Connect with us

Gulf

യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം

Published

on

ദുബായ്: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന- സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry about smart Gate derives” എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലഭ്യമാണ്.

ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാനും അവർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പാക്കാനും കഴിയും. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.

*സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ പരിശോധിക്കാൻ:*

1. ജിഡിആർഎഫ്എ വെബ്സൈറ്റ് സന്ദർശിക്കുക.
2. Inquiry for Smart Gate Registration” https://search.app/H6eqWm5BYKqtp5v7A
എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
3. താഴെപ്പറയുന്ന വിവരങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകുക:
* പാസ്പോർട്ട് നമ്പർ
* വിസ ഫയൽ നമ്പർ
* യുഡിബി നമ്പർ
* എമിറേറ്റ്സ് ഐ ഡി വിവരങ്ങൾ
4. ദേശീയതയും, ജനനത്തീയതിയും  ലിംഗഭേദം തെരഞ്ഞെടുക്കുക
5. “Submit” ക്ലിക്ക് ചെയ്യുക.

തുടർന്ന് സംവിധാനം നിങ്ങളുടെ രജിസ്ട്രേഷൻ സ്റ്റാറ്റസ് ദൃശ്യമാക്കും.

സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നത് എമിഗ്രേഷൻ നടപടി സമയം കുറയ്ക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കും.യുഎഇ പൗരന്മാർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പൗരന്മാർ, ദുബായ് റെസിഡൻസ് വിസ ഉടമകൾ മറ്റു വീസാ വിഭാഗങ്ങൾക്കും സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ കഴിയും.ഈ പുതിയ സംവിധാനം യാത്രക്കാർക്ക് വലിയ സൗകര്യം നൽകുമെന്ന് ജിഡിആർഎഫ്എ പ്രതീക്ഷിക്കുന്നു. യാത്രക്കാർക്ക് അവരുടെ യാത്രാ പദ്ധതികൾ കൂടുതൽ സുഗമമാക്കാനും സമയം ലാഭിക്കാനും ഇത് സഹായിക്കും.

തിരക്കേറിയ സമയങ്ങളിലെ ചില ഘട്ടങ്ങളിൽ ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനും പാസ്പോർട്ട് വെരിഫിക്കേഷനുമായി യാത്രക്കാരുടെ ആധിക്യം കാരണം കാത്തിരിപ്പ് നീളാറുണ്ട്. എന്നാൽ നിങ്ങൾ സ്‌മാർട്ട് ഗേറ്റ് ഉപയോഗിക്കുകയാണെങ്കിൽ, അത് ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ കടന്നുപോകാൻ കുറച്ച് നിമിഷങ്ങൾ മാത്രമേ എടുക്കൂ.യാത്രയ്‌ക്ക് മുമ്പ് സ്‌മാർട്ട് ഗേറ്റ്‌സ് ഉപയോഗിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിച്ച് ഈ സംവിധാനത്തിലൂടെ അറിയാവുന്നതാണ്.ദുബായ് എയർപോർട്ടുകളിലെ പാസ്‌പോർട്ട് കൺട്രോൾ ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോയ മിക്ക അന്താരാഷ്‌ട്ര യാത്രക്കാരും സ്‌മാർട്ട് ഗേറ്റ്‌സിനായി രജിസ്റ്റർ ചെയ്‌തിരിക്കാം. എന്നാൽ ജിഡിആർഎഫ്‌എ-ദുബായ് വെബ്സൈറ്റ് വഴി നിങ്ങൾ യോഗ്യനാണോ എന്ന് നിങ്ങൾക്ക് ഇത് വഴി കണ്ടെത്തനാകും

