Connect with us

Gulf

കൃത്യസമയത്ത് എത്തും; ഒന്നാം സ്ഥാനം സ്വന്തമാക്കി ഈ ജിസിസി വിമാനക്കമ്പനി

Published

on

സൗദിയിലെ വിമാനക്കമ്പനികൾ എന്നും പല രീതിയിൽ മുന്നിൽ നിൽക്കുന്നവരാണ്. ഇപ്പോഴാണ് ഇതാ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി രംഗത്തെത്തിയിരിക്കുകയാണ് സൗദിയ എയർലൈൻസ്. വിമാനം വരുന്നതിലും പോകുന്നതിലും 88 ശതമാനം സമയനിഷ്ഠ സൗദി എയർലൈൻസ് പാലിക്കുന്നു എന്നാണ് റിപ്പോർട്ട്. സിറിയം വെബ്‌സൈറ്റ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തെ വിമാനങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു റിപ്പോർട്ട് അവർ തയ്യാറാക്കിയിരിക്കുന്നത്.

ഭൂഖണ്ഡങ്ങളിലായി 100 ലധികം സർവീസുകൾ ആണ് സൗദി എയർ ലൈൻസ് നടത്തുന്നത്. 16,130 ഫ്ലൈറ്റുകൾ സർവീസ് നടത്തിയതിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് സൗദിയ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഹജ്ജ് സമയത്തും, വേനൽകാലം തുടങ്ങുമ്പോഴും ആണ് യാത്രക്കാർ കൂടുതലായി ഉണ്ടാകുക. ഈ സമയത്ത് സമയനിഷ്ഠ കൃത്യമായി പാലിച്ച എയർലൈൻ ആയി സൗദിയി മാറി കഴിഞ്ഞു. സീസണിലെ തിരക്കിനിടയിലും കൃത്യത പാലിച്ചതാണ് ഈ വിജയത്തിന് കാരണം.
സൗദിയിലെ വിമാനക്കമ്പനികൾഅഞ്ഞൂറോളം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി. വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്കുൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതുവഴി യാത്രക്കാർക്ക് വലിയ സൗകര്യവും കൂടുതൽ പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. സൗദി എയർലൈൻസ്, റിയാദ് എയർ, ഫ്ലൈനാസ്, ഫ്ലൈ അദീൽ എന്നീ കമ്പനികളാണ് ഈ വർഷം പുതിയ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വെയർഹൗസുകളിൽ ഇനി നേരിട്ടുള്ള ​ കസ്റ്റംസ്​ പരിശോധന

Published

on

By

എമിറേറ്റിലെ കോർപറേറ്റ്​ കമ്പനികൾക്ക്​ വെയർഹൗസുകളിൽ വെച്ചു തന്നെ കസ്റ്റംസ്​ പരി​ശോധനകൾ പൂർത്തീകരിക്കാനുള്ള സംരംഭത്തിന്​ തുടക്കമിട്ട്​ പോർട്ട്​, കസ്റ്റംസ്​, ഫ്രീ സോൺ കോർപറേഷൻ (പിസിഎഫ്​സി). അരാമക്സിന്‍റെ​ വെയർ ഹൗസിൽ സംരംഭം ഉദ്​ഘാടനം ചെയ്തു. പുതിയ സംരംഭത്തിലൂടെ കസ്റ്റംസ്​ നടപടിക്രമങ്ങൾക്കുള്ള സമയം 50 ശതമാനം വരെ കുറക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന്​ അധികൃതർ അറിയിച്ചു. ഇഷ്​ടാനുസരണം തെരഞ്ഞെടുക്കാവുന്ന രണ്ട്​ രീതിയിലുള്ള പരിശോധന സംവിധാനങ്ങളാണ്​​ നടപ്പിലാക്കുക​.

പതിവ്​ പരിശോധന ആവശ്യമായ, ഉയർന്ന അളവിൽ സാധനങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകളെ പിന്തുണക്കുന്നതിനായി പരിസരങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥിരമായി നിലയുറപ്പിക്കുന്നതാണ്​ ഒരു രീതി. സ്ഥാപനത്തിന്‍റെ ആവശ്യം അനുസരിച്ച്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർ വെയർ ഹൗസിലെത്തി പരിശോധന പൂർത്തിയാക്കുന്നതാണ്​ മറ്റൊരു രീതി. ഷിപ്പ്​മെന്‍റ്​ നടപടികളുടെ സമയവും കാലതാമസവും ഇതു വഴി 50 ശതമാനം വരെ കുറക്കാൻ സഹായകമാവും. കൂടാതെ ഒരു ഷിപ്പ്​മെന്‍റിൽ കസ്റ്റംസ്​ നടപടികൾക്കായി എടുത്തിരുന്ന നടപടികളുടെ സമയം അഞ്ച്​ മണിക്കൂർ വരെ ലാഭിക്കാനും കഴിയുമെന്ന്​ അധികൃതർ വ്യക്തമാക്കി.

