Connect with us

Gulf

ദു​ബൈ മെ​ട്രോ​സ്റ്റേ​ഷ​ൻ ​ഇ​നി ജോ​ലി​സ്ഥ​ലം ഓ​ഫീ​സി​ൽ പോ​കാ​തെ പ​ണി​പൂ​ർ​ത്തി​യാ​ക്കാം, ബൂ​ർ​ജു​മാ​ൻ മെ​ട്രോ​യി​ലാ​ണ് സൗ​ക​ര്യം

Published

on

ദു​ബൈ: ഓ​ഫി​സി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കി​താ ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. ദു​ബൈ​യി​ലെ മെ​ട്രോ​സ്റ്റേ​ഷ​ൻ നി​ങ്ങ​ളു​ടെ ജോ​ലി​സ്ഥ​മാ​ക്കി മാ​റ്റാം. ബൂ​ർ​ജു​മാ​ൻ മെ​ട്രോ സ്റ്റേ​ഷ​നി​ലാ​ണ് പു​തു​മ​യു​ള്ള ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 20 ദി​ർ​ഹം ന​ൽ​കി​യാ​ൽ രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ഇ​വി​ടെ സ്വ​സ്ഥ​മാ​യി ഇ​രു​ന്ന് ജോ​ലി പൂ​ർ​ത്തി​യാ​ക്കാം.

പ​രി​ധി​യി​ല്ലാ​ത്ത ഇ​ന്‍റ​ർ​നെ​റ്റ്​ സൗ​ക​ര്യ​ത്തോ​ടൊ​പ്പം ന​ല്ല ഒ​ന്നാ​ന്ത​രം ചാ​യ​യും കാ​പ്പി​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും. 4000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ്​ ബു​ർ​ജ്​​മാ​ൻ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ വ​ർ​ക്ക്​ സ്​​പേ​സ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ഫി​സ്​ സ്ഥ​ലം മാ​ത്ര​മ​ല്ല, ചെ​റു മീ​റ്റി​ങ്ങു​ക​ൾ കൂ​ടാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. മ​ണി​ക്കൂ​റി​ന്​ 60 ദി​ർ​ഹം മാ​ത്ര​മാ​ണ്​ ഇ​തി​ന്​ ചെ​ല​വ്. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)​യു​മാ​യി കൈ​കോ​ർ​ത്ത്​ പ്ര​മു​ഖ ബി​സി​ന​സ്​ ഇ​ൻ​കു​ബേ​റ്റ​റാ​യ ​കോ-​സ്​​പേ​സ​സ്​ ആ​ണ്​ വേ​റി​ട്ട ഈ ​ആ​ശ​യ​ത്തി​ന്​ പി​ന്നി​ൽ.

താ​ങ്ങാ​വു​ന്ന ചെ​ല​വി​ൽ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ സം​രം​ഭ​ക​ർ​ക്ക്​ മി​ക​ച്ച ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷം മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ആ​ശ​യ​ത്തി​ൽ നി​ന്നാ​ണ്​ ഇ​ത്ത​ര​മൊ​രു പു​തു പ​ദ്ധ​തി​ക്ക്​ കോ-​സ്​​പേ​സ​സ്​ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഗ​താ​ഗ​ത​ത്തി​ര​ക്ക്​ കു​ത്ത​നെ കൂ​ടു​ക​യും അ​തു വ​ഴി കാ​ർ​ബ​ൺ പു​റ​ന്ത​ൽ വ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​സ്ഥി​തി അ​നു​കൂ​ല​മാ​യ ഈ ​പ​ദ്ധ​തി യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വ സം​രം​ഭ​ക​ർ ഇ​രു ക​യ്യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

പ​ദ്ധ​തി വ​ഴി ജോ​ലി​ക്ക്​ ഇ​ടം ല​ഭി​ക്ക​ണ​​മെ​ങ്കി​ൽ ആ​ദ്യം കോ-​സ്​​പേ​സ​സി​ന്‍റെ ആ​പ്പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം. ആ​പ്പ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ബൂ​ർ​ജു​മാ​ൻ മെ​​ട്രോ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി വൈ​കാ​തെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ്​ കോ-​സ്​​പേ​സ​സി​ന്‍റെ തീ​രു​മാ​നം. ദു​ബൈ​യി​ലെ മൊ​ബി​ലി​റ്റി ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ലു​ട​നീ​ളം പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ കോ- ​സ്‌​പേ​സ​സ്​ സ്ഥാ​പ​ക​ൻ ഷ​ഹ്‌​സാ​ദ് ഭാ​ട്ടി പ​റ​ഞ്ഞു. ജീ​വി​ക്കാ​ൻ പ​റ്റി​യ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​യി ദു​ബൈ​യെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത ദു​ബൈ അ​ർ​ബ​ൻ പ്ലാ​ൻ 2040 പ​ദ്ധ​തി​യോ​ട്​ ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന​താ​ണ്​ പു​തി​യ സംരംഭം

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ക്രിസ്മസ് ആശംസകൾ നേർന്ന് യു എ ഇ ഭരണാധികാരികൾ

Published

on

By

യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നിവാസികൾക്കും ലോകമെമ്പാടുമുള്ളവർക്കും ആഘോഷവേളയിൽ അനുഗ്രഹീതമായ ക്രിസ്മസ് ആശംസിച്ചു.