സ്‌മാർട്ട് ഗേറ്റ്‌ എങ്ങനെ ഉപയോഗിക്കാം
———————-

പാസ്‌പോർട്ട് നിയന്ത്രണത്തിലെ ഒരു പ്രത്യേക വിഭാഗമായ സ്മാർട്ട് ഗേറ്റിൽ പ്രവേശിച്ച് ‘കാൽ പാദത്തിന്റെ’ ചിഹ്നത്തിൽ നിൽക്കുക.
അടുത്തതായി, മുഖംമൂടികൾ, കണ്ണടകൾ, തൊപ്പികൾ എന്നിവ പോലെ നിങ്ങളുടെ മുഖം മൂടുന്ന എന്തും നീക്കം ചെയ്യുക. ആവശ്യമെങ്കിൽ നിങ്ങളുടെ ബോർഡിംഗ് പാസും പാസ്‌പോർട്ടും കയ്യിൽ ഉണ്ടായിരിക്കണം.
തുടർന്ന് നിങ്ങളുടെ ബയോമെട്രിക്‌സ് പരിശോധിച്ചുറപ്പിക്കുന്നതിനും സ്‌ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ക്യാമറയുടെ മുകളിലുള്ള പച്ച ലൈറ്റ് നോക്കുക.
നിങ്ങളുടെ ബയോമെട്രിക്‌സിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, സ്മാർട്ട് ഗേറ്റുകൾ തുറക്കും. ഇതോടെ നിങ്ങളുടെ പാസ്‌പോർട്ട് നിയന്ത്രണ പ്രക്രിയ പൂർത്തിയാകും.
ചില സന്ദർഭങ്ങളിൽ, നിങ്ങൾ യുഎഇ നിവാസിയോ, റസിഡൻസ് വിസക്കാരോ ആണെങ്കിൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡിയോ പാസ്‌പോർട്ടോ നൽകാതെ നിങ്ങൾക്ക് സ്മാർട്ട് ഗേറ്റ്‌സ് വഴി പോകാം. നിങ്ങൾ ചെയ്യേണ്ടത് ക്യാമറയിലേക്ക് നോക്കി കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക, സിസ്റ്റം നിങ്ങളുടെ മുഴുവൻ പേരും ഫോട്ടോയും വീണ്ടെടുത്തു നടപടി അതിവേഗം പൂർത്തിയാകും

ദുബായ് എയർപോർട്ടിൽ 127 സ്മാർട്ട്‌ ഗേറ്റുകൾ
————–

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെയുള്ള യാത്ര നടപടികൾ കൂടുതൽ വേഗത്തിലായി .നിലവിൽ ഏതാനും സെക്കന്റുകൾ കൊണ്ട് യാത്രക്കാരെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട്‌ ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലുള്ളതെന്ന് ജിഡിആർഎഫ്എ വെളിപ്പെടുത്തി. നിമിഷനേരം കൊണ്ട് കൊണ്ട് സഞ്ചാരികളുടെ ആഗമനവും നിർഗമനവും സാധ്യമാക്കുന്ന സ്മാർട് ഗേറ്റിലൂടെയുള്ള നടപടികൾ സന്തോഷകരമായ അനുഭവങ്ങളാണ് യാത്രക്കാർക്ക് പകരുന്നത്. ലോകത്തിലെ ഏറ്റവും തിരക്കോറിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട് ഗേറ്റുകളാണ് ആകെ ഉള്ളത്.

2023 -ൽ 21 മില്യണിലധികം പേർ സ്മാർട്ട്‌ ഗേറ്റ് ഉപയോഗിച്ചു
——————2023 വർഷത്തിൽ 21 മില്യണിലധികം യാത്രക്കാർ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട്‌ ഗേറ്റ് ഉപയോഗിച്ചു.
വിമാനത്താവളത്തിലെ പാസ്പോർട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യുവിൽ കാത്തു നിൽക്കാതെ സഞ്ചാരികൾക്ക് നിമിഷ നേരം കൊണ്ട് സ്വയം തന്നെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഇവ നടപടികൾ വേഗത്തിലാക്കി.വിവിധ മേഖലകളിലെ തുടർച്ചയായ വികസനവും നവീകരണവുമാണ് ദുബായിയുടെ ആഗോള ട്രാവൽ ഡെസ്റ്റിനേഷൻ എന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് വിശിഷ്ടവും നൂതനവുമായ യാത്രാ അനുഭവങ്ങൾ നൽകുന്നതിനുള്ള റെസിഡൻസി ദുബായിയുടെ പ്രതിബദ്ധതയെയാണ് യാത്രക്കാരുടെ നടപടികൾ കൂടുതൽ വേഗത്തിലും ലളിതവും സുഖവും ആക്കുന്നതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ക്രിസ്മസ് ആശംസകൾ നേർന്ന് യു എ ഇ ഭരണാധികാരികൾ

Published

on

By

യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നിവാസികൾക്കും ലോകമെമ്പാടുമുള്ളവർക്കും ആഘോഷവേളയിൽ അനുഗ്രഹീതമായ ക്രിസ്മസ് ആശംസിച്ചു.

