച നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)

. മികച്ച വിഷ്വൽ എഫക്ട്സ് – ആൻഡ്രൂ ഡിക്രൂസ്, വിശാഖ് ~ (2018)

• സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക
61%

പരാമർശം – ശാലിനി ഉഷാദേവി

(എന്നെന്നും)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

എമിറേറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഷാർജ ഭരണാധികാരിയുടെ അംഗീകാരം

Published

on

By

ഷാർജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ്, ഏകദേശം 42 ബില്യൺ ദിർഹം ചെലവ് വരുന്നതാണ്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിങ്കളാഴ്ച അംഗീകാരം നൽകി.

2025 ലെ ബജറ്റ് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും മാന്യമായ ജീവിത നിലവാരം ഉറപ്പാക്കാനും എമിറേറ്റിലെ എല്ലാ താമസക്കാർക്കും സാമൂഹിക ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായി ഷാർജ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.

സാമൂഹിക സുരക്ഷയും ഊർജം, ജലം, ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ സുസ്ഥിരതയും വർദ്ധിപ്പിക്കാനും ഇത് ശ്രമിക്കുന്നു,” അത് കൂട്ടിച്ചേർത്തു.

അക്കങ്ങളിൽ
2024ലെ ബജറ്റിനെ അപേക്ഷിച്ച് ചെലവിൽ 2% വർധനവാണ് ഷാർജയുടെ പുതുവർഷ പൊതുബജറ്റ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2025 ലെ ബജറ്റിൻ്റെ 27% ശമ്പളവും വേതനവുമാണ്, അതേസമയം പ്രവർത്തന ചെലവുകൾ 23% ആണ്.

പൊതുബജറ്റിൻ്റെ 20% വരുന്ന ഈ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് മൂലധന പദ്ധതികളുടെ ബജറ്റിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഷാർജ സർക്കാർ അറിയിച്ചു.

കടം തിരിച്ചടവും പലിശ ബാധ്യതകളും 2025 ബജറ്റിൻ്റെ 16% പ്രതിനിധീകരിക്കുന്നു, 2024-ൽ നിന്ന് 2% വർദ്ധനവ്, സർക്കാരിൻ്റെ സാമ്പത്തിക സ്ഥിരതയും അതിൻ്റെ എല്ലാ പ്രതിബദ്ധതകളും നിറവേറ്റാനുള്ള കഴിവും ശക്തിപ്പെടുത്തുന്നു. അതേസമയം, പിന്തുണയും സഹായ വിഹിതവും 12% വരും, മൂലധന ചെലവുകൾ മൊത്തം ബജറ്റിൻ്റെ 2% വരും.

സെക്ടറുകൾ പ്രകാരം
പുതിയ ബജറ്റിൻ്റെ 41% ഇൻഫ്രാസ്ട്രക്ചർ മേഖലയാണ്-2024-ൽ നിന്ന് 7% വർദ്ധനവ്, ബജറ്റിൻ്റെ ഇരുപത്തിയേഴ് ശതമാനം സാമ്പത്തിക വികസന മേഖലയ്ക്ക് നൽകുന്നു.

എമിറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങളും പിന്തുണയും സഹായവും ഉറപ്പാക്കുന്നതിന് 2024 നെ അപേക്ഷിച്ച് 22% വിഹിതം നിലനിർത്തിക്കൊണ്ട് സാമൂഹിക വികസന മേഖല മൂന്നാം സ്ഥാനത്താണ്.

സർക്കാർ ഭരണം, സുരക്ഷ, സുരക്ഷാ മേഖലകൾ 2025 ബജറ്റിൻ്റെ 10% വരും, ഇത് 2024 ൽ നിന്ന് 8% വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു.

സെക്ടറുകൾ പ്രകാരം
പുതിയ ബജറ്റിൻ്റെ 41% ഇൻഫ്രാസ്ട്രക്ചർ മേഖലയാണ്-2024-ൽ നിന്ന് 7% വർദ്ധനവ്, ബജറ്റിൻ്റെ ഇരുപത്തിയേഴ് ശതമാനം സാമ്പത്തിക വികസന മേഖലയ്ക്ക് നൽകുന്നു.

എമിറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങളും പിന്തുണയും സഹായവും ഉറപ്പാക്കുന്നതിന് 2024 നെ അപേക്ഷിച്ച് 22% വിഹിതം നിലനിർത്തിക്കൊണ്ട് സാമൂഹിക വികസന മേഖല മൂന്നാം സ്ഥാനത്താണ്.

സർക്കാർ ഭരണം, സുരക്ഷ, സുരക്ഷാ മേഖലകൾ 2025 ബജറ്റിൻ്റെ 10% വരും, ഇത് 2024 ൽ നിന്ന് 8% വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു.

വരുമാനം
പൊതു വരുമാനത്തിൻ്റെ കാര്യത്തിൽ, വരുമാന വളർച്ച, ശേഖരണ കാര്യക്ഷമത മെച്ചപ്പെടുത്തൽ, നൂതന സാങ്കേതികവും സ്മാർട്ട് ടൂളുകളും വികസിപ്പിക്കൽ എന്നിവയിൽ സർക്കാർ അസാധാരണമായ ഊന്നൽ നൽകിയിട്ടുണ്ട്.

മൊത്തത്തിൽ, 2024-നെ അപേക്ഷിച്ച് 2025-ലെ പൊതു വരുമാനം 8% വർദ്ധനവ് കാണിക്കുന്നു. പ്രവർത്തന വരുമാനം മൊത്തം വരുമാനത്തിൻ്റെ 74% ആണ്, 2024-നെ അപേക്ഷിച്ച് 16% വർദ്ധനവ്. മൂലധന വരുമാനം 10% ആണ്, അതേസമയം നികുതി വരുമാനം മൊത്തം വരുമാനത്തിൻ്റെ 10% ആണ്. 2024 നെ അപേക്ഷിച്ച് 15% വളർച്ച. കസ്റ്റംസ് വരുമാനം 4% ആണ്, അത് നിലനിർത്തുന്നു മുൻ വർഷത്തേക്കാൾ ആപേക്ഷിക പ്രാധാന്യം. പുതിയ ബജറ്റ് അനുസരിച്ച് 2025 ലെ മൊത്തം വരുമാനത്തിൻ്റെ 2% എണ്ണ, വാതക വരുമാനം ഉൾക്കൊള്ളുന്നു.

Continue Reading

Gulf

പു​തു​വ​ത്സ​രാ​ഘോ​ഷം സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി

Published

on

By

പു​തു​വ​ത്സ​രാ​ഘോ​ഷം സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി. പു​തു​വ​ര്‍ഷ സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ റാ​ക് പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പ​രി​ധി വി​ടാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു. മ​ര്‍ജാ​ന്‍ ഐ​ല​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് റാ​ക് വി​നോ​ദ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​വ​ര്‍ഷ​ത്ത​ലേ​ന്ന് ന​ട​ക്കു​ക. ഇ​വി​ടെ ന​ട​ക്കു​ന്ന ഗി​ന്ന​സ് റെ​ക്കോ​ഡ് വെ​ടി​ക്കെ​ട്ടി​നു​പു​റ​മെ ജ​ബ​ല്‍ ജെ​യ്സ്, ജ​ബ​ല്‍ യാ​ന​സ്, ക​ട​ല്‍ തീ​ര​ങ്ങ​ള്‍, പാ​ര്‍ക്കു​ക​ള്‍, മ​രു​ഭൂ​മി തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് അ​നൗ​ദ്യോ​ഗി​ക ആ​ഘോ​ഷ​ങ്ങ​ളും റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കും.

മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ലെ ആ​ഘോ​ഷ രാ​വ് സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​ക​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കാ​റി​ലും ബൈ​ക്കി​ലു​മു​ള്ള പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​ന് പു​റ​മെ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​ട്രോ​ള്‍ വി​ഭാ​ഗ​ത്തി​ന്റെ സേ​വ​ന-​നി​രീ​ക്ഷ​ണ​ങ്ങ​ള്‍ പു​തു​വ​ര്‍ഷാ​ഘോ​ഷം ക​ഴി​യു​ന്ന​തു​വ​രെ തു​ട​രും. 28,000 വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ പാ​ര്‍ക്കി​ങ് കേ​ന്ദ്ര​മാ​ണ് ജ​സീ​റ​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യി​രി​ക്കും പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം.

