Connect with us

Bahrain

ബഹ്റെെനിൽ നിന്നുള്ള ചരക്കു കയറ്റുമതിയിൽ വർധനവ്; റിപ്പോർട്ട് പുറത്തുവിട്ട് ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി

Published

on

മനാമ: ബഹ്റൈനിൽ നിന്നുള്ള ചരക്കു കയറ്റുമതി വർധിച്ചതായി റിപ്പോർട്ട്. 2023 അവസാന പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ബില്യൺ ദീനാറിലധികം കടന്നതായാണ് റിപ്പോർട്ട്. ഇ-ഗവൺമെന്‍റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ബഹ്റെെനിൽ നിർമ്മിച്ച സാധനങ്ങളുടെ കണക്കും, മറ്റു രാജ്യങ്ങളിൽ നിന്നും ബഹ്റെെനിൽ എത്തി അവിടെ നിന്നും കയറ്റുമതി ചെയ്ത സാധനങ്ങളുടെ കണക്കും രണ്ടായി തന്നെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

തൊട്ടുമുമ്പുള്ള വർഷം ഇതേ കാലയളവിലിത് 1.410 ബില്യണായിരുന്നു ബഹ്റെെനിൽ നിന്നുള്ള കയറ്റുമതിയുടെ കണക്ക്. ഇറക്കുമതി ചെയ്ത സാധനങ്ങളുടെ ലിസ്റ്റിൽ 69 ശത്മാനവും 10 രാജ്യങ്ങളിൽ നിന്നുള്ളവയാണ്. ചൈനയിൽനിന്നാണ് കൂടുതൽ സാധനങ്ങൾ ബഹ്റെെനിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. 207 ദശലക്ഷം ദീനാറിന്‍റെ ചരക്കുകളാണ് ചെെനയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനം ബ്രസീലിനും മൂന്നാം സ്ഥാനം യുഎഇക്കുമാണ്. ചെെന കഴിഞ്ഞാൻ ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളുടെ ക്രമങ്ങൾ ഇങ്ങനെയാണ്.

ഇറക്കുമതി ചെയ്ത വസ്തുക്കളിൽ ആദ്യം ഇടം പിടിച്ചിരിക്കുന്നത് ഇരുമ്പയിരാണ്. രണ്ടാമത് അലൂമിനിയം ഓക്സൈഡും മൂന്നാമത് വിമാന എൻജിൻ ഭാഗങ്ങളുമാണ്. മുൻ വർഷത്തെ കണക്കുകൾ എല്ലാം പരിശോധിക്കുമ്പോൾ ഈ സാധനങ്ങളെല്ലാം 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 1.121 ബില്യൺ ദീനാറിന്‍റെ ഇടപാടാണ് ഈ കാലയളവിൽ ഈ സാധനങ്ങളിൽ നടന്നത്. 69 ശതമാനം കയറ്റുമതിയും 10 രാഷ്ട്രങ്ങളിലേക്കാണ് പോയിരിക്കുന്നത്. സൗദിയിലേക്കാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥനത്ത് യുഎഇ, മുന്നാം സ്ഥാനത്ത് അമേരിക്കയുമാണ്.

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. ഇംഗീഷ് ഭാഷയില്‍ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ലെവല്‍ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ. യോഗ്യരായ അധ്യാപകർ, മികച്ച അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കോഴിക്കോട് സെന്ററില്‍ പുതിയ O.E.T, I.E.L.T.S, ജര്‍മ്മന്‍ (OFFLINE) കോഴ്സുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോര്‍ക്ക -റൂട്ട്സിന്റെയോ,എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എൽ, എസ്. സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവര്‍ക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ ജനറല്‍ വിഭാഗങ്ങളില്‍ ഉൾപ്പെട്ടവർക്ക് 75 % സര്‍ക്കാര്‍ സബ്സിഡിക്ക് ശേഷമുളള 4425 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് +91-8714259444 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Bahrain

ഖത്തര്‍- ബഹ്‌റൈന്‍ ‘സൗഹൃദ പാലം’ ചര്‍ച്ചകള്‍ വീണ്ടും സജീവം; യാത്രാ സമയം അഞ്ചില്‍ നിന്ന് അര മണിക്കൂറായി കുറയും

