Connect with us

Gulf

നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാംപ് ഓഗസ്റ്റ് 9 ന് തിരുവനന്തപുരത്ത്, റജിസ്ട്രേഷൻ ആരംഭിച്ചു

Published

on

പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 2024 ഓഗസ്റ്റ് 9ന്  തിരുവനന്തപുരത്ത് പ്രവാസി  ബിസിനസ് ലോൺ ക്യാംപ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ്  ക്യാംപ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.

  താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യാം. പാസ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വ്യാഴാഴ്‌ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ

Published

on

By

വ്യാഴാഴ്‌ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മഴയും കാറ്റും മാറിമാറി വരാൻ സാദ്ധ്യതയുണ്ടെന്നാണ് പറയുന്നത്. തെക്കുകിഴക്ക് ഭാഗത്ത് നിന്ന് ഉപരിതല ന്യൂനമർദം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാലാണിത്.
പ്രായത്തെ പിന്നിലാക്കി സ്വപ്നം കൊണ്ട് ആന്റിക് കളക്ഷന്_ തീര്_ത്ത സുലൈഖ താത്ത.. തോൽപ്പിച്ച് അതേ ക്ളാസിൽ നിലനിറുത്തണം: രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇനി കണ്ണുമടച്ച് പാസാക്കില്ല
ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്ക് – കിഴക്കൻ മേഖലകളിലും ഇടവിട്ട് മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്ക് – കിഴക്കൻ കാറ്റ് മിതമായി വീശാനും സാദ്ധ്യതയുണ്ട്. ക്രമേണ വടക്ക് – കിഴക്ക് മുതൽ വടക്ക് – പടിഞ്ഞാറ് വരെ കാറ്റ് വ്യാപിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിച്ചേക്കാം. കാറ്റിനൊപ്പം പൊടിയും മണലും വീശാൻ സാദ്ധ്യതയുണ്ട്. അപകടം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.

അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്‌ദ്ധമാകാൻ സാദ്ധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്നലെ പെയ്‌ത മഴയിൽ രാജ്യത്ത് പലയിടത്തും നാശനഷ്‌ടമുണ്ടായി.

 

Continue Reading

Gulf

യുഎഇയില്‍ പുതുവത്സരാഘോഷത്തിന് വെടിക്കെട്ട് 36 ഇടങ്ങളില്‍

Published

on

By

2025 ലെ പുതുവർഷത്തിൻ്റെ ആദ്യ കുറച്ച് മിനിറ്റുകൾ ദുബായിലുടനീളമുള്ള 36 ഇടങ്ങളിലെ ആകാശം പ്രകാശപൂരിതമായിരിക്കും. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെബിആർ, ഹത്ത എന്നിവയാണ് പ്രധാന ആഘോഷ വേദികൾ. ബുർജ് പാർക്കിൽ, ഐതിഹാസികമായ ബുർജ് ഖലീഫയില്‍ ഒരു വലിയ വെടിക്കെട്ട് ഉണ്ടാകും. ഡൗണ്ടൗൺ ദുബായിലെ ആകാശം കരിമരുന്ന് പ്രയോഗങ്ങളാൽ തിളങ്ങും. ഗ്ലോബൽ വില്ലേജിൽ, ഡിസംബർ 31 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ചെ ഒരു മണിക്ക് അവസാനിക്കുന്ന ഏഴ് ആഘോഷ-കൗണ്ട്ഡൗൺ നടക്കും

ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ കരിമരുന്ന് പ്രയോഗവും ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ പ്രത്യേക പ്രകടനവും ഉണ്ടാകും. “കൂടുതൽ പരമ്പരാഗത ക്രമീകരണത്തിനായി, അൽ സീഫ് എന്ന ചരിത്രയിടത്തിലേക്ക് പോകുക, അവിടെ അതിശയകരമായ കാഴ്ചകളും ഉത്സവാന്തരീക്ഷവും ആസ്വദിക്കാം,” ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) പറഞ്ഞു. ദുബായിലെ 36 സ്ഥലങ്ങളിൽ 45ലധികം വെടിക്കെട്ട് ഷോകൾ ഉണ്ടാകുമെന്ന് എമിറേറ്റ്സ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പുതുവർഷത്തിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ടുകള്‍ ഇവിടെയെല്ലാം ആസ്വദിക്കാം- ബുർജ് ഖലീഫ, ബാബ് അൽ ഷംസ് ഡെസേർട്ട് റിസോർട്ട്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, സോഫിറ്റെല്‍ ദുബായ് ദി പാം, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്ബ്, എക്സ്പോ സിറ്റി, റോയൽ മിറാഷ് ഹോട്ടൽ, ദുബായ് ഫെസ്റ്റിവൽ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അറ്റ്ലാൻ്റിസ് ദി റോയൽ ഹോട്ടൽ, എമിറേറ്റ്സ് ഗോൾഫ് ക്ലബ്ബ്, ദുബായ് ഫ്രെയിം, പലാസോ വെർസേസ് ദുബായ്, ജുമൈറ ബീച്ച് ഹോട്ടൽ, ബീച്ചും ബ്ലൂവാട്ടേഴ്‌സും ജെബിആർ, ഹട്ട, ദുബായ് പാർക്കുകളും റിസോർട്ടുകളും, ഫോര്‍ സീസണ്‍സ് ജുമൈറ ബീച്ച്, അൽ സെയ്ഫ് സ്ട്രീറ്റ്, അഡ്രസ് മോണ്ട്ഗോമറി ദുബായ്, ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട്, ജെഎ ബീച്ച് ഹോട്ടൽ ജബൽ അലി, ജെ1 ബീച്ച് (ലാ മെർ), ടെറ സോളിസ്, ബൾഗാരി ഹോട്ടലുകളും റിസോർട്ടുകളും, പാർക്ക് ഹയാത്ത് ദുബായ് ഹോട്ടൽ, നഷാമ ടൗൺ സ്ക്വയർ, ഹോട്ടൽ ദി പാം, അഞ്ച് പാം ജുമൈറ ഹോട്ടൽ, അൽ മർമൂം ഒയാസിസ് ക്യാംപ്, വോക്കോ മൊണാക്കോ ദുബായ്, നിക്കി ബീച്ച് റിസോർട്ട് ദുബായ്, ബ്ലൂ ഒയാസിസ് റിസോർട്ട്, ഗ്ലോബൽ വില്ലേജ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, ഗോൾഫ് ദുബായ് എന്നിവയാണ് പുതുവത്സരാഘോഷത്തിന് വെടിക്കെട്ട് നടക്കുന്ന 36 സ്ഥലങ്ങള്‍.

Continue Reading

Gulf

പൊതുമാപ്പ് അവസാനിക്കാൻ ഇനി 7 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന

Published

on

By

യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അവസരം, അപേക്ഷകരുടെ ആധിക്യം മൂലം 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും യുഎഇയിലേക്കു തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു. അതേസമയം, അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന്പൊതുമാപ്പ് അവസാനിക്കുന്നതിനാൽ
അതിനു മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം.
ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്. അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി ഒന്നുമുതൽ പരിശോധന ഊർജിതമാക്കുമെന്നും അറിയിപ്പുണ്ട്.
പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും. ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്കു തിരിച്ചുവരാനാകില്ല.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.