Continue Reading

Gulf

വ്യാഴാഴ്‌ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ

Published

on

By

വ്യാഴാഴ്‌ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മഴയും കാറ്റും മാറിമാറി വരാൻ സാദ്ധ്യതയുണ്ടെന്നാണ് പറയുന്നത്. തെക്കുകിഴക്ക് ഭാഗത്ത് നിന്ന് ഉപരിതല ന്യൂനമർദം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാലാണിത്.
പ്രായത്തെ പിന്നിലാക്കി സ്വപ്നം കൊണ്ട് ആന്റിക് കളക്ഷന്_ തീര്_ത്ത സുലൈഖ താത്ത.. തോൽപ്പിച്ച് അതേ ക്ളാസിൽ നിലനിറുത്തണം: രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇനി കണ്ണുമടച്ച് പാസാക്കില്ല
ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്ക് – കിഴക്കൻ മേഖലകളിലും ഇടവിട്ട് മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്ക് – കിഴക്കൻ കാറ്റ് മിതമായി വീശാനും സാദ്ധ്യതയുണ്ട്. ക്രമേണ വടക്ക് – കിഴക്ക് മുതൽ വടക്ക് – പടിഞ്ഞാറ് വരെ കാറ്റ് വ്യാപിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിച്ചേക്കാം. കാറ്റിനൊപ്പം പൊടിയും മണലും വീശാൻ സാദ്ധ്യതയുണ്ട്. അപകടം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.

അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്‌ദ്ധമാകാൻ സാദ്ധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്നലെ പെയ്‌ത മഴയിൽ രാജ്യത്ത് പലയിടത്തും നാശനഷ്‌ടമുണ്ടായി.

 

Continue Reading

Gulf

യുഎഇയില്‍ പുതുവത്സരാഘോഷത്തിന് വെടിക്കെട്ട് 36 ഇടങ്ങളില്‍

Published

on

By

2025 ലെ പുതുവർഷത്തിൻ്റെ ആദ്യ കുറച്ച് മിനിറ്റുകൾ ദുബായിലുടനീളമുള്ള 36 ഇടങ്ങളിലെ ആകാശം പ്രകാശപൂരിതമായിരിക്കും. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെബിആർ, ഹത്ത എന്നിവയാണ് പ്രധാന ആഘോഷ വേദികൾ. ബുർജ് പാർക്കിൽ, ഐതിഹാസികമായ ബുർജ് ഖലീഫയില്‍ ഒരു വലിയ വെടിക്കെട്ട് ഉണ്ടാകും. ഡൗണ്ടൗൺ ദുബായിലെ ആകാശം കരിമരുന്ന് പ്രയോഗങ്ങളാൽ തിളങ്ങും. ഗ്ലോബൽ വില്ലേജിൽ, ഡിസംബർ 31 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ചെ ഒരു മണിക്ക് അവസാനിക്കുന്ന ഏഴ് ആഘോഷ-കൗണ്ട്ഡൗൺ നടക്കും

ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ കരിമരുന്ന് പ്രയോഗവും ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ പ്രത്യേക പ്രകടനവും ഉണ്ടാകും. “കൂടുതൽ പരമ്പരാഗത ക്രമീകരണത്തിനായി, അൽ സീഫ് എന്ന ചരിത്രയിടത്തിലേക്ക് പോകുക, അവിടെ അതിശയകരമായ കാഴ്ചകളും ഉത്സവാന്തരീക്ഷവും ആസ്വദിക്കാം,” ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) പറഞ്ഞു. ദുബായിലെ 36 സ്ഥലങ്ങളിൽ 45ലധികം വെടിക്കെട്ട് ഷോകൾ ഉണ്ടാകുമെന്ന് എമിറേറ്റ്സ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പുതുവർഷത്തിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ടുകള്‍ ഇവിടെയെല്ലാം ആസ്വദിക്കാം- ബുർജ് ഖലീഫ, ബാബ് അൽ ഷംസ് ഡെസേർട്ട് റിസോർട്ട്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, സോഫിറ്റെല്‍ ദുബായ് ദി പാം, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്ബ്, എക്സ്പോ സിറ്റി, റോയൽ മിറാഷ് ഹോട്ടൽ, ദുബായ് ഫെസ്റ്റിവൽ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അറ്റ്ലാൻ്റിസ് ദി റോയൽ ഹോട്ടൽ, എമിറേറ്റ്സ് ഗോൾഫ് ക്ലബ്ബ്, ദുബായ് ഫ്രെയിം, പലാസോ വെർസേസ് ദുബായ്, ജുമൈറ ബീച്ച് ഹോട്ടൽ, ബീച്ചും ബ്ലൂവാട്ടേഴ്‌സും ജെബിആർ, ഹട്ട, ദുബായ് പാർക്കുകളും റിസോർട്ടുകളും, ഫോര്‍ സീസണ്‍സ് ജുമൈറ ബീച്ച്, അൽ സെയ്ഫ് സ്ട്രീറ്റ്, അഡ്രസ് മോണ്ട്ഗോമറി ദുബായ്, ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട്, ജെഎ ബീച്ച് ഹോട്ടൽ ജബൽ അലി, ജെ1 ബീച്ച് (ലാ മെർ), ടെറ സോളിസ്, ബൾഗാരി ഹോട്ടലുകളും റിസോർട്ടുകളും, പാർക്ക് ഹയാത്ത് ദുബായ് ഹോട്ടൽ, നഷാമ ടൗൺ സ്ക്വയർ, ഹോട്ടൽ ദി പാം, അഞ്ച് പാം ജുമൈറ ഹോട്ടൽ, അൽ മർമൂം ഒയാസിസ് ക്യാംപ്, വോക്കോ മൊണാക്കോ ദുബായ്, നിക്കി ബീച്ച് റിസോർട്ട് ദുബായ്, ബ്ലൂ ഒയാസിസ് റിസോർട്ട്, ഗ്ലോബൽ വില്ലേജ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, ഗോൾഫ് ദുബായ് എന്നിവയാണ് പുതുവത്സരാഘോഷത്തിന് വെടിക്കെട്ട് നടക്കുന്ന 36 സ്ഥലങ്ങള്‍.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.