“യുഎഇയിലും ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ഞാൻ അനുഗ്രഹീതമായ ക്രിസ്തുമസ് ആശംസിക്കുന്നു.”യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു.

ഈ സീസണിൻ്റെ ആത്മാവ് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഐക്യവും സമൃദ്ധിയും സൽസ്വഭാവവും നൽകട്ടെ.”ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസകൾ അറിയിച്ചു.

Continue Reading

Gulf

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ ദുബായിലും, പാക്കിസ്ഥാനിലുമായി നടക്കും

Published

on

By

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ പാക്കിസ്ഥാനിലും ദുബായിലുമായി നടക്കും
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ മത്സരങ്ങളും ഗ്രൂപ്പിംഗുകളും ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC ) പ്രഖ്യാപിച്ചു, ഫെബ്രുവരി 19 ന് കറാച്ചിയിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 9 ന് നടക്കും. ഫെബ്രുവരി 19ന് കറാച്ചിയിൽ നടക്കുന്ന ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 15 മത്സരങ്ങൾ നടക്കും, പാക്കിസ്ഥാനിലുടനീളം ദുബായിലും നടക്കും. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ദുബായിയെ ഓപ്ഷണൽ വേദിയായാണ് ഐസിസി നിർദ്ദേശിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിൽ റാവൽപിണ്ടി, ലാഹോർ, കറാച്ചി എന്നീ മൂന്ന് വേദികളാണ് ടൂർണമെന്റ് കളിക്കാനുള്ള വേദി. ഓരോ പാകിസ്ഥാൻ വേദിയിലും മൂന്ന് ഗ്രൂപ്പ് ഗെയിമുകൾ വീതം ഉണ്ടാകും, ലാഹോർ രണ്ടാം സെമിഫൈനലിന് ആതിഥേയത്വം വഹിക്കും.
ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ മാർച്ച് 9 ന് ലാഹോർ ഫൈനലിന് ആതിഥേയത്വം വഹിക്കും, ഇന്ത്യ യോഗ്യത നേടിയാൽ ദുബായിൽ നടക്കും

Continue Reading

Gulf

ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ശൈഖ് മുഹമ്മദും

Published

on

By

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. സോഷ്യൽ മീഡിയയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ 27 ദശലക്ഷം പേർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ പിന്തുടരുന്നു.

എക്‌സ് പ്ലാറ്റ്ഫോമിൽ 11.247 ദശലക്ഷത്തിലധികം ആളുകളും ഇൻസ്റ്റാഗ്രാമിൽ 8.8 ദശലക്ഷം ആളുകളും ഫേസ്ബുക്കിൽ നാല് ദശലക്ഷം പേരും അദ്ദേഹത്തെ പിന്തുടരുന്നു. ലിങ്ക്ഡ്ഇനിൽ മൂന്ന് ദശലക്ഷവും യൂട്യൂബിൽ 609,000-ത്തിലധികം പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
2009-ലാണ് ശൈഖ് മുഹമ്മദ് മൈക്രോബ്ലോഗിംഗ് സൈറ്റുകളായ എക്‌സ്, ഫേസ്ബുക് എന്നിവ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് മുതൽ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്നു.

ദേശീയ നേട്ടങ്ങളും എമിറാത്തികളും പ്രവാസികളുമായി നേരിട്ട് ബന്ധപ്പെട്ട വികസന സംരംഭങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളും സംരംഭങ്ങളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. വിവിധ അക്കൗണ്ടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രചോദത്മകമായ വാക്കുകളും മുന്നോട്ടുള്ള ചിന്തയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികളെ നിമിഷങ്ങൾക്കകം ആകർഷിക്കുന്നു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായം പറയുകയും ആരോഗ്യ സംരക്ഷണം, നിരക്ഷരത, ദാരിദ്ര്യം എന്നിവക്കെതിരെ പോരാടുകയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ സംസ്‌കാരവും വിദ്യാഭ്യാസവും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാനുഷിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹം.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.