“യുഎഇയിലും ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ഞാൻ അനുഗ്രഹീതമായ ക്രിസ്തുമസ് ആശംസിക്കുന്നു.”യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു.

ഈ സീസണിൻ്റെ ആത്മാവ് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഐക്യവും സമൃദ്ധിയും സൽസ്വഭാവവും നൽകട്ടെ.”ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസകൾ അറിയിച്ചു.

Continue Reading

Gulf

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ ദുബായിലും, പാക്കിസ്ഥാനിലുമായി നടക്കും

Published

on

By

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ പാക്കിസ്ഥാനിലും ദുബായിലുമായി നടക്കും
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ മത്സരങ്ങളും ഗ്രൂപ്പിംഗുകളും ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC ) പ്രഖ്യാപിച്ചു, ഫെബ്രുവരി 19 ന് കറാച്ചിയിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 9 ന് നടക്കും. ഫെബ്രുവരി 19ന് കറാച്ചിയിൽ നടക്കുന്ന ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 15 മത്സരങ്ങൾ നടക്കും, പാക്കിസ്ഥാനിലുടനീളം ദുബായിലും നടക്കും. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ദുബായിയെ ഓപ്ഷണൽ വേദിയായാണ് ഐസിസി നിർദ്ദേശിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിൽ റാവൽപിണ്ടി, ലാഹോർ, കറാച്ചി എന്നീ മൂന്ന് വേദികളാണ് ടൂർണമെന്റ് കളിക്കാനുള്ള വേദി. ഓരോ പാകിസ്ഥാൻ വേദിയിലും മൂന്ന് ഗ്രൂപ്പ് ഗെയിമുകൾ വീതം ഉണ്ടാകും, ലാഹോർ രണ്ടാം സെമിഫൈനലിന് ആതിഥേയത്വം വഹിക്കും.
ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ മാർച്ച് 9 ന് ലാഹോർ ഫൈനലിന് ആതിഥേയത്വം വഹിക്കും, ഇന്ത്യ യോഗ്യത നേടിയാൽ ദുബായിൽ നടക്കും

Continue Reading

Gulf

ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ശൈഖ് മുഹമ്മദും

Published

on

By

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. സോഷ്യൽ മീഡിയയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ 27 ദശലക്ഷം പേർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ പിന്തുടരുന്നു.

എക്‌സ് പ്ലാറ്റ്ഫോമിൽ 11.247 ദശലക്ഷത്തിലധികം ആളുകളും ഇൻസ്റ്റാഗ്രാമിൽ 8.8 ദശലക്ഷം ആളുകളും ഫേസ്ബുക്കിൽ നാല് ദശലക്ഷം പേരും അദ്ദേഹത്തെ പിന്തുടരുന്നു. ലിങ്ക്ഡ്ഇനിൽ മൂന്ന് ദശലക്ഷവും യൂട്യൂബിൽ 609,000-ത്തിലധികം പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
2009-ലാണ് ശൈഖ് മുഹമ്മദ് മൈക്രോബ്ലോഗിംഗ് സൈറ്റുകളായ എക്‌സ്, ഫേസ്ബുക് എന്നിവ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് മുതൽ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്നു.

ദേശീയ നേട്ടങ്ങളും എമിറാത്തികളും പ്രവാസികളുമായി നേരിട്ട് ബന്ധപ്പെട്ട വികസന സംരംഭങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളും സംരംഭങ്ങളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. വിവിധ അക്കൗണ്ടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രചോദത്മകമായ വാക്കുകളും മുന്നോട്ടുള്ള ചിന്തയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികളെ നിമിഷങ്ങൾക്കകം ആകർഷിക്കുന്നു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായം പറയുകയും ആരോഗ്യ സംരക്ഷണം, നിരക്ഷരത, ദാരിദ്ര്യം എന്നിവക്കെതിരെ പോരാടുകയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ സംസ്‌കാരവും വിദ്യാഭ്യാസവും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാനുഷിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹം.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.