മസ്കറ്റ്: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്.
വൻകിട, ഇടത്തരം സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് ഒമാൻ രജിസ്റ്റർ ചെയ്യാൻ അവസരം നൽകിയിരുന്നു. ഇതി അവസാനിച്ചപ്പോൾ ആണ് അധികൃതർ ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയത്.
സ്വകാര്യമേഖലയിൽ ഡബ്ല്യുപിഎസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം വ്യവസ്ഥകൾ പാലിക്കണമെന്ന് നേരത്തെ തന്നെ മന്ത്രാലയം വ്യക്തമാക്കിയരുന്നു. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ പിഴ ചുമത്തും. 50 റിയാൽ ആണ് പിഴ ചുമത്തുക. ആദ്യ മുന്നറിയിപ്പ് നൽകുകയും വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തി വെക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും.
തൊഴിൽ എടുക്കുന്ന തെഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകണം. ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികൾക്ക് വേതനം നൽകണം. ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യുപിഎസ് ഇത് എല്ലാ സ്ഥാപനത്തിൽ നൽകണം. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ആണ് ഒമാൻ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തെ കാണുന്നത്. തൊഴിലാളികളുടെ ശമ്പളം കൃത്യമായി അവർക്ക് അകൗണ്ടിൽ എത്തുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാൻ ഇത് വളരെ അധികം സഹായിക്കും.
തൊഴിലാളികളുടെ വേതനം മാസത്തിൽ കൃത്യസമയത്ത് ഏഴ് ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥയാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ മാത്രമേ തൊഴിൽ കരാറുകൾ അപ്‌ഡേറ്റ് ചെയ്യാൻ പാടുള്ളു. ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്
തൊഴിൽ കരാറുകൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്ന സമയങ്ങൾ ഇവയാണ്.
തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിലുള്ള തർക്കം കാരണം തൊഴിലാളി തൊഴിൽ നിർത്തുക, തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക,ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത തൊഴിലാളി തൊഴിൽ ഉപേക്ഷിക്കുക. ശമ്പളം ഇല്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.