Published

on

By

ദോഹ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്‍ക്കുന്ന രാജ്യങ്ങളാണെങ്കിലും ഖത്തറിന് ബഹ്റൈനിലേക്ക് നേരിട്ട് കര അതിര്‍ത്തി ഇല്ല. അതുകൊണ്ടു തന്നെ ഖത്തറില്‍ നിന്ന് ഒരാള്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഖത്തര്‍ അതിര്‍ത്തിയായ അബൂസംറ ക്രോസിംഗ് വഴി റോഡ് മാര്‍ഗം ആദ്യം സൗദി അറേബ്യയിലേക്ക് പ്രവേശിക്കണം. അതിനുശേഷം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ്വേയിലൂടെ വേണം ബഹ്റൈനില്‍ എത്തിച്ചേരാന്‍. ഇതിന് ഏകദേശം അഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും.

എന്നാല്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ 34 കിലോമീറ്റര്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് വെറും 30 മിനുട്ടായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും. അതോടൊപ്പം ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും നിക്ഷേപകരുടെ താല്‍പര്യവും വലിയ തോതില്‍ വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവഴി ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ മൊത്തത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ഇത് ഉപകരിക്കും.

2006ലായിരുന്നു ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യമായി നടന്നത്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണ ധാരണയും ഉണ്ടാക്കിയിരുന്നു. 2008ല്‍ പാലം നിര്‍മാണം വേഗത്തിലും സുഗമമായും നടപ്പിലാക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ബഹ്‌റൈന്‍- ഖത്തര്‍ ബ്രിഡ്ജ് ഫൗണ്ടേഷന് രൂപം നല്‍കുകയും ചെയ്തിരുന്നു. അതിനു പുറമെ, നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിനായി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യവും രൂപീകരിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ വിന്‍സി, ജര്‍മന്‍ കമ്പനിയായ ഹോട്ടീഫ്, ഗ്രീക്ക് കമ്പനിയായ യുനൈറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നതായിരുന്നു കണ്‍സോര്‍ഷ്യം.

2008ല്‍ പാലം നിര്‍മാണത്തിന് 230 കോടി ഡോളറാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടസ്സപ്പെടുകയായിരുന്നു. നിലവില്‍ ചുരുങ്ങിയത് 307 കോടി ഡോളര്‍ ചെലവാണ് കണക്കാക്കപ്പെടുന്നത്. പാലം നിര്‍മിക്കപ്പെടുന്നതോടെ പ്രതിദിനം 4000 വാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുമെന്നാണ് കണക്കുകള്‍. അടുത്ത വര്‍ഷം അത് 5000 ആയും 2050ഓടെ വാഹനങ്ങളുടെ എണ്ണം 12,000ഉം ആയി ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു.

 

Continue Reading

Bahrain

ബഹ്‌റൈന്‍ നിശാക്ലബ്ബില്‍ രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മില്‍ അടിപിടി; ചെറുവിരല്‍ കടിച്ചു തുപ്പി

Published

on

By

മനാമ: ബഹ്‌റൈനിലെ നിശാക്ലബ്ബില്‍ വച്ച് രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മറ്റൊരാളുടെ ചെറുവിരല്‍ കടിച്ചുമുറിച്ചതായി കേസ്. രണ്ട് പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.

എന്നാല്‍ ആരോപണം നിഷേധിച്ച യുവതി, ഇരുവരും തമ്മില്‍ വഴക്കുണ്ടായി എന്നത് ശരിയാണെന്നും എന്നാല്‍ കൈവരില്‍ കടിച്ചു മുറിച്ചിട്ടില്ലെന്നുമാണ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഏപ്രില്‍ 24ന് പുലര്‍ച്ചെയുണ്ടായ സംഭവത്തിന്റെ തെളിവുകളും ആശുപത്രി രേഖകളു ഉള്‍പ്പെടെ പരാതിക്കാരിയായ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. അവര്‍ സമര്‍പ്പിച്ച ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതി ചെറുവിരല്‍ കടിച്ചുമുറിച്ചത് കാരണം തനിക്ക് രണ്ട് ശതമാനം സ്ഥിരം അംഗപരിമിതി സംഭവിച്ചതായി ചൂണ്ടിക്കാട്ടി.

