Connect with us

Gulf

യു.എ.ഇ യില്‍ നിങ്ങള്‍ക്കിനി പാര്‍ട് ടൈമായും ജോലിയെടുക്കാം, സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല

Published

on

തൊഴില്‍ വിസയുള്ളവര്‍ക്കും ഇനി പാര്‍ട് ടൈം ആയി ജോലിയെടുക്കാം.

ജോലിക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആഗോള തലത്തിലെന്നും ആവര്‍ത്തിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന രാജ്യമാണ് യു.എ.ഇ. സുരക്ഷിതമായ അയല്‍രാജ്യങ്ങള്‍, മികച്ച ആനുകൂല്യങ്ങള്‍, വിശാലമായ പെര്‍മിറ്റുകളും വിസകളുമെല്ലാമുള്ളതിനാല്‍ തന്നെ മെച്ചപ്പെട്ട  ജീവിത സൗകര്യങ്ങള്‍ക്കായി വര്‍ഷം തോറും കൂടുതല്‍ പ്രവാസികള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്നു.

രാജ്യത്തെ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ടു ജോലികള്‍ ചെയ്യാന്‍ സാധ്യമാക്കുന്നു, പാര്‍ട് ടൈം ജോലികള്‍ ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവരുടെ പ്രാധാന  തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ (MoHRE)  മന്ത്രാലയത്തിന്റെ കണക്കു പ്രകാരം യു.എ.ഇ യിലെ തൊഴില്‍ നിയമം തൊഴിലുടമകളെ വിദഗ്ദ തൊഴിലാളികളെ  റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്നു. ഇത്തരം തൊഴിലാളികള്‍ക്ക് ഒരു യൂണിവേഴ്‌സിറ്റി ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും  ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിന്നും രണ്ടോ/മൂന്നോ വര്‍ഷത്തെ ഡിപ്ലോമയോ പൂര്‍ത്തിയാക്കിയിരിക്കണം.

പാര്‍ട് ടൈം പെര്‍മിറ്റെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൊഴില്‍ വിസയുള്ളവര്‍
തൊഴില്‍ വിസയില്‍ യു.എ.ഇ യില്‍ താമസിക്കുന്നവര്‍ക്ക് MoHRE യില്‍ നിന്ന് പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതാണ്. ഒരു വര്‍ഷമാണ് പെര്‍മിറ്റിന്റെ കാലാവധി. ഈ പെര്‍മിറ്റ് എട്ട് മണിക്കൂറില്‍ താഴെ സമയം മറ്റൊരു കമ്പനിയില്‍ പാര്‍ട് ടൈം ആയി തൊഴിലെടുക്കാന്‍ തൊഴിലാളിയെ അനുവദിക്കുന്നു. ഈ നിയമം എമിറേറ്റികള്‍ക്കും,ജി.സി.സി പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്.ഫാമിലി വിസയെടുത്തവര്‍
MoHRE യില്‍ നിന്നുള്ള പാര്‍ട് ടൈം പെര്‍മിറ്റ് അനുസരിച്ച് ഫാമിലി വിസ കൈവശമുള്ളവര്‍ക്കും ഈ ആനുകൂല്യം നേടിയെടുക്കാം സമയക്രമം
കമ്പനികള്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ, മൂന്നാഴ്ചയില്‍ 144 മണിക്കൂറോ വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് നിയമം അനുശാസിക്കുന്നു. ചെലവ്
MoHRE യില്‍ നിന്നുള്ള  വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള ആകെ ഫീസ് 600 ദിര്‍ഹമാണ്. അപേക്ഷക്ക് 100 ദിര്‍ഹവും, അംഗീകാരത്തിന് 500 ദിര്‍ഹവുമാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി നല്‍കുന്ന കമ്പനിക്ക് 50,000 ദിര്‍ഹം പിഴ ലഭിക്കുന്നതായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അധിക പിഴകള്‍ ഈടാക്കുന്നതാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ക്രിസ്മസ് ആശംസകൾ നേർന്ന് യു എ ഇ ഭരണാധികാരികൾ

Published

on

By

യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നിവാസികൾക്കും ലോകമെമ്പാടുമുള്ളവർക്കും ആഘോഷവേളയിൽ അനുഗ്രഹീതമായ ക്രിസ്മസ് ആശംസിച്ചു.