Continue Reading

Gulf

ദുബായ് എയർപോർട്ടിലെ തിരക്ക് : യാത്രക്കാരെ സ്വീകരിക്കാൻ പൂർണ്ണസജ്ജമായി ജി ഡി ആർ എഫ് എ ദുബായ്

Published

on

By

ഡിസംബർ അവസാന ആഴ്ചകളിൽ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പൂർണ സജ്ജമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി. കഴിഞ്ഞ ദിവസം ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായി രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ വിലയൊരുത്താനുള്ള പരിശോധനകിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ദുബായ് എയർപോർട്ട് ജി ഡി ആർ എഫ് എ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശംഖിത്തി, ടെർമിനൽ 3 വിമാനത്താവളത്തിലെ പാസ്‌പോർട്ട് കൺട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ ജുമാ ബിൻ സുബൈഹ് തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

പരിശോധനയ്ക്കിടെ, യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ കാണിക്കുന്ന വലിയ ശ്രമങ്ങളെ ലഫ്റ്റനന്റ് ജനറൽ പ്രത്യേകം
അഭിനന്ദിച്ചു.ദുബായിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും മികച്ച സേവനം നൽകാൻ ദുബൈ റെസിഡൻസി പൂർണമായും ഒരുങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു . സന്ദർശന വേളയിൽ കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള പാസ്‌പോർട്ട് സ്റ്റാമ്പ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുട്ടികൾക്കൊപ്പം ചെലവഴിച്ചു കുരുന്നുകളുടെ അനുഭവങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.യാത്രക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി ദുബൈയുടെ സ്ഥാനം ഉയർത്തുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള പരിശോധന പര്യടനമെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു

ദുബായിൽ വിനോദസഞ്ചാര സീസൺ തുടങ്ങിയതോടെ രാജ്യാന്തര സഞ്ചാരം ഒഴുക്കിന് പിന്നാലെയാണ് അവധിക്കാല യാത്രക്കായി പ്രവാസികളും എത്തുന്നത്. ഈ മാസം 13 മുതൽ ഡിസംബർ അവസാനം വരെ 5.2 ദശലക്ഷത്തിലധികം ആളുകൾ എയർപോർട്ട് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വർഷം ദുബായിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.ഇവരുടെ യാത്ര നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വിപുലമായ സൗകര്യങ്ങൾ ഡയറക്ടറേറ്റ് ഒരുക്കിയിട്ടുണ്ട്.കൂടുതൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അത്യാധുനിക സ്മാർട്ട്‌ സൗകര്യങ്ങളും ഒരുക്കി കൊണ്ട് കൂടുതൽ സേവന സംതൃപ്തി സമ്മാനിക്കാൻ ഇരിക്കുകയാണ് ജി ഡി ആർ എഫ് എ ഡി

Continue Reading
Gulf43 minutes ago

എമിറേറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഷാർജ ഭരണാധികാരിയുടെ അംഗീകാരം

Gulf1 hour ago

പു​തു​വ​ത്സ​രാ​ഘോ​ഷം സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി

Gulf6 hours ago

ദുബായ് എയർപോർട്ടിലെ തിരക്ക് : യാത്രക്കാരെ സ്വീകരിക്കാൻ പൂർണ്ണസജ്ജമായി ജി ഡി ആർ എഫ് എ ദുബായ്

Gulf8 hours ago

വലിയ ശമ്പളവും ടിക്കറ്റും വിസയും; വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്, ജാഗ്രതൈ, നിർദ്ദേശവുമായി നോർക്ക

Gulf9 hours ago

വികസനത്തിന്‍റെ ദുബായ് മോഡൽ;ദുബായ് അൽമക്തൂം സ്ട്രീറ്റ് – ഒമർ ബിൻ ഖത്താബ് സ്ട്രീറ്റ് ഇന്റർസെക്ഷന്റെ നിർമാണം പൂർത്തിയായപ്പോൾ.

Facebook

Trending

Copyright © 2021 Gulf GTV.