നിശാക്ലബ്ബില്‍ വച്ചുണ്ടായ ചെറിയ വാക്കു തര്‍ക്കം അടിപിടിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ചുള്ള പോലിസ് റിപ്പോര്‍ട്ട്. വാക്കേറ്റത്തിനിടെ പ്രതിയായ യുവതി പരാതിക്കാരിയുടെ മുടിപിടിച്ചുവലിക്കുകയും മുഖത്ത് മാന്തുകയും ചെയ്യുകയായിരുന്നു. അവര്‍ തിരിച്ചും മുഖത്ത് മാന്തി. ഇരുവരെയും പിടിച്ചു മാറ്റാന്‍ സുഹൃത്തായ മറ്റൊരു യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ പെട്ടെന്ന് കൈയില്‍ പിടിച്ച് വിരല്‍ കടിച്ചു മുറിച്ച് തുപ്പുകയായിരുന്നു. വിഭ്രാന്തി ബാധിച്ച വ്യക്തിയെ പോലെയായിരുന്നു ആ സമയത്ത് യുവതി പെരുമാറിയത്. തറയില്‍ തന്റെ വിരലിന്റെ ഒരു ഭാഗം തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ കിടക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ 28കാരി ശ്രമിച്ചെങ്കിലും താന്‍ നിലവിളിച്ച് ആളെ കൂട്ടുകയും പോലിസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടന്‍തന്നെ വിരലിന്റെ കഷ്ണവുമായി ആശുപത്രിയിലെത്തുകയും അത് തുന്നിച്ചേര്‍ക്കുകയുമായിരുന്നു. ഇതിന് തെളിവായി ആശുപത്രി ചികിത്സയുടെ രേഖകളും അവര്‍ കോടതിയില്‍ ഹാജരാക്കി. കോടതി വിസ്തരിച്ച ഹോട്ടല്‍ മാനേജറും ഇരുവരും തമ്മില്‍ അടിപിടിയും ബഹളവും ഉണ്ടായ കാര്യം അറിയിച്ചു. അറബ് യുവതികളിലൊരാള്‍ മുറിഞ്ഞ വിരലിന്റെ കഷ്ണവുമായി റിസെപ്ഷന്‍ ഏരിയയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പ്രതിയായ യുവതി ഹോട്ടലില്‍ സ്ഥിരം വരുന്നയാളാണെന്നും ഇതിനു മുമ്പ് മറ്റൊരാളുടെ ചെവി കടിച്ചുമുറിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും മാനേജര്‍ മൊഴി നല്‍കി. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും മാനേജര്‍ കോടതിക്ക് കൈമാറി.

സംഭവ സമയത്ത് യുവതികള്‍ ഹോട്ടലിന്റെ റെസ്റ്റ് റൂമിലേക്ക് പ്രവേശിക്കുന്നതിന്റെ സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി കോടതിയില്‍ നല്‍കി. ഇവരെ കുറിച്ചുള്ള ക്രിമിനല്‍ റെക്കോഡുകള്‍ പരിശോധിച്ചതില്‍ നിന്ന് നേരത്തേ മറ്റൊരാളെ കടിച്ചതായി യുവതിക്കെതിരേ പരാതിയുണ്ടായിരുന്നതായും വ്യക്തമായി. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരും. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം വന്‍ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Bahrain

പിടികൂടിയത് മൂന്ന് കിലോ ലഹരിമരുന്ന്, വില ലക്ഷങ്ങള്‍; ബഹ്റൈനില്‍ ഒരു സ്ത്രീയടക്കം അറസ്റ്റിൽ

Published

on

By

മ​നാ​മ: ബഹ്റൈനില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് പിടികൂടി. 34,000 ദി​നാ​ർ വി​ല​വ​രു​ന്ന മൂന്ന് കിലോ മയക്കുമരുന്നുമായി ഏതാനും പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​താ​നും ​പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ന്‍റി ​ഡ്ര​ഗ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യാ​ത്. ഇ​വ​രി​ൽ ​നി​ന്നും മൂ​ന്നു​കി​ലോ ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 34,000 ദിനാ​റോ​ളം വി​ല​വ​രുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഉ​പ​ഭോ​ക്​​താ​ക്ക​ളെ ക​​ണ്ടെ​ത്തി ഇവ വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്രതികളുടെ പദ്ധതി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.