“യുഎഇയിലും ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ഞാൻ അനുഗ്രഹീതമായ ക്രിസ്തുമസ് ആശംസിക്കുന്നു.”യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു.

ഈ സീസണിൻ്റെ ആത്മാവ് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഐക്യവും സമൃദ്ധിയും സൽസ്വഭാവവും നൽകട്ടെ.”ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസകൾ അറിയിച്ചു.

Continue Reading

Gulf

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ ദുബായിലും, പാക്കിസ്ഥാനിലുമായി നടക്കും

Published

on

By

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ പാക്കിസ്ഥാനിലും ദുബായിലുമായി നടക്കും
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ മത്സരങ്ങളും ഗ്രൂപ്പിംഗുകളും ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC ) പ്രഖ്യാപിച്ചു, ഫെബ്രുവരി 19 ന് കറാച്ചിയിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 9 ന് നടക്കും. ഫെബ്രുവരി 19ന് കറാച്ചിയിൽ നടക്കുന്ന ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 15 മത്സരങ്ങൾ നടക്കും, പാക്കിസ്ഥാനിലുടനീളം ദുബായിലും നടക്കും. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ദുബായിയെ ഓപ്ഷണൽ വേദിയായാണ് ഐസിസി നിർദ്ദേശിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിൽ റാവൽപിണ്ടി, ലാഹോർ, കറാച്ചി എന്നീ മൂന്ന് വേദികളാണ് ടൂർണമെന്റ് കളിക്കാനുള്ള വേദി. ഓരോ പാകിസ്ഥാൻ വേദിയിലും മൂന്ന് ഗ്രൂപ്പ് ഗെയിമുകൾ വീതം ഉണ്ടാകും, ലാഹോർ രണ്ടാം സെമിഫൈനലിന് ആതിഥേയത്വം വഹിക്കും.
ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ മാർച്ച് 9 ന് ലാഹോർ ഫൈനലിന് ആതിഥേയത്വം വഹിക്കും, ഇന്ത്യ യോഗ്യത നേടിയാൽ ദുബായിൽ നടക്കും

Continue Reading

Gulf

ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ശൈഖ് മുഹമ്മദും

Published

on

By

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. സോഷ്യൽ മീഡിയയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ 27 ദശലക്ഷം പേർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ പിന്തുടരുന്നു.

എക്‌സ് പ്ലാറ്റ്ഫോമിൽ 11.247 ദശലക്ഷത്തിലധികം ആളുകളും ഇൻസ്റ്റാഗ്രാമിൽ 8.8 ദശലക്ഷം ആളുകളും ഫേസ്ബുക്കിൽ നാല് ദശലക്ഷം പേരും അദ്ദേഹത്തെ പിന്തുടരുന്നു. ലിങ്ക്ഡ്ഇനിൽ മൂന്ന് ദശലക്ഷവും യൂട്യൂബിൽ 609,000-ത്തിലധികം പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
2009-ലാണ് ശൈഖ് മുഹമ്മദ് മൈക്രോബ്ലോഗിംഗ് സൈറ്റുകളായ എക്‌സ്, ഫേസ്ബുക് എന്നിവ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് മുതൽ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്നു.

ദേശീയ നേട്ടങ്ങളും എമിറാത്തികളും പ്രവാസികളുമായി നേരിട്ട് ബന്ധപ്പെട്ട വികസന സംരംഭങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളും സംരംഭങ്ങളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. വിവിധ അക്കൗണ്ടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രചോദത്മകമായ വാക്കുകളും മുന്നോട്ടുള്ള ചിന്തയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികളെ നിമിഷങ്ങൾക്കകം ആകർഷിക്കുന്നു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായം പറയുകയും ആരോഗ്യ സംരക്ഷണം, നിരക്ഷരത, ദാരിദ്ര്യം എന്നിവക്കെതിരെ പോരാടുകയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ സംസ്‌കാരവും വിദ്യാഭ്യാസവും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാനുഷിